തര്‍ജ്ജനി

മുഖമൊഴി

അണ്ണ ഹസാരെയുടെ ശരിയും തെറ്റും

ജന്‍ലോക്പാല്‍ ബില്ലിനുവേണ്ടിയുള്ള സമരത്തെക്കുറിച്ച് ഇതിനുമുമ്പു് രണ്ടുതവണ ഞങ്ങള്‍ എഴുതിയിട്ടുണ്ട്, മെയ്, ജൂണ്‍ മാസങ്ങളില്‍. സ്വാതന്ത്ര്യദിനംവരെ ജന്‍ലോക്പാല്‍ ബില്‍ അവതരിപ്പിക്കാതിരിക്കുകയാണെങ്കില്‍ ആഗസ്ത് 17നു് നിരാഹാരം ആരംഭിക്കുമെന്നു് അണ്ണ ഹസാരെ നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നതാണ്. രാഷ്ട്രീയക്കാരുടെ പ്രഖ്യാപനം പോലെയല്ല ഹസാരെയുടേതെന്നതിനാല്‍ പറഞ്ഞ ദിവസം തന്നെ സമരം ആരംഭിക്കുമെന്നും ഉറപ്പായിരുന്നു. ആദ്യത്തെ നിരാഹാരസമരത്തിനു ലഭിച്ച വമ്പിച്ച ജനപിന്തുണ സര്‍ക്കാരിനെ മാത്രമല്ല ജനത്തിന്റെ പേരുപറഞ്ഞ് കാര്യം നടത്തുന്നവരെ നന്നായി അന്ധാളിപ്പിച്ചിരുന്നു. അഴിമതിക്കെതിരെ സമരം പ്രഖ്യാപിക്കുന്നവര്‍ക്കെല്ലാം ഇതേ പിന്തുണ ലഭിക്കില്ല എന്നും മാദ്ധ്യമങ്ങളില്‍ സമരം നിറഞ്ഞുനിന്നാലും ജനപിന്തുണയുണ്ടാവില്ലെന്നും ബാബാ രാംദേവിന്റെ സമരവും അതിന്റെ പരിണാമവും തെളിയിച്ചു. ഹസാരെയുടെ സമരത്തിനു് ലഭിക്കുന്ന ജനപിന്തുണ തകര്‍ക്കുവാനുള്ള ആസൂത്രിതമായ പരിപാടികളാണ് അതിനാല്‍ സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും നടപ്പിലാക്കിക്കൊണ്ടിരുന്നത്.

ഹസാരെയുടെ ലക്ഷ്യം ശരിയാണെങ്കിലും മാര്‍ഗ്ഗം തെറ്റാണ് എന്ന സിദ്ധാന്തത്തിന്റെ ദാര്‍ശനികവും ദുരൂഹവുമായ വഴിയാണ് കൗശലക്കാരായ രാഷ്ട്രീയക്കാര്‍ ആദ്യം മുതല്‍ പറഞ്ഞുനടന്നത്. ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും എന്ന് സൈദ്ധാന്തികമായും പ്രായോഗികമായും തെളിയിച്ച് ഉപജീവനം നടത്തുന്നവരാണ് ഇങ്ങനെ പറയുന്നതെന്നതാണ് ഇതിലെ ആദ്യത്തെ തമാശ. എന്താണ് മാര്‍ഗ്ഗത്തിലെ പിഴവ് എന്ന് ഇവരിലാരെങ്കിലും പറഞ്ഞതായി കേട്ടിട്ടില്ല. ശരിയായ മാര്‍ഗ്ഗമെന്താണെന്നും ഇവര്‍ പറഞ്ഞുകേട്ടിട്ടില്ല. ദാര്‍ശനികന്മാര്‍ എല്ലാ കാര്യങ്ങളും വിശദീകരിക്കണമെന്ന് വാശിപിടിക്കാനാവില്ലല്ലോ.

നിയമം നിര്‍മ്മിക്കാന്‍ അധികാരം ലോക് സഭയ്ക്കാണെന്നും അതു് കയ്യടക്കാന്‍ ആരെയും അനുവദിക്കില്ലെന്നുമാണ് പിന്നെ കേട്ടത്. സിവില്‍ സമൂഹത്തിന്റെ പ്രതിനിധികള്‍ വാസ്തവത്തില്‍ സിവില്‍ സമൂഹത്തെ പ്രതിനിധീകരിക്കുന്നുണ്ടോ എന്ന ദാര്‍ശനികസമസ്യയും ഇതിനിടെ ഉയര്‍ത്തിക്കൊണ്ടുവന്നു. കേന്ദ്രമന്ത്രിസഭയിലെ അംഗവും സുപ്രീം കോടതിയിലെ വിലകൂടിയ വക്കീലുമാരിലൊരാളുമായ കപില്‍ സിബലാണ് ഈ വാദത്തിന്റെ നായകന്‍. സിബലിന്റെ വാദം അതേപടി ഏറ്റുപറയുന്നതില്‍ കക്ഷിഭേദമില്ലാതെ രാഷ്ട്രീയക്കാരെല്ലാം അണിനിരക്കുന്ന തമാശനിറഞ്ഞ കാഴ്ചയും ഇതിന്റെ ഭാഗമായി ഉണ്ടായി. ജന്‍ലോക്പാല്‍ ബില്‍ തയ്യാറാക്കാന്‍ സിവില്‍ സമൂഹത്തിന്റെ പ്രതിനിധികള്‍ കൂടി ഉള്‍ക്കൊള്ളുന്ന സമിതിയെ നിയമിച്ച കേന്ദ്രസര്‍ക്കാരിലെ മന്ത്രി തന്നെ അതിനെതിരെ സംസാരിക്കുന്നുവെന്നതിലെ ശരിതെറ്റുകള്‍ വക്കീലോ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരോ ഗൗനിച്ചില്ല. ലോക് സഭയില്‍ അംഗമല്ലാത്ത അണ്ണ ഹസാരെ ബില്ലുമായി സഭയില്‍ കയറി അവതരിപ്പിച്ച് നിയമമാക്കി പോരുകയാണ് ചെയ്യുകയാണെന്നാണ് ഇവരുടെ വാദം കേട്ടാല്‍ തോന്നുക. ബില്ലിന്റെ നക്കല്‍ ഉണ്ടാക്കാനുള്ള സമിതി രൂപീകരിച്ചവര്‍ അതിലെ പൗരസമൂഹത്തിന്റെ പ്രതിനിധികളെ നിശ്ചയിച്ചവര്‍, തങ്ങള്‍ നിശ്ചയിച്ചവരുടെ യോഗ്യത ചോദ്യം ചെയ്യുന്ന പരിഹാസ്യമായ അവസ്ഥ സഹതാപജനകം തന്നെയായിരുന്നു. ആരാണ് ഇവരെ ജനപ്രതിനിധികളാക്കിയതെന്ന ചോദ്യം അവര്‍ ചോദിക്കുകയുണ്ടായി. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പാര്‍ട്ടിവോട്ടുകള്‍ നേടി ജയിച്ചവരാണ് ജനപ്രതിനിധികള്‍ എന്ന് സാങ്കേതികമായി ഇവര്‍ക്ക് വാദിക്കാമെങ്കിലും, ഇവര്‍ വാസ്തവത്തില്‍ ജനത്തെയാണോ അഴിമതിക്കാരെയോ പ്രതിനിധാനം ചെയ്യുന്നത് എന്ന ചോദ്യം ബാക്കിയാവുന്നു. ഏത് ജനതാല്പര്യത്തെ മുന്‍നിറുത്തിയാണ് ഇവര്‍ അഴിമതിക്കെതിരെ ശക്തമായ നിയമനിര്‍മ്മാണം ആവശ്യപ്പെടുന്നതിനെ തടസ്സപ്പെടുത്തുന്നതു് ? ഇവര്‍ ഏതുതരം ജനത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് പരസ്യപ്പെടുത്തുന്നതായിരുന്നു അവരുടെ വാക്കും പ്രവര്‍ത്തിയും.

അണ്ണ ഹസാരെയെക്കുറിച്ചും പൗരസമൂഹപ്രതിനിധികളെക്കുറിച്ചും പുറത്തുവന്ന ആരോപണങ്ങളാണ് അടുത്ത തമാശ. തന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റില്‍ അണ്ണ ഹസാരെ അഴിമതി കാണിച്ചുവെന്നാണ് ആരോപണം. പത്മശ്രീ, പത്മഭൂഷണ്‍ എന്നീ പുരസ്കാരങ്ങള്‍ ഭാരതസര്‍ക്കാര്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന് അംഗീകാരമായി നല്കി ആദരിച്ചിട്ടുണ്ട്. ട്രാന്‍സ്പേരന്‍സി ഇന്റര്‍നാഷണല്‍ എന്ന സംഘടന അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നതാണ്. ഈ സംഘടനയുടെ ആദരവും അണ്ണ ഹസാരെ നേടിയിട്ടുണ്ട്. നാട്ടിലുടനീളം രാഷ്ട്രീയക്കാര്‍ നടത്തുന്ന നൂറായിരം ട്രസ്റ്റുകള്‍ നടത്തുന്ന രീതിയില്‍ തട്ടിപ്പും വെട്ടിപ്പുമായി നടക്കുന്നയാളാണ് അണ്ണ ഹസാരെയെന്ന് ജനങ്ങള്‍ കരുതിക്കോളുമെന്ന് നൂറാംകിട ബുദ്ധിയില്‍ നിന്നല്ലാതെ തോന്നുകയില്ല. പക്ഷെ, ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ ഭരണകര്‍ത്താക്കളില്‍ നിന്നും ഇത്തരം ചിത്തവൈകൃതം പുറത്തുവരുന്നത് കാണാനും ഇടവന്നു. ഹസാരെയോടൊപ്പമുള്ളവരും അഴിമതിക്കാരാണെന്നും വാദമുയര്‍ന്നു. പ്രശാന്ത്ഭൂഷനും ശാന്തിഭൂഷനുമെതിരെ തെളിവായി സിഡി സഹിതം ആരോപണം ഉയര്‍ന്നു. ഇതിന്റെ വാസ്തവം ഇതുവരെ തെളിയിക്കാനായില്ല. അഴിമതിക്കെതിരെയുള്ള നിയമനിര്‍മ്മാണം രാഷ്ട്രീയക്കാരെസംബന്ധിച്ചിടത്തോളം എത്രത്തോളം പ്രയാസകരമാണെന്നു് വ്യക്തമാക്കുന്നതായിരുന്നു വെപ്രാളം നിറഞ്ഞ ഈ ആരോപണങ്ങള്‍.

ദലിത് വിരുദ്ധനാണെന്നതാണ് ഹസാരെയ്ക്കെതിരെ ഉന്നയിക്കപ്പെട്ട മറ്റൊരു ആരോപണം. ഈ വാദം ഉന്നയിക്കുന്നവര്‍ ദലിത് വിഭാഗത്തോട് അനുഭാവമുള്ളവരെ മാത്രമേ പിന്തുണയ്ക്കുകയുള്ളൂ എന്നാണോ? ആണെന്നു് തെളിയിക്കപ്പെടേണ്ടതാണ്. ഹസാരെയുടെ ദലിത് വിരുദ്ധത, തന്റെ ഗ്രാമത്തില്‍ നടത്തിയ പ്രവര്‍ത്തനത്തെക്കുറിച്ച് പറയുമ്പോള്‍ ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സങ്കല്പത്തെക്കുറിച്ച് പറഞ്ഞ ഒരു വാക്യത്തെ അടിസ്ഥാനമാക്കിയാണ് ആരോപിക്കപ്പെടുന്നത്. പിന്നോക്കാവസ്ഥയില്‍ കിടന്ന ഒരു പ്രദേശത്ത് ജീവിക്കാവുന്ന അവസ്ഥ സൃഷ്ടിച്ച ഹസാരെയുടെ പ്രവര്‍ത്തനത്തിന്റെ ഗുണം ആ സമൂഹത്തിലെ എല്ലാ വിഭാഗത്തിനും ഒരുപോലെ ലഭ്യമാവുന്നതാണ്. ദലിത്‌വിഭാഗങ്ങളെ സാമൂഹികനവീകരണപ്രവര്‍ത്തനത്തില്‍ നിന്നും മാറ്റിനിറുത്തിയ പ്രവര്‍ത്തനമാണ് ഹസാരെയുടേത് എന്ന് ഈ വാദം ഉന്നയിക്കുന്നവര്‍ പറയുന്നില്ല.

രാഷ്ട്രീയക്കാരെല്ലാം മോശം എന്ന ധാരണ പ്രചരിപ്പിച്ചുവെന്നതാണ് ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന പ്രസ്ഥാനത്തിനെതിരെയുള്ള മറ്റൊരു വിമര്‍ശനം. തികച്ചും അവാസ്തവമാണിത്. കാരണം, രാഷ്ട്രീയക്കാരില്‍ ഏതെങ്കിലും നന്മ അവശേഷിക്കുന്നുണ്ടെന്ന് അവര്‍പോലും വിശ്വസിക്കുന്നില്ല എന്നതാണ് വാസ്തവം. അഴിമതി, സ്വജനപക്ഷപാതം എന്നിവയിലൂടെ സ്വന്തം യോഗ്യതകള്‍ ജനങ്ങള്‍ക്കുമുന്നില്‍ തെളിയിച്ചുനില്ക്കുന്നവരാണ് രാഷ്ട്രീയക്കാരും അവരുടെ പാര്‍ട്ടികളും. അവരെക്കുറിച്ച് മോശം ധാരണ പരത്താന്‍ ഹസാരെയുടെ സംഘത്തിന്റെ പ്രവര്‍ത്തനം ഏതെങ്കിലും രീതിയില്‍ വഴിയൊരുക്കി എന്ന് വാദിക്കുന്നവര്‍ ഇന്ത്യന്‍ജനത വിഡ്ഢികളായ അനുയായിസംഘം മാത്രമാണെന്ന് കരുതുന്ന പമ്പരവിഡ്ഢികള്‍ മാത്രമാണ്. കെട്ടരാഷ്ട്രീയത്തിനെതിരെയുള്ള പ്രവര്‍ത്തനം ജനം എത്രയോ കാലമായി ആഗ്രഹിക്കുന്നതാണ്. ഹസാരെ അതിനായി രംഗത്തുവരുമ്പോള്‍ സ്വാഭാവികമായും ജനസമൂഹം തങ്ങളുടെ ആഗ്രഹം സാധിക്കാന്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തെയും സംഘത്തേയും പിന്തുണയ്ക്കും. ഈ ജനസമൂഹം തെരഞ്ഞടുപ്പുകാലത്ത് തങ്ങള്‍ക്ക് വോട്ടുചെയ്യുന്നവരാണ് എന്നതിനാല്‍ തങ്ങളുടെ ഏത് നെറികേടുകളുടേയും കൂടെയുള്ളവരാണെന്ന് രാഷ്ട്രീയക്കാര്‍ കരുതുന്നുവെന്നതിനാലുള്ള ഭ്രമകല്പനയാണിത്.

അഴിമതിയും സ്വജനപക്ഷപാതവും സ്വന്തം പ്രവര്‍ത്തനത്തിന്റെ ആധാരശിലകളായി കൊണ്ടുനടക്കുന്ന രാഷ്ട്രീയക്കാരുടെ വെകിളിപിടിച്ച വിമര്‍ശനവും ആരോപണങ്ങളും ജനസമൂഹം അര്‍ഹമായ അവജ്ഞയോടെ തള്ളിക്കളഞ്ഞു. എന്നാല്‍ രാഷ്ട്രീയക്കാരെപ്പോലെ നേരിട്ട് അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയവയില്‍ അഭിരമിക്കാത്തവരും പൊതുസമൂഹത്തില്‍ വിശ്വാസ്യതയും അംഗീകാരവുമുള്ള ബുദ്ധിജീവികളും ഹസാരെക്കെതിരെ രംഗത്തുവന്നിരുന്നു. അരുന്ധതി റോയ്, അരുണ റോയ് എന്നിവരും പ്രഭാത് പട്‌നായിക്, സീമ മുസ്തഫ മാദ്ധ്യമപ്രവര്‍ത്തകനായ സുകുമാര്‍ മുരളീധരന്‍ എന്നിവര്‍ അതില്‍ ചിലരാണ്. നമ്മുടെ കാലത്തെ സ്ഥാപനങ്ങളെല്ലാം നിലവിലുള്ള സമൂഹത്തിലെ നന്മതിന്മകളുടേയെല്ലാം അടിത്തറയില്‍ നിലനില്ക്കുന്നവയാണ്. അതിനാല്‍ അതിന്റെ തിന്മകളുടെയും ഗുണഭോക്താവായി മാത്രമേ ഇത്തരം സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പോലും പ്രവര്‍ത്തിക്കുന്നുള്ളൂ. അങ്ങനെ അഴിമതിയുടെ പരോക്ഷമായ ഗുണഭോക്താവായിരിക്കന്ന അവസ്ഥയാണ് ഇവരെ വിമര്‍ശനവുമായി രംഗത്തുവരാന്‍ പ്രേരിപ്പിക്കുന്നതെന്ന് പറയാനാവില്ല. ഇവരുടെ വിയോജിപ്പുകള്‍ മൂല്യാധിഷ്ഠിതമാണെന്ന് പ്രത്യക്ഷത്തില്‍ തോന്നാവുന്നതാണ്. എന്നാല്‍ ഇതിന്റെ മറുവശം, ശരിയായ ലക്ഷ്യത്തിനുവേണ്ടി, നടക്കേണ്ടതായ പോരാട്ടം നടക്കുമ്പോള്‍, അതിന്റെ പരിമിതികള്‍ പരിഹരിക്കാനോ, അതിനെ ശക്തിപ്പെടുത്താനോ അല്ല ഇവര്‍ സംസാരിക്കുന്നതെന്നതാണ്. ഇവര്‍ ഈ സമരത്തോട് വിയോജിക്കുക തന്നെയാണ്. വിയോജിക്കുന്ന അഴിമതിക്കാരോട് ഇവര്‍ ഐക്യപ്പെടുന്നില്ല. പക്ഷെ, അവരുടെ പക്ഷത്തോടൊപ്പം തന്നെയാണ് അന്തിമവിശകലത്തില്‍ ഇവരുടെ നില്പ് എന്നുതന്നെയേ കാണാനാകൂ.

ഹസാരെയുടെ ജന്തര്‍ മന്തര്‍ സമരം കഴിഞ്ഞതിനുശേഷം, ജന്‍ലോക്പാലിനുവേണ്ടിയുള്ള സമരത്തിനെതിരെ പ്രചരണം നടത്താന്‍ സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടി തീരുമാനിച്ചു. അഴിമതിക്കെതിരെയുള്ള പ്രസ്ഥാനത്തിനെതിരെ സംസാരിച്ചാല്‍ അഴിമതിയുടെ വക്താവായിപ്പോകും എന്ന അപകടം ഒരു വശത്തുണ്ട്. അഴിമതിക്കാരന്‍ അഴിമതിവിരുദ്ധസമരത്തിനെതിരെ സംസാരിച്ചാലുണ്ടാവുന്ന ഫലവും അവര്‍ക്കറിയാം. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും പ്രചരണത്തിന്റെ ചുമതല ഓരോരുത്തര്‍ക്കായി നല്കി വണ്ടിയകറ്റിവിട്ടു. കൊല്‍ക്കത്തയില്‍ പ്രണാബ് മുഖര്‍ജി സംസാരിച്ചുകൊണ്ട് ആരംഭിച്ച ഈ പ്രചാരണം പക്ഷെ കരുത്താര്‍ജ്ജിച്ചില്ല. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോട്ട് ഒരു പ്രസംഗം ചെയ്തു. മറ്റുള്ളവരും പ്രസംഗിച്ചുകാണും. പക്ഷെ പത്രങ്ങള്‍ പോലും അത് ഗൗരവമായി കരുതിയിരിക്കില്ല. സമരം ആരംഭിക്കുന്നതിനു മുമ്പേ ഹസാരെയും സംഘത്തേയും അറസ്റ്റ് ചെയ്തു. സമരം നടത്താന്‍ ഉദ്ദേശിച്ച സ്ഥലം വിട്ടുകൊടുക്കാതിരുന്നു, സമരം നടത്തുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, രാപ്പകല്‍ സമരത്തിനെതിരെ സംസാരിക്കാന്‍ ആളുകളെ ഏര്‍പ്പാടാക്കി, എല്ലാം കഴിഞ്ഞ് ഇപ്പോള്‍ സമരം അവസാനിക്കുമ്പോള്‍ നടത്തിയ പ്രസ്താവനയും! സ്വാതന്ത്ര്യദിനസന്ദേശമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും രാഷ്ട്രത്തോട് സംസാരിച്ചത് അഴിമതി ഇന്നത്തെ മുഖ്യപ്രശ്നമാണെന്നാണ്. പ്രശ്നപരിഹാരത്തിന് മാന്ത്രികവടിയില്ലെന്ന നിസ്സഹായതോടെ ഭാരതത്തിലെ ജനങ്ങള്‍ക്കു മുന്നില്‍ അവര്‍ നിന്നത് ഹസാരെയുടെ സമരം കാരണമാണ്. സ്വിസ്സ് ബാങ്കുകളിലെ കോടികളുടെ കണക്കുകള്‍ ഇന്ന് നാട്ടില്‍ പാട്ടാണ്. നിസ്സഹായതയുടെ പാരമ്യത്തില്‍ സത്യഗ്രഹം ഒന്നിനും പരിഹാരമല്ലെന്നു പറയാന്‍പോലും പ്രധാനമന്ത്രി മടിച്ചില്ല. ഗാന്ധിജിയുടെ പൈതൃകം അവകാശപ്പെട്ടുകൊണ്ട്, സ്വാതന്ത്ര്യദിനം പോലുള്ള സന്ദര്‍ഭത്തില്‍ രാഷ്ട്രത്തോട് പറയേണ്ട വാക്കുകള്‍ തന്നെ! മാന്ത്രികവടിയില്ലാത്തതിന്റെ നിസ്സഹായതയുടെ ആഴം നമ്മുക്ക് മനസ്സിലാക്കാം! നമ്മുടെ ഭരണനേതൃത്വം ഇത്രത്തോളം അന്തസ്സാരശൂന്യമാണല്ലോ എന്നു് ആലോചിച്ച് ലജ്ജിക്കുക!

Subscribe Tharjani |
Submitted by സ്മിത (not verified) on Mon, 2011-09-05 09:49.

നല്ല ലേഖനം..

Submitted by OK Sudesh (not verified) on Fri, 2011-09-09 10:54.

നന്നായി. ജനാധിപത്യപക്ഷത്തു നിന്നുള്ള ശരിയായ കാഴ്ച. മലയാളിയുടെ ജനാധിപത്യക്കാഴ്ചകളെ നമ്മുടെ ലെഫ്റ്റ് ബൌദ്ധികത വല്ലാതെ അപഹരിച്ചിട്ടുണ്ട്; കൊണ്ടുപോയി കുപ്പയിലിട്ടുണ്ട്. അതിനെ വൃത്തിയാക്കി തിരിച്ചുപിടിയ്ക്കുന്നതായി ഈ എഡിറ്റോറിയല്‍.

Submitted by tpsudhakaran (not verified) on Wed, 2011-09-14 00:26.

." എന്നാല്‍ ഇതിന്റെ മറുവശം, ശരിയായ ലക്ഷ്യത്തിനുവേണ്ടി, നടക്കേണ്ടതായ പോരാട്ടം നടക്കുമ്പോള്‍, അതിന്റെ പരിമിതികള്‍ പരിഹരിക്കാനോ, അതിനെ ശക്തിപ്പെടുത്താനോ അല്ല ഇവര്‍ സംസാരിക്കുന്നതെന്നതാണ്. ഇവര്‍ ഈ സമരത്തോട് വിയോജിക്കുക തന്നെയാണ്. വിയോജിക്കുന്ന അഴിമതിക്കാരോട് ഇവര്‍ ഐക്യപ്പെടുന്നില്ല. പക്ഷെ, അവരുടെ പക്ഷത്തോടൊപ്പം തന്നെയാണ് അന്തിമവിശകലത്തില്‍ ഇവരുടെ നില്പ് എന്നുതന്നെയേ കാണാനാകൂ."
ഇപ്പറഞ്ഞത്‌ ആലോചിച്ചു തന്നെയോ? സ്വന്തം ഈഗോകള്‍ക്കുള്ളില്‍ നിന്നുകൊണ്ടു് പരസ്പരം പോരടിക്കുന്ന എല്ലാ പുരോഗമനചിന്തകരായ ബുദ്ധിജീവികളും സ്വയം ചിന്തിച്ചുനോക്കേണ്ടതാണ്, നിങ്ങളുടെ പരസ്പരപോരാട്ടങ്ങള്‍ ഫലത്തില്‍ ആരെ സഹായിക്കുന്നു?

Submitted by V P Gangadharan (Sydney) (not verified) on Sun, 2011-09-18 13:47.

It’s a very good write-up. I am inclined to agree with the contents of this editorial.

I am sure Arundhathi Roy has the faculty to realise the sheer fact that the rhetoric about right and wrong of an action is one thing and the effective execution for a prolific outcome is another. (Having read her opinion appeared in Hindu)
Right now, every right-minded individual’s wholehearted support through sincere action for the betterment of our ever degrading nation, I suppose, is the paramount need. We don’t have to rally behind spin-doctors; instead we can muster our individual support by joining the populist movement of the enlightened mass against the malevolence of feudalism and authoritarianism. It is high time to leave aside all the political differences and join hands to make it a formidably unified attack on anarchy, come out with better ideas to make it a collectively successful uprising against the prevalent, iniquitous culture of corruption that ruins our motherland.

I would vehemently recommend any wishful person to read an insightful report by Murali (ആരുടെയോ ചരടില്‍ ഒരു കളിപ്പാവ), appeared in
September 2 edition of മലയാളം വാരിക. (http://www.malayalamvarikha.com/inside.asp)

Submitted by അജയ്‌ ജോയ്‌ (not verified) on Mon, 2011-09-19 01:15.

The article here is just another facade of a middle class thriving to paint an apolitical vision of nation.
First of all, let's understand how the the model village of Anna - Ralegaon Siddhi is being governed. Please follow this link which appeared in kafila.org- a detailed anthropological narration.
http://kafila.org/2011/04/14/the-making-of-an-authority-anna-hazare-in-ralegan-siddhi/

Analyze the governance model of this village and then it will be easier to understand the intransigence of team Anna to negotiate with others. The authoritarian mentality of Anna and the acquiescence of the villagers towards such a benevolent dictatorship through conditioning ensures the smooth governance of the village. The seemingly voluntary participation is extracted through coercive means.
It seems like Hobsons Choice when he declares he is ready to negotiate with any one till his version is implemented. The way in which they disagreed with versions of Aruna Roy or NCPRI version of bill shows the inherent anti democratic nature of the leadership. The team Anna essentially believes in form of benevolent dictatorship where a few self proclaimed righteous elite individuals decide what is better for the nation and the citizens acquiescently following their dictates to make their country prosperous. The military discipline which Anna and his villagers develop partly due to their army training prompts them to think like that. How else will we describe the mode of election in Annas village. Anna proposes the panchayat leader and he/she is elected. any dissent will be severely dealt with in forms of social outcasts. Also it is interesting to see his vision of vegetarianism, his attempts to make understand Dalit that the reason for their ostracisation is their food habits itself and nothing else. It is easier to understand the why RSS wants to back his struggles.
Ok, coming to the point of their lok pal version, they intend to create a super state organization in a monolith behemoth of LokPal which covers all the government employees to autonomous institutions. They will take with themselves the power to initiate complaints investigate ,and prosecute and even to sentence them. What kind of institution is this other than a super state which is not accountable to anyone in this country. This organization will require minimum 2 lakhs human resource to man the system .Imagine creating a mammoth organization like this and leaving this system unaccountable to anyone. In this nation the supreme authority of Parliament is answerable to its people through periodic mandates. Here this super state is accountable to no one. As explained in the above paragraph, team Anna believe this system will work because of their inherent belief in benevolent dictatorship. They are leaving a super state to the individual discretion nd whims with no accountability. Thus the constitution of such an organization violates the spirit of constitution itself of being accountable ultimately to the people. Here issue is not whether the Lokpal works for 5 years unblemished but thinking a century in perspective.
Also even if such an institution is established, ponder over the viability of effective governance. As per their version, even PM will be under the purview of lokpal, Judiciary under their purview and even day to day routine of government servants and departments. If Lokpal has a doubt they can summon anyone , desist anyone from their work and intervene in any policy decisions or wasteful expenditures. On what basis will they decide it is wasteful or not. Suppose a neo-liberal person is occupying the position of Lok Pal , NREGA funds will be wasteful expenditure and corrupt policy. Thus a super state in Lok Pal will be a hindrance to the effective governance. The team Anna is not even ready to pay heed to these arguments. They stand obstinate on the belief that their bill is beyond blemish and prisine and panacea.
Thus their unwillingness to deal with dissents and disagreements stand out as anti democratic in spirit and action. How else can we understand exhortation of Anna to gherao all the MP houses who opposes their versions. They demand either their version is passed or country will be stalled. Suppose same methods and arguments are employed by the upper caste people to act against reservation, what will happen?

Akin to a Sherlock Holmes story where dogs not barking at night is specious, Team Anna is silent towards the corrupt practices of Corporates in private domain. They cant afford it because the donations come from them, the media attention is sponsored by their advertisements. How else can we describe their picturisation of politicians alone as cause for Indias fate and n o one else. In this post liberalization era the greed of corporates have pushed the survival of mass communities to the brink. team Anna quite understandably is silent on this.
Thus phenomenon of Anna is anti democratic, impractical and authoritarian in its nature. A prabir Purkaryastha described, this Mesianic politics rather than mass movement politics and this will strike chords with some as it as harmonies of Kalki- avataras based on personal aura.

Submitted by V P Gangadharan (Sydney) (not verified) on Sat, 2011-10-01 09:52.

I think we are getting overly excited parochially, hence we miss the plot.
Let us calm down for a moment and find out who we are all agitating against? What is the core issue that we are trying to address? I strongly believe that our advancement must be for resisting the widespread corruption, virtual anarchy, nepotism, feudalistic attitude, dynastic empowerment, social discrimination and above all exploitation of democracy. Let us stop all the arguments about the credibility of the movement and the fallibilities of the individuals. Elapsed were the decades and we did not have any more time left for the saga of squabbling. There is a gargantuan mission on our hands to be accomplished. Chip in your individual contribution towards it or, at least, give moral support.
Let’s not bury our heads in the sand.