തര്‍ജ്ജനി

ഉമ രാജീവ്

ബ്ലോഗ്‌: http://umavalapottukal.blogspot.com/

Visit Home Page ...

കവിത

മൌനം

ഉറക്കെ അലമുറയിട്ട് കരഞ്ഞെങ്കില്‍

കൂകി വിളിച്ചു്, കര്‍ണ്ണപുടത്തെ കീറി
തലച്ചോറില്‍ ഒരു മൂളല്‍ മാത്രം
അവശേഷിപ്പിച്ചു പോയെങ്കില്‍

ഒരായിരം ചീത്തവാക്കുകളിലൂടെ
എനിക്കൊരു സാദ്ധ്യത ബാക്കിനിര്‍ത്തിയെങ്കില്‍

ഉള്ളംകയ്യാല്‍ എന്റെ ഇടത്തെ കവിള്‍
ഒന്നു് പുളഞ്ഞുവിങ്ങിയെങ്കില്‍

ഇടംകാല്‍ വച്ച് എനിക്കായ് കാക്കും
ഉയരങ്ങളെ, എന്നില്‍ നിന്നകറ്റിയെങ്കില്‍

വാതില്‍ വലിച്ചടച്ചു,എന്നെന്നേക്കുമായി
പ്രവേശനം നിഷേധിച്ചെങ്കില്‍

വഴിയില്‍ മുള്‍ക്കുഴി കുഴിച്ചിട്ടു് ,ചുണ്ടിന്റെ
കോണിലെ ചിരി കൊണ്ടു് മൂടിയെങ്കില്‍

ഇതൊന്നുമില്ലാതെ എന്തിനെന്നെ
ഈ മൌനത്തിന്റെ തുറന്ന ജയിലില്‍ ,
വിചാരണത്തടവുകാരനാക്കുന്നു

Subscribe Tharjani |
Submitted by V P Gangadharan (Sydney) (not verified) on Mon, 2011-10-03 07:43.

സ്നേഹമസൃണമായ ഒരു സാന്ത്വനം തേടിയലഞ്ഞു, ഒടുക്കം പൊരുളറ്റുവീണ ജീവിതത്തിന്റെ ഇറക്കാനാവാത്ത ഉമിനീരുപോലും വറ്റിക്കഴിഞ്ഞ തൊണ്ടയില്‍ ബലമറ്റ്‌ കുടുങ്ങിക്കിടപ്പുള്ള ഗദ്ഗദത്തിന്റെ ചിലമ്പിച്ച മാറ്റൊലി വേലിയില്ലാത്ത ഇരുട്ടിന്റെ വെളുത്ത ആത്മാവില്‍ തടഞ്ഞുനില്‍ക്കുന്നതാണ്‌ വായിച്ചെടുക്കാനായതും.
നല്ല കവിതയ്ക്ക്‌ ഒരു നവാഗതന്റെ അനുമോദനം!

Submitted by Anonymous (not verified) on Fri, 2012-02-03 18:23.

ലോലഹൃദയ എന്നു തോന്നിപ്പിക്കുന്ന വരികളിലൂടെ വികാസം പ്രാപിച്ച് വരുന്ന കവിതയ്ക്കൊടുവില്‍ അവസാന വരിയില്‍ എങ്ങിനെയാണു കഥാപാത്രത്തിന്ന് ലിഗമാറ്റം സംഭവിക്കുന്നത്...? Is it just a mutation due to carelessness...?