തര്‍ജ്ജനി

രാജശേഖര്‍ പി. വൈക്കം

ചിത്തിര,
തെക്കന്‍ ചിറ്റൂര്‍,
എറണാകുളം - 682 027
rajup58@gmail.com

About

വൈക്കത്ത്‌ 1958 സെപ്തംബര്‍ 05 ന് ജനനം. ഇപ്പോള്‍ എറണാകുളം തെക്കന്‍ ചിറ്റൂരില്‍ താമസം. അച്ഛന്‍ എന്‍. പരമേശ്വര അയ്യര്‍. അമ്മ കെ. മീനാക്ഷിഅമ്മ.

തിരുവനന്തപുരം കോളേജ്‌ ഓഫ്‌ എഞ്ചിനീയറിങ്ങില്‍ നിന്നും സിവില്‍ എഞ്ചിനിയറിങ്ങ്‌ ബിരുദം. കൊച്ചിന്‍ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം (എം.ടെക്ക്‌)

1981-ഫാക്ടില്‍ മാനേജ്‌മന്റ്‌ ട്രെയിനി ആയി പ്രവേശിച്ചു. ഫാക്ടിന്റെ ഡിസൈന്‍ കണ്‍സള്‍ട്ടന്‍സി വിഭാഗമായ ഫെഡോയില്‍ സിവില്‍ ഡിസൈന്‍ മേധാവിയായിരിക്കെ 2005-ല്‍, ഫാക്ട്‌ വിട്ട്‌ ദോഹയില്‍, ഖത്തര്‍ പെട്രൊളിയത്തില്‍ ജോലി സ്വീകരിച്ചു.
ഇപ്പോള്‍ ഖത്തര്‍ പെട്രോളിയത്തില്‍ സീനിയര്‍ ഡെവലപ്പ്‌മന്റ്‌ എഞ്ചിനിയര്‍.

എഞ്ചിനീയറിങ്ങിനു പുറമേ പാരമ്പര്യഗണിതശാസ്ത്രത്തിലും, മലയാളസാഹിത്യത്തിലും വാസ്തുവിദ്യയിലും ജ്യോതിശാസ്ത്രത്തിലും അതീവതല്പരനാണ്‌. വാസ്തുവിദ്യാടിസ്ഥാനത്തില്‍ കാലടിയിലെ ശ്രീശങ്കര സ്കൂള്‍ ഓഫ്‌ ഡാന്‍സ്‌ പോലെയുള്ള മന്ദിരങ്ങള്‍ രൂപകല്പന ചെയ്തിട്ടുണ്ട്‌.

ഭാര്യ: ഡോ:കെ.ആര്‍ .ജയ (അദ്ധ്യാപിക, കൊച്ചിന്‍ കോളേജ്‌) മക്കള്‍: ഗോപുവും ഗോപികയും.

Books

അര്‍ജ്ജുനവിഷാദവൃത്തം, മോഹിനീവിജയം തുടങ്ങിയ ആട്ടക്കഥകളും തത്വമസി, സ്ത്രീശക്തി, വനമാലി തുടങ്ങിയ ക്ലാസ്സിക്കല്‍ നൃത്തനാടകങ്ങളും രചിച്ചിട്ടുണ്ട്‌. കേരളീയഗണിത ശാസ്ത്രപാരമ്പര്യം, വാസ്തുവിദ്യ തുടങ്ങിയ വിഷയങ്ങളെ അധീകരിച്ച്‌ നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

Article Archive