തര്‍ജ്ജനി

പുസ്തകം

ഫോക്‍ലോര്‍ നിഘണ്ടുവും ജൈവനാടകവേദിയും

നാട്ടറിവ് പഠനമേഖലയില്‍ മലയാളത്തില്‍ പ്രസിദ്ധികരിക്കപ്പെട്ട മികച്ച കൃതികളിലൊന്നിന്റെ വിപുലീകൃതവും പരിഷ്കരിച്ചതുമായ പുതിയ പതിപ്പ്. കേരളത്തിലെ അനുഷ്ഠാനകലകളെക്കുറിച്ചും ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും അറിയേണ്ടതെല്ലാം സംക്ഷിപ്തമായി ഈ നിഘണ്ടുവില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. സുദീര്‍ഘകാലത്തെ പഠന-ഗവേഷണങ്ങളുടെ ഫലമാണ് ഈ പുസ്തകം. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കം സാധാരണവായനക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലുള്ള പ്രതിപാദനം ഈ പുസ്തകത്തിന്റെ സവിശേഷതയാണ്.

ഫോക്‍ലോര്‍ നിഘണ്ടു
ഡോ. എം. വി. വിഷ്ണുനമ്പൂതിരി
914 പേജുകള്‍
വില : 485 രൂപ
പ്രസാധനം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, നാളന്ദ, തിരുവനന്തപുരം 3.

ജൈവകലാരൂപമെന്ന നിലയില്‍ നാടകത്തെയും ചില അനുഷ്ഠാനകലാരൂപങ്ങളെയും വിലയിരുത്തുന്ന പുസ്തകമാണ് ഡോ. എല്‍. തോമസ് കുട്ടിയുടെ ജൈവനാടകവേദി. രണ്ട് ഭാഗങ്ങളായി സംവിധാനം ചെയ്യപ്പെട്ട പുസ്തകത്തിന്റെ ആദ്യഭാഗം അവതരിപ്പിച്ചുകണ്ട നാടകങ്ങളെക്കുറിച്ചുള്ള കുറിപ്പുകളാണ്. അനുഷ്ഠാനകലാരൂപങ്ങളും മതാത്മക പ്രകടനകലകളുമാണ് രണ്ടാം ഭാഗത്തിലെ പ്രതിപാദ്യം. കേരളത്തിന്റെ രംഗപൈതൃകത്തെ മനസ്സിലാക്കാനും ജൈവരൂപമെന്ന നിലയില്‍ നാടകത്തെ ഉള്‍ക്കൊള്ളാനും പരമ്പരാഗത അവതരണരൂപങ്ങളെക്കുറിച്ചുള്ള അറിവ് അനുപേക്ഷണീയമാണെന്ന് ഗ്രന്ഥകര്‍ത്താവ് കരുതുന്നു.
ജൈവനാടകവേദി
ഡോ. എല്‍. തോമസ് കുട്ടി
106 പേജുകള്‍
പ്രസാധനം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, നാളന്ദ, തിരുവനന്തപുരം 3.
വില : 65 രൂപ

പ്രക്ഷേപണകലയെക്കുറിച്ച് മലയാളത്തില്‍ പുസ്തകങ്ങളില്ല എന്നു തന്നെ പറയാം. റേഡിയോപ്രക്ഷേപണത്തെക്കുറിച്ചു് സവിസ്തരം പ്രതിപാദിക്കുന്ന പുസ്തകമാണ് എം. കെ. ശിവശങ്കരന്റെ പ്രക്ഷേപണകലാചരിത്രം. ഇന്ത്യയില്‍ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതുമുതല്‍ വര്‍ത്തമാനകാലം വരെ നീളുന്ന പ്രക്ഷേപണചരിത്രം വിവരിക്കുകയും വ്യത്യസ്തങ്ങളായ പരിപാടികളുടെ പ്രക്ഷേപണത്തെക്കുറിച്ചും ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. ടെലിവിഷന്‍ സംപ്രേക്ഷണവും ഈ പുസ്തകത്തിന്റെ വിഷയപരിധിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

പ്രക്ഷേപണകലാചരിത്രം
എം. കെ. ശിവശങ്കരന്‍
221 പേജുകള്‍
വില : 80 രൂപ
പ്രസാധനം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, നാളന്ദ, തിരുവനന്തപുരം 3.

Subscribe Tharjani |