തര്‍ജ്ജനി

വൈക്കം രാമനാഥന്‍

മൈത്രി,
ശ്രീരാമക്ഷേത്രത്തിന് പടിഞ്ഞാറ്,
തൃപ്പൂണിത്തുറ,
എറണാകുളം - 682 301.
മെയില്‍ : vnrambe@yahoo.co.in

Visit Home Page ...

ലേഖനം

ഇന്ത്യന്‍ സാമ്പത്തികരംഗം : ഒരു അവലോകനം

നമ്മുടെ രാജ്യത്ത്‌ നിലവിലുള്ള സുശക്തവും കര്‍ക്കശവുമായ നിയമവ്യവസ്ഥകളെപ്പോലും വെല്ലുവിളിച്ചു കൊണ്ടാണ്‌ സ്വകാര്യമേഖലയിലെ അതികായരായ സത്യം കംപ്യൂട്ടേഴ്സ്‌ എന്ന പ്രമുഖവും പ്രബലവും, ഒരു പക്ഷെ ഐ.ടി. രംഗത്തെ അഗ്രഗണ്യസ്ഥാനം വഹിച്ചിരുന്നതുമായ ഒരു സ്ഥാപനം അതിന്റെ സ്ഥാപകര്‍ തന്നെ തകര്‍ത്തത്‌. ബഹുരാഷ്ട്രകമ്പനികളിലൊന്നായ സത്യം കംപ്യൂട്ടേഴ്സിന്റെ പതനം അതിലെ ജീവനക്കാരായ ആയിരക്കണക്കിന്‌ യുവതീയുവാക്കളേയും അവരുടെ കുടുംബങ്ങളേയും സാരമായി ബാധിച്ചു. ഈ സ്ഥാപനത്തിന്റെ തകര്‍ച്ചയ്ക്ക്‌ മുഖ്യകാരണം അവിടുത്തെ ജീവനക്കാരുടെ സമരമോ മറ്റേതെങ്കിലും രീതിയിലുള്ള തൊഴില്‍പ്രശ്നങ്ങളോ ഒന്നും ആയിരുന്നില്ല. മറിച്ച്‌, കമ്പനിയുടെ ഉടമ രാമലിംഗരാജുവിന്റെ സാമ്പത്തികത്തിരിമറികള്‍ കൊണ്ടാണ്‌ ആ സ്ഥാപനം തകര്‍ന്നത്‌. ഈ സ്ഥാപനത്തെ ഉന്നതിയില്‍ എത്തിച്ച ഇന്ത്യാമഹാരാജ്യത്തെ ആയിരക്കണക്കിന്‌ ഓഹരിഉടമകളോടോ സര്‍വ്വപ്രോത്സാഹനങ്ങളും ആനുകൂല്യങ്ങളും നല്കി സഹായിച്ച ഇന്ത്യാഗവമെന്റിനോടോ അഹോരാത്രം പണിയെടുത്ത്‌ ഈ സ്ഥാപനത്തെ ഈ നിലയില്‍ ഉയരുവാന്‍ കഷ്ടപ്പെട്ട ജീവനക്കാരോടോ, ഒരു കടപ്പാടോ നന്ദിയോ കാണിക്കാതെ വെറും നീചമായ സ്വാര്‍ത്ഥതാല്പര്യത്തിനു വേണ്ടിയാണ്‌ അതിബൃഹത്തായ ആ ബഹുരാഷ്ട്രസ്ഥാപനം നിഷ്കരുണം തകര്‍ക്കപ്പെട്ടതു്.

ഇതുപോലൊരു സാഹചര്യത്തില്‍ ഋ ദശകത്തിന്‌ മുമ്പ് ഓഹരി കമ്പോളത്തെ അട്ടിമറിച്ചുകൊണ്ട് കൃത്രിമമാര്‍ഗ്ഗത്തിലൂടെ വന്‍തട്ടിപ്പ്‌ നടത്തുകയും ബാങ്കുകളെ പതിനായിരക്കണക്കിന്‌ കോടി രൂപ കൊള്ളയടിക്കുകയും ആ രംഗത്തെയാകെ തകര്‍ക്കുകയും തളര്‍ത്തുകയും ചെയ്യപ്പെട്ടതും നമ്മള്‍ കണ്ടറിഞ്ഞതാണ്‌. അതിനുശേഷം ഗവണ്മെന്റ്‌ എടുത്ത ചില കര്‍ക്കശനിബന്ധനകളും നിയമങ്ങളും ഇനി ആ വിധത്തിലൊരു അവസ്ഥ ഓഹരിക്കമ്പോളത്തില്‍ ഉണ്ടാവുകയില്ല എന്ന ഉറപ്പാണ്‌ നല്കിയത്‌. എങ്കിലും ആ നിയമത്തിന്റെയൊക്കെ പഴുതുകളിലൂടെ വീണ്ടും മറ്റൊരു വിധത്തില്‍ കമ്പനികളെ ഉള്ളില്‍ നിന്ന് തകര്‍ക്കാന്‍ സാദ്ധ്യമാവുന്ന വിധത്തില്‍ അതിലോലമായ വകുപ്പുകളാണ്‌ ആ നിയമത്തില്‍ ഇന്നും നിലവിലുള്ളത്‌ എത്‌ നമ്മെ ആശങ്കപ്പെടുത്തുന്നതാണ്‌.

ഈ രാജ്യത്തിന്റെ സുരക്ഷിതമായ സമ്പദ്ഘടനയ്ക്ക്‌ നിലവിലുളള നിയമങ്ങള്‍ വളരെ പര്യാപ്തമാണ്‌. ആ നിയമങ്ങള്‍ പൊതു-സ്വകാര്യ മേഖലകള്‍ കര്‍ക്കശമായി പാലിക്കേണ്ടതുണ്ട്. അവര്‍ അത്‌ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാനും അതു ഉറപ്പു വരുത്തുവാനും ഈ നാട്ടില്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഓഡിറ്റര്‍മാര്‍ ഉണ്ട്. വ്യക്തികളും സ്ഥാപനങ്ങളും സാമ്പത്തികവ്യവസ്ഥകളും നിയമങ്ങളും കര്‍ക്കശമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത്‌ നികുതിനിയമങ്ങളുടെ കാവല്‍ഭടന്മാരായ അവരാണ്‌. എന്നാല്‍ ഈ സംവിധാനത്തിനും ധാരാളം പോരായ്മകളുണ്ട്. അതിന്റെ ഒരു ഉദാഹരണമാണ്‌ സത്യം കംപ്യൂട്ടേഴ്സില്‍ സാമ്പത്തികതിരിമറി നടത്തുവാനും ആ സ്ഥാപനത്തെ മുതലാളിമാര്‍ക്ക്‌ ഉളളില്‍ നിന്ന് തകര്‍ക്കുവാനും സഹായകമായത്‌. അതുകൊണ്ടുതന്നെ ഓഡിറ്റര്‍മാരുടെ പ്രവര്‍ത്തനം കുറ്റമറ്റതായിരിക്കണം. ലോക പ്രശസ്തിയാര്‍ജ്ജിച്ച പ്രൈസ്‌ വാട്ടര്‍ കൂപ്പര്‍ഹൌസ്‌ എന്ന ഓഡിറ്റ്‌ സ്ഥാപനമാണ്‌ സത്യം കംപ്യൂട്ടേഴ്സിന്റെ സാമ്പത്തികത്തിരിമറികള്‍ക്ക്‌ ഒത്താശ ചെയ്ത്‌ കൊടുത്തത്‌ എന്ന് കാണുന്നത്‌ വളരെ ലജ്ജാകരമാണ്‌. തന്മൂലം ഓഡിറ്റ്‌ സ്ഥാപനങ്ങളുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്‌. അതുകൊണ്ടുതന്നെ ഓഡിറ്റിംഗ് സമ്പ്രദായത്തിലെ അപാകതകളും പരിഹരിക്കപ്പെടേണ്ടതുണ്ട്.

ഇനി ഒരു സത്യം കംപ്യൂട്ടേഴ്സ്‌ തകര്‍ച്ച പോലൊരു അവസ്ഥ സംജാതമാക്കരുത്‌ . ഓഹരി കമ്പോളം സസൂഷ്മം വീക്ഷിക്കുകയും സംരംക്ഷിക്കുകയും ചെയ്യപ്പെടുക തന്നെ വേണം. ആധുനികലോകത്തില്‍ രാഷ്ട്രത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ആണിക്കല്ലാണ്‌ ഓഹരി കമ്പോളം.

ലോകത്തെ മറ്റ്‌ പല രാജ്യങ്ങളിലെ അവസ്ഥവച്ച്‌ താരതമ്യം ചെയ്തു നോക്കുമ്പോള്‍ ഇന്ത്യന്‍ സമ്പദ്ഘടന ഭദ്രമാണെന്ന് അവകാശപ്പെടാം. ഇവിടുത്തെ നിയമങ്ങള്‍ കുറെ മെച്ചപ്പെട്ടതാണെന്നും സുദൃഢമാണെന്നും നിരീക്ഷിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ വിദേശത്ത്‌ ജോലി ചെയ്യുവര്‍, അവരുടെ സമ്പാദ്യങ്ങള്‍ ഇന്ത്യന്‍ബാങ്കുകളില്‍ നിക്ഷേപിക്കുന്നു. കാരണം, ഇതുപോലെയുള്ള നിയന്ത്രണങ്ങള്‍ പാലിക്കാത്ത ഉദാരവല്‍ക്കരണത്തിനും സ്വകാര്യവല്‍ക്കരണത്തിനും മേല്‍ക്കൈ ഉള്ള രാഷ്ട്രങ്ങളിലെ ബാങ്കിംഗ്‌ മേഖലയ്ക്ക്‌ കെട്ടുറപ്പില്ല എന്നതുതന്നെ. സ്വകാര്യമേഖലക്ക്‌ യാതൊരു നിയന്ത്രണത്തിനും വിധേയമായി പ്രവര്‍ത്തിക്കേണ്ടാത്ത പോളിസികള്‍ പരിരക്ഷിക്കപ്പെടുന്ന ഈ രാജ്യങ്ങളിലെല്ലാം സാമ്പത്തികസ്ഥാപനങ്ങള്‍ക്ക്‌ ഒരു ഉറപ്പും ഇല്ല. ഓരോ വര്‍ഷവും ഈ രാജ്യങ്ങളില്‍ തകരുന്ന സാമ്പത്തികസ്ഥാപനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ നിന്ന് നമുക്ക്‌ ഇത്‌ അനുമാനിക്കാവുന്നതേയുള്ളൂ. ജനങ്ങളോടോ നിക്ഷേപകരോടോ രാഷ്ട്രത്തോടോ സര്‍ക്കാരിനോടോ ഒരു പ്രതിബദ്ധതയും ഇല്ലാത്ത വളരെ അയഞ്ഞ നിയമവ്യവസ്ഥകള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സ്ഥിതി ഇതാണ്‌.

ഈ അടുത്തകാലത്ത്‌ ഉണ്ടായ അതിരൂക്ഷമായ സാമ്പത്തികമാന്ദ്യം ആഗോളതലത്തില്‍ പല രാജ്യങ്ങളിലേയും സാമ്പത്തികസ്ഥാപനങ്ങളെ ഗുരുതരമായി ബാധിച്ചുവെങ്കിലും ഇന്ത്യ അത് അതിജീവിച്ചൂ എന്നത്‌ വസ്തുതയാണ്‌. അതിനു മുഖ്യകാരണം ഈ രാജ്യത്തെ സാമ്പത്തികസ്ഥാപനങ്ങള്‍ അതിശക്തവും സുസംഘടിതവുമാണ്‌ എന്നതാണ്‌. ഇന്ത്യന്‍ ബാങ്കുകളാണ് ഇന്ന് കൂടുതല്‍ സുരക്ഷിതമായി കരുതപ്പെടുന്നത്‌. അതുപോലെ തന്നെ ഇന്ത്യന്‍ ഇന്‍ഷുറന്‍സ്‌ മേഖലയും സുരക്ഷിതമാണ്‌. ഒരോ വര്‍ഷവും ധാരാളം ബാങ്കുകളും ഇന്‍ഷുറന്‍സ്‌ സ്ഥാപനങ്ങളും പല രാജ്യങ്ങളില്‍ തകരുന്നതായി കാണുന്നു. ഇന്ത്യയില്‍ ആ അവസ്ഥ ഇന്നില. എന്നാല്‍ ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയും പുത്തന്‍സാമ്പത്തികരീതികള്‍ കൂടിയ തോതില്‍ ഈ രാജ്യത്ത്‌ അവലംബിക്കുകയാണെങ്കില്‍ ഈ അവസ്ഥയ്ക്ക്‌ സ്വാഭാവികമായും മാറ്റം വരാം. അങ്ങനെ എങ്കില്‍ ആ രാജ്യങ്ങളിലെപ്പോലെ സാമ്പത്തികസ്ഥാപനങ്ങള്‍ നമ്മുടെ രാജ്യത്തും തകരുന്ന സ്ഥിതിവിശേഷം ഉണ്ടാകാം. ഈ രാജ്യത്തിന്റെ ഉത്തമതാല്പര്യവും നന്മയും മുന്‍നിര്‍ത്തി അതീവജാഗ്രത പുലര്‍ത്തിക്കൊണ്ട് ഇവിടുത്തെ സാമ്പത്തികരംഗം കാത്തു സൂക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌ ഇത്‌ വിരല്‍ ചൂണ്ടുന്നത്.

കൂടാതെ നമ്മുടെ സമ്പദ്ഘടനയ്ക്ക്‌ വലിയ ഒരു അടിത്തറ ഉണ്ട്. പൂര്‍വ്വ ഏഷ്യന്‍ - യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തി വിജയിച്ച പഞ്ചവത്സരപദ്ധതികള്‍ മാതൃകയാക്കപ്പെടുകയും വലിയ തോതില്‍ അവ വിജയിക്കുകയും ചെയ്തതാണ്‌ ആ അടിത്തറയ്ക്ക്‌ ആധാരമായിട്ടുള്ളത്‌. ഈ നാട്ടിലെ വ്യവസ്ഥാപിതമായ ചില പോളിസികളില്‍ ഒന്നായ പൊതുമേഖലയും സ്വകാര്യമേഖലയും ഒരുപോലെ വളരുകയും അഭിവൃദ്ധിപ്പെടുകയും വേണം, അതാണ്‌ നാടിന്റെ വളര്‍ച്ചക്ക്‌ ഉത്തമമായ മാര്‍ഗ്ഗം എന്ന തിരിച്ചറിവും ഇതിന്‌ നമ്മള്‍ ഒരു പക്ഷവും ചേരുകയില്ല എന്നതുമാണ്‌. സ്വതന്ത്രമായി ഒരു പ്രവര്‍ത്തനശൈലി നമ്മള്‍ രൂപപ്പെടുത്തി എടുത്തിട്ടുണ്ട്. ആ നിലയ്ക്ക്‌ ഇവിടെ ശക്തമായ വലിയ പൊതുമേഖലാസ്ഥാപനങ്ങള്‍ ഉണ്ടായി. അവയിലൂടെ ഈ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വളരെ മെച്ചപ്പെട്ടു. സമ്പദ്ഘടനക്ക്‌ കോട്ടം സംഭവിക്കാതിരിക്കാന്‍ വളരെ കരുതലോടെ തന്നെ എടുത്ത നിലപാടുകളിലൂടെ ബാങ്കുകള്‍, ഇന്‍ഷുറന്‍സ്‌ കമ്പനികള്‍, എണ്ണക്കമ്പനികള്‍ ഒക്കെ ദേശസാല്ക്കരിക്കപ്പെടുകയും ആ മേഖലയെ കര്‍ക്കശമായ നിയമവ്യവസ്ഥകള്‍ക്ക്‌ വിധേയമാക്കുകയും ചെയ്യപ്പെട്ടതോടെ ഒരുപാട്‌ നേട്ടങ്ങളും പുരോഗതിയും ഉണ്ടായി. ശക്തമായ പൊതുമേഖലയും നിയന്ത്രിതമായ സ്വകാര്യമേഖലയും ഒരു പോലെ തന്നെ വളര്‍ന്നതിന്റെ ഫലമായി സ്വാതന്ത്ര്യാനന്തരഭാരതം ഒരുപാട്‌ നേട്ടങ്ങള്‍ കൈവരിച്ചു.

അടിസ്ഥാനതത്വങ്ങളില്‍ ഇടക്കാലത്തുണ്ടായ വ്യതിയാനങ്ങള്‍ പൊതുമേഖലയുടെ പ്രവര്‍ത്തനങ്ങളില്‍ മുരടിപ്പ്‌ ഉണ്ടാക്കുന്നതായും സ്വകാര്യമേഖല നല്ല രീതിയില്‍ വളരുതായും കാണുന്നു. ഇതിന്റെ ഫലമായി ഒരു വശത്ത്‌ സാമ്പത്തിക രംഗം നേട്ടങ്ങള്‍ ഉണ്ടാക്കുകയും അങ്ങനെ രാജ്യത്ത്‌ പുരോഗതിയും വളര്‍ച്ചയും അനുഭവപ്പെടുകയും ചെയ്യുന്നു. മറുവശത്ത്‌ ഇത്‌ നാടിന്റെ സമഗ്രപുരോഗതിയില്‍ പ്രതിഫലിക്കുന്നില്ല എന്നതും കാണാം. കാരണം പുത്തന്‍സാമ്പത്തികരീതി സമ്പരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം ദരിദ്രരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ്‌ ഉണ്ടാക്കുന്നകുതാണ്‌. സ്വഭാവികമായ ഒരു പ്രതിഭാസമാണിത്‌. സ്വകാര്യമേഖലയുടെ അഭിവൃദ്ധി പൊതുജീവിതത്തോത്‌ ഉയര്‍ത്തുന്നു. ഈ ഒരു അവസ്ഥ പൊതുജീവിതത്തിന്റെ സമസ്ഥമേഖലയിലേയും ചിലവ്‌ വര്‍ദ്ധിപ്പിക്കുന്നതിനും വില വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.പുത്തന്‍സമ്പ്രദായത്തിന്റെ അനിവാര്യമായ പണപ്പെരുപ്പമാണ്‌ ഈയൊരു സ്ഥിതിവിശേഷത്തിന്റെ മുഖ്യഘടകം.

കൂടാതെ ഏതൊരവസ്ഥയിലും തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും സമ്പാദ്യം അത്‌ ഏത്‌ വിധത്തിലുള്ളതായാലും, പെന്‍ഷന്‍ അനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ഉള്ളവ, ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കുകയോ മറ്റോ ചെയ്ത്‌ അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെടരുത്‌. ഈ രാജ്യത്ത്‌ നിന്ന് നിക്ഷേപങ്ങള്‍ പുറംരാജ്യങ്ങളിലേക്ക്‌ പോകരുത്‌. അതുപോലെ തന്നെ പുറത്തു നിന്നുള്ളവ ഈ രാജ്യത്ത്‌ തിരിച്ചുകൊണ്ടുവരുവാന്‍ ശക്തമായ നിലപാട്‌ എടുക്കുകയും വേണം.

ഇന്ത്യയെപ്പോലെയുളള, പ്രകൃതി കനിഞ്ഞ്‌ അനുഗ്രഹിച്ചിട്ടുള്ള രാജ്യത്ത്‌, കൃഷിക്ക്‌ ഉപയുക്തമായ ധാരാളം ഭൂപ്രദേശങ്ങള്‍ ഉളള രാജ്യത്ത്‌, കാര്‍ഷികരംഗം വളരെ സമ്പന്നമാണ്‌. അങ്ങനെ ശക്തവും സമ്പവുമായ ഒരു കാര്‍ഷികരംഗം ഉളള ഒരു രാഷ്ട്രം ഒരുതരത്തിലും പിന്നോട്ടുപോകുവാന്‍ പാടില്ല. അതിന്‌ അനുവദിച്ചുകൂടാ. ഉത്പാദനവും സംഭരണവും വിതരണവും കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട് നീതിയുക്തമായ ജനാധിപത്യത്തിന്റെ എല്ലാമാനങ്ങളും കാത്തുകൊണ്ട് നടപ്പില്‍ വരുത്തുകയാണെങ്കില്‍ ഈ പുണ്യഭാരതഭൂമിയില്‍ ഇന്നത്തെ നില മാറും. ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും മാറാരോഗങ്ങളും നിരക്ഷരതയും തുടച്ചുമാറ്റുവാന്‍ സാധിക്കും.

സ്ഥിതി വിവരകണക്കുകളിലൂടെ ഒന്ന് കണ്ണോടിക്കുകയാണെങ്കില്‍ ഏതൊരാള്‍ക്കും ഇത്‌ എളുപ്പം ബോദ്ധ്യപ്പെടാം.

. ഇന്‍ഡ്യയിലെ മൊത്തം ജനസംഖ്യ 120 കോടി
. മൊത്തം സാക്ഷരത 75% 90 കോടി
. നിരക്ഷരര്‍ 30 കോടി
. ദാരിദ്ര്യ രേഖയ്ക്ക്‌ കീഴെ ഉള്ളവര്‍ 38 കോടി
. ആളോഹരി വരുമാനം 50000(ദാരിദ്ര്യരേഖ യുടെ അടിസ്ഥാനം)
. ഉയര്‍ ഇടത്തരക്കാരും സമ്പരും 12-15% (അതായത്‌ ഏക ദേശം 20 കോടി)
. ദാരിദ്ര്യ രേഖയ്ക്ക്‌ കീഴെയുള്ളവരുടെ ശരാശരി ദിവസവരുമാനം (ഒരാളുടെ) 10 - 15 രൂപ

മേല്‍ കൊടുത്തിട്ടുള്ള സ്ഥിതിവിവരപട്ടികയില്‍ നിന്ന് വെളിവാകുന്നത്‌ :

' ഒരു ദിവസം ഒരു നേരെത്തെയോ പോകട്ടെ,രണ്ട് ദിവസംകൂടുമ്പോള്‍പോലും ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്തവരാണ്‌ ദാരിദ്ര്യരേഖയ്ക്ക്‌ താഴെ ഉള്ളവരില്‍ ഭൂരിഭാഗവും.

' ഉയര്‍ന്ന ഇടത്തരക്കാരും സമ്പരും ഉള്‍പ്പെട്ട വിഭാഗക്കാരില്‍ പ്രതിമാസം ഒരു കോടി രൂപയ്ക്ക്‌ മുകളില്‍ വരുമാനമുള്ളവരും ഉണ്ട്.

' അതായത്‌ പ്രതിമാസം 300 രൂപ മുതല്‍ ഒരു കോടി രൂപയ്ക്ക്‌ മുകളില്‍വരെ വരുമാനമുള്ളവര്‍ ഇവിടെ ഉണ്ട്.

' ഉയര്‍ന്ന ഇടത്തരക്കാരിലും സമ്പന്നവിഭാഗത്തിലുംപെട്ട ഏകദേശം 18 - 20 കോടി ജനങ്ങള്‍ അയ്യായിരത്തോളം വരുന്ന മേജര്‍ ടൌണുകളിലും നഗരങ്ങളിലുമായി വസിക്കുന്നു.

' 20 കോടി ജനസംഖ്യ എന്നു പറയുന്നത്‌ ഒരു പക്ഷേ യൂറോപ്പിലെയോ,അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെയോ ഒരു രാജ്യത്തിന്റ മൊത്തം ജനസംഖ്യയ്ക്ക്‌ തുല്യമാകാം.

ഈ ജനവിഭാഗത്തിന്റെ ഉയര്‍ന്ന ജീവിതനിലവാരം, അവരുടെ ആഡംബരങ്ങള്‍ മുതലായവ സമൂഹത്തില്‍ മൊത്തം വന്‍തോതില്‍ പ്രതിഫലിക്കുന്നു. ഈ അവസ്ഥ വല്ലാത്ത ഒരു സ്ഥിതിവിശേഷം ഈ രാജ്യത്ത്‌ സൃഷ്ടിക്കുന്നുണ്ട്. വെറും ന്യൂനപക്ഷം മാത്രമായ സമ്പന്നവിഭാഗത്തിന്‌ വേണ്ടിയുള്ള ആഡംബരവസ്തുക്കളുടെ കുത്തൊഴുക്കും കമ്പോളത്തില്‍ അവയുടെ സാന്നിദ്ധ്യവും തള്ളിക്കയറ്റവും അമിതമായ പ്രാധാന്യവും പ്രചാരവും മൊത്തം സമൂഹത്തില്‍ അവ ഉണ്ടാക്കുന്ന സ്വാധീനവും ആഘാതവും വളരെ വളരെ വലുതാണ്‌, വ്യത്യസ്തവുമാണ്‌. നിത്യോപയോഗസാധനങ്ങളോടൊപ്പം തന്നെ ഒരു പക്ഷേ അതിനേക്കാളുമുപരിയായിയുള്ള പ്രാധാന്യവും ഇതിനുണ്ടെന്ന പ്രതീതിയും ഇവ ഉളവാക്കുന്നു. സാധാരണക്കാരില്‍ സാധാരണക്കാരെനെപ്പോലും വന്‍തോതില്‍ ആകര്‍ഷിക്കുന്നു, സ്വാധീനിക്കുന്നു . ഒരു ദൃഷ്ടാന്തമായി ചൂണ്ടിക്കാണിക്കാവുന്നത്‌ ഭിക്ഷ യാചിക്കുവന്‍പോലും ഒരു അവശ്യവസ്തുവായി മൊബെയില്‍ ഫോണിനെ കാണുന്നു. അവര്‍പോലും അതു സ്വന്തമാക്കാന്‍ വ്യഗ്രത കാണിക്കുന്നു. അവരുടെ പിച്ചച്ചട്ടിയില്‍പോലും കൈയിട്ടുവാരുന്ന ഒരു കമ്പോളസംസ്കാരം ആണ്‌ നമ്മള്‍ ഇന്ന് ഇവിടെ പടുത്തുയര്‍ത്തപ്പെട്ടിരിക്കുതെന്നത് ഇത്‌ രാജ്യത്ത്‌ അമിതമായ പണപ്പെരുപ്പം സൃഷ്ടിക്കുന്നുണ്ട്. ഇത്‌ ഈ നാടിന്റെ നിജസ്ഥിതിയെ തെറ്റിദ്ധരിപ്പിക്കുന്നു.

ഈ സ്ഥിതിവിശേഷം ഗാന്ധിജി പറഞ്ഞ ഇന്ത്യയുടെ ആത്മാവ്‌ ഉറങ്ങുന്ന ഗ്രാമങ്ങളിലെ സത്യാവസ്ഥയെ, ദയനീയാവസ്ഥയെ മറയ്ക്കുന്നു. ഈ അവസ്ഥ നിലനില്‍ക്ക കൊട്ടിഘോഷിക്കപ്പെടുന്ന പുരോഗതിയും വളര്‍ച്ചയും അത്യന്താധുനികതയും ഒരു വിരോധാഭാസമായി മാറുന്നു.

ഇന്നത്തെ ഇന്ത്യയുടെ യഥാര്‍ത്ഥ ചിത്രം എന്നു പറയുന്നത്‌, നിരക്ഷരത, തൊഴിലില്ലായ്മ, ശുചിത്വമമില്ലായ്മ, പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും സൌകര്യമില്ലാത്ത അവസ്ഥ, ഏയ്ഡ്സ്‌ മുതലായ മാരകരോഗങ്ങളുള്ള അവസ്ഥ, വര്‍ദ്ധിച്ച ശിശുമരണനിരക്കുള്ള അവസ്ഥ മുതലായവയുടെ ആകത്തുകയാണ്‌.

ഈ അവസ്ഥയ്ക്ക്‌ മാറ്റം വരണമെങ്കില്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യ ഉയര്‍ത്തിപ്പിടിച്ച സമത്വത്തില്‍, സാമൂഹ്യവ്യവസ്ഥിതിയില്‍ (സോഷ്യലി‌സത്തില്‍) ഊട്ടിയ അടിയുറച്ച ആദര്‍ശങ്ങളും മൂല്യങ്ങളും ബലികഴിക്കപ്പെടാതെ ശരിയായ ദിശാബോധത്തോടു കൂടിയുള്ള ആത്മാര്‍ത്ഥമായ കൂട്ടായ പരിശ്രമമുണ്ടായേ തീരൂ. ഈ ലക്ഷ്യപ്രാപ്തിയാകുന്നതുവരെ ഈ രാജ്യം പുരോഗതി നേടിയെന്നോ വളര്‍ച്ച നേടിയെന്നോ എന്ന അവകാശവാദത്തിന് പ്രസക്തിയില്ല.

ശക്തമായ ഫെഡറല്‍ സംവിധാനവും അതിശക്തമായ കേന്ദ്രസംവിധാനവും ആണ്‌ ഇവിടെ നിലനില്ക്കുന്നത്‌. നല്ലൊരു പാര്‍ലമെന്ററി സമ്പ്രദായം ഇവിടെ ഉണ്ട്. സ്വതന്ത്രവും സുശക്തവുമായ എക്സിക്യൂട്ടീവും ഈ നാടിന്റെ നേട്ടമാണ്‌. അതിലുപരി സ്വതന്ത്രവും നിഷ്പക്ഷവുമായ വളരെ കരുത്താര്‍ജ്ജിച്ചതുമായ ലോകത്തിനു തന്നെ മാതൃകയുകുമായ നിയമവ്യവസ്ഥയും കര്‍ക്കശമായ നിയമവാഴ്ചയും നീതിന്യായകോടതിയും ഈ രാജ്യത്തിന്റെ ശക്തിയാണ്‌. സ്വതന്ത്രവും നീതിയുക്തമായി പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഈ രാജ്യത്തിന്റെ വ്യവസ്ഥിതിയുടെ ഒരു പ്രത്യേകതയാണ്‌. സര്‍വ്വോപരി ഈ മഹാരാജ്യത്തിന്റെ കരുത്തായ മാനവശേഷി ലോകത്തെവിടെയും ശക്തമായി സേവനം നടത്തുകയും അത്‌ ഇവിടുത്തെ സമ്പദ്ഘടനയ്ക്ക്‌ വളരെ വലിയ ഒരു മുതല്‍ക്കൂട്ടുമായി ഇവിടെ ഉണ്ട്. വളരെ ശക്തമായ തൊഴില്‍നിയമങ്ങളും സുസംഘടിതമായ തൊഴില്‍രംഗവും ഇന്ത്യയുടെ മാത്രമായി വളര്‍ത്തിയെടുത്ത വലിയ ഒരു സംവിധാനം ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഇതൊക്കെത്തന്നെ ഒരു ക്ഷേമരാഷ്ട്രം പടുത്തുയര്‍ത്താന്‍ പര്യാപ്തമാണ്‌.

അങ്ങനെ പരമ്പരാഗതമായ, വ്യവസ്ഥാപിതമായ, ആശയങ്ങളും മൂല്യങ്ങളും മുറുകെ പിടിച്ച്‌ കൊണ്ട് നമ്മുടെ സാമ്പത്തിക ഭദ്രതയ്ക്കും കെട്ടുറപ്പിനും അടിത്തറയ്ക്കും കോട്ടം വരുത്താത്ത രീതിയില്‍ മുമ്പോട്ടുപോകണം. അതാണ്‌ നമ്മുടെ രാജ്യത്തിന്റെ ഉത്തമതാല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുതിനുളള മാര്‍ഗ്ഗം.

Subscribe Tharjani |
Submitted by Ramesh S. (not verified) on Wed, 2011-09-28 09:11.

1. "...ശക്തമായ ഫെഡറല്‍ സംവിധാനവും അതിശക്തമായ കേന്ദ്രസംവിധാനവും ആണ്‌ ഇവിടെ നിലനില്ക്കുന്നത്‌. നല്ലൊരു പാര്‍ലമെന്ററി സമ്പ്രദായം ഇവിടെ ഉണ്ട്. സ്വതന്ത്രവും സുശക്തവുമായ എക്സിക്യൂട്ടീവും ഈ നാടിന്റെ നേട്ടമാണ്‌. അതിലുപരി സ്വതന്ത്രവും നിഷ്പക്ഷവുമായ വളരെ കരുത്താര്‍ജ്ജിച്ചതുമായ ലോകത്തിനു തന്നെ മാതൃകയുകുമായ നിയമവ്യവസ്ഥയും കര്‍ക്കശമായ നിയമവാഴ്ചയും നീതിന്യായകോടതിയും ഈ രാജ്യത്തിന്റെ ശക്തിയാണ്‌. സ്വതന്ത്രവും നീതിയുക്തമായി പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഈ രാജ്യത്തിന്റെ വ്യവസ്ഥിതിയുടെ ഒരു പ്രത്യേകതയാണ്‌. സര്‍വ്വോപരി ഈ മഹാരാജ്യത്തിന്റെ കരുത്തായ മാനവശേഷി ലോകത്തെവിടെയും ശക്തമായി സേവനം നടത്തുകയും അത്‌ ഇവിടുത്തെ സമ്പദ്ഘടനയ്ക്ക്‌ വളരെ വലിയ ഒരു മുതല്‍ക്കൂട്ടുമായി ഇവിടെ ഉണ്ട്. വളരെ ശക്തമായ തൊഴില്‍നിയമങ്ങളും സുസംഘടിതമായ തൊഴില്‍രംഗവും ഇന്ത്യയുടെ മാത്രമായി വളര്‍ത്തിയെടുത്ത വലിയ ഒരു സംവിധാനം ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഇതൊക്കെത്തന്നെ ഒരു ക്ഷേമരാഷ്ട്രം പടുത്തുയര്‍ത്താന്‍ പര്യാപ്തമാണ്‌..."

2. "...ഇന്നത്തെ ഇന്ത്യയുടെ യഥാര്‍ത്ഥ ചിത്രം എന്നു പറയുന്നത്‌, നിരക്ഷരത, തൊഴിലില്ലായ്മ, ശുചിത്വമമില്ലായ്മ, പ്രാഥമികാ വശ്യങ്ങള്‍ നിറവേറ്റാന്‍ പോലും സൌകര്യമില്ലാത്ത അവസ്ഥ, ഏയ്ഡ്സ്‌ മുതലായ മാരകരോഗങ്ങളുള്ള അവസ്ഥ, വര്‍ദ്ധിച്ച ശിശുമരണ നിരക്കുള്ള അവസ്ഥ മുതലായവയുടെ ആകത്തുകയാണ്‌.."

ആദ്യം എഴുതിയ "വലിയ ഒരു സംവിധാനം" ക്ഷേമരാഷ്ട്രം പടുത്തുയര്‍ത്താന്‍ പര്യാപ്തമല്ല എന്നല്ലേ കാണിക്കുന്നത്?
പരിഹാരമായിപ്പറയുന്നത്‌:

"...ഈ അവസ്ഥയ്ക്ക്‌ മാറ്റം വരണമെങ്കില്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യ ഉയര്‍ത്തിപ്പിടിച്ച സമത്വത്തില്‍, സാമൂഹ്യവ്യവസ്ഥിതിയില്‍ (സോഷ്യലി‌സത്തില്‍) ഊട്ടിയ അടിയുറച്ച ആദര്‍ശങ്ങളും മൂല്യങ്ങളും ബലികഴിക്കപ്പെടാതെ ശരിയായ ദിശാബോധത്തോടു കൂടിയുള്ള ആത്മാര്‍ത്ഥമായ കൂട്ടായ പരിശ്രമമുണ്ടായേ തീരൂ."

സ്വാതന്ത്ര്യലബ്ധിക്കുശേഷം അറുപത്തിനാല് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും "ഇന്ത്യ ഉയര്‍ത്തിപ്പിടിച്ച"തെന്നുപറയുന്ന "അടിയുറച്ച ആദര്‍ശങ്ങളും മൂല്യങ്ങളും" പ്രാബല്യത്തിലാക്കണമെന്നു പറയുന്നത് പാഴ്പണിയാണെന്നല്ലേ താങ്കള്‍ കാണുന്നതായി എഴുതിയിരിക്കുന്നത്?

വസ്തുതകളെ കാണാനും അഴിമതിയും അക്രമങ്ങളും ചോദ്യംചെയ്‌ താല്‍ നടപടികള്‍ സ്വീകരിക്കാനും ‍കഴിവുള്ള ഒരു ഭരണസംവിധാനം ഇന്ത്യയില്‍ ഉണ്ടായിട്ടില്ല എന്ന് അനവധി അഴിമതികളുടെയും അത് നേരിടുന്ന രീതികളും കണ്ടാല്‍ മനസ്സിലാക്കാന്‍ പ്രയാസമില്ല.

അടുത്ത കാലത്ത് കണ്ട പത്രറിപ്പോര്‍ട്ടുകളില്‍‍ച്ചിലത്:

മാതൃഭൂമി-Posted on: 26 Apr 2011
"സ്വിസ് ബാങ്കിലെ വലിയ നിക്ഷേപകന്‍ ഇന്ത്യാക്കാരന്‍"
--അസാഞ്ജ്"
ലണ്ടന്: സ്വിസ് ബാങ്കുകളിലെ വിദേശ നിക്ഷേപങ്ങളില് അധികവും ഇന്ത്യക്കാരുടേതാണെന്ന് വിക്കിലീക്സ് സ്ഥാപകന് ജൂലിയന് അസാഞ്ജിന്റെ വെളിപ്പെടുത്തി..."
"...ഏറ്റവും വലിയ നിക്ഷേപകനും ഇന്ത്യാക്കാരനാണ്."

"...രാജ്യത്ത് 63.84 ലക്ഷം കോടിയുടെ കള്ളപ്പണമെന്ന് സൂചന" -ധനമന്ത്രി. (മാതൃഭൂമി - 26 Jan 2011).
"രാജയുടെ ഭാര്യയ്ക്ക് വിദേശത്ത് 3000 കോടി"
മാതൃഭൂമി Posted on: 03 Mar 2011

Kerala Kaumudhi Editorial July 6, ൨൦൧൧ (ഫോണ്ട്:തൂലിക)
"..ഹര്‍ജികളുടെ പരിഗണനാവേളകളില്‍ പലപ്പോഴും കോടതി ഇതുസംബന്ധിച്ച്‌ പലതരത്തിലുള്ള വിശദീകരണങ്ങള്‍ തേടിയിട്ടുണ്ടെങ്കിലും തൃപ്‌തികരമായ മറുപടി നല്‍കാതെ സര്‍ക്കാര്‍ ഒഴിഞ്ഞു മാറുകയായിരുന്നു. അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും പൊതുതാത്‌പര്യം കരുതി വിവരങ്ങള്‍ പരസ്യമാക്കാനാവില്ലെന്നുമുള്ള അതിവിചിത്രമായ ഒരു നിലപാടും സര്‍ക്കാര്‍ സ്വീകരിക്കുകയുണ്ടായി. വിദേശബാങ്കുകളില്‍ കള്ളപ്പണം സൂക്ഷിച്ചിട്ടുള്ളവരില്‍ ചിലരുടെയൊക്കെ പേരുകള്‍ ലഭിച്ചിട്ടുള്ളത്‌ വേണമെങ്കില്‍ കോടതിയെ അറിയിക്കാ മെന്ന സൌമനസ്യപ്രകടനമല്ലാതെ കോടതിയുടെ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറു പടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. രാജ്യത്തെ സമ്പദ്ഘടനയെപ്പോലും തകിടംമറിക്കുന്ന തരത്തില്‍ കള്ളപ്പണം പെരുകിക്കഴിഞ്ഞു. അഴിമതിയിലൂടെയും നാനാവിധത്തിലുള്ള അവിഹിത ഇടപാടുകളിലൂടെയും കുന്നുകൂട്ടുന്ന കള്ളപ്പണമാണ്‌ വിദേശബാങ്കുകളില്‍ രഹസ്യമായി ചെന്നെത്തുന്നത്‌. അളവറ്റ ഈ കള്ളസമ്പാദ്യത്തിന്‌ പാറാവു നില്‍ക്കുന്ന റോളാണ്‌ കേന്ദ്രം ഇപ്പോള്‍ വഹിച്ചുകൊണ്ടിരിക്കുന്നതെന്ന സുപ്രീംകോടതി വിമര്‍ശനം കേന്ദ്രസര്‍ക്കാരിന്റെ മുഖത്തുതന്നെ ചെന്നുകൊള്ളുന്ന അടിയാണ്‌..."

Kaumudhi - Posted on: Thursday, 08 September 2011
" വിമാനങ്ങള്‍ വാങ്ങിയതില്‍ എയര്‍ഇന്ത്യ കോടിയുടെ നഷ്ടം വരുത്തിയെന്ന്‌ സി.എ.ജി "

K.Kaumudhi- Posted on: Thursday, 08 September 2011
"..ഹൈദരാബാദ് :ഏഷ്യന്‍ ബോള്‍ഡര്‍ ഹിക്‌സ്‌ ടൌണ്‍ഷിപ്പില്‍ സൌജന്യനിരക്കില്‍ ഒട്ടേറെ വി. എ.പികള്‍ വില്ല സ്വന്തമാക്കിയെന്ന കേസില്‍ രാഷ്‌ട്രീയക്കാരും സിനിമാതാരങ്ങളും ഉള്‍പ്പെടെ നൂറോളം പേര്‍ക്ക്‌ സി.ബി.ഐ നോട്ടീസയച്ചു..."

Submitted by jithin (not verified) on Mon, 2011-12-12 18:55.

ഉയര്‍ന്ന ഇടത്തരക്കാരും സമ്പന്നരും ഉള്‍പ്പെട്ട വിഭാഗക്കാരില്‍ പ്രതിമാസം ഒരു കോടി രൂപയ്ക്ക്‌ മുകളില്‍ വരുമാനമുള്ളവരും ഉണ്ട്.//

അതില്‍ തന്നെ സംവരണ ആനുകൂല്യങ്ങള്‍..അനുഭവിക്കുന്നവര്‍ നല്ലൊരു ശതമാനം....