തര്‍ജ്ജനി

നിരഞ്ജന്‍

നിയതി,
കണ്യാര്‍ പാടം,
ചിറ്റൂര്‍,
പാലക്കാട് 678 101.

ബ്ലോഗുകള്‍
നാളികേരം : http://niranjantg-niranjantg.blogspot.com/
കടുമാങ്ങ : http://namboodiristmarxism.blogspot.com/
ഫോണ്‍ ‍: 9995892109

Visit Home Page ...

കവിത

മദപ്പാട്

ഛന്ദസ്സിന്റെ
നിബന്ധനയിലൊതുങ്ങാത്തൊരു വാക്ക്
കൂട്ടത്തില്‍ നിന്ന് സ്വയം പിരിഞ്ഞുപോകുന്ന
ഒരു കാട്ടാനയെപ്പോലെ
ചിന്തകളിലേക്ക് കാടുകയറിപ്പോയിട്ടുണ്ട്

ഒന്നുകില്‍ കവിതയുടെ മദപ്പാടടങ്ങും വരെ
അല്ലെങ്കില്‍
സ്വയം കൊമ്പുകുത്തിച്ചരിയും വരെ
അതങ്ങനെ ചിന്നം വിളിച്ചുകൊണ്ടേയിരിക്കും…

നെറ്റിപ്പട്ടം കെട്ടിയ വാക്കുകള്‍
മാത്രകളുടെ താളം പിടിച്ച്
ചെവിയാട്ടിക്കൊണ്ടേയിരിക്കും

ഉത്സവം പിരിയുമ്പോള്‍
ദൂരെ നിന്നൊരു ചിന്നംവിളിയുടെ

പൊടിയണിഞ്ഞ ഓര്‍മ്മകള്‍
അവയെ വാരിക്കുഴിയില്‍ വീഴ്ത്തും
തോട്ടിക്കുത്തിന്റെ തലയെടുപ്പുകള്‍
അലങ്കാരങ്ങളൊന്നുമില്ലാതെ താനേ കുനിയും

Subscribe Tharjani |
Submitted by സ്മിത (not verified) on Sun, 2011-09-04 17:40.

നല്ല കവിത

Submitted by P.A.Anish (not verified) on Sun, 2011-09-04 20:22.

നല്ല കവിത.

Submitted by അനില്‍ (not verified) on Mon, 2011-09-05 12:07.

:)

Submitted by ഉമാരാജീവ് (not verified) on Wed, 2011-09-07 13:35.

നല്ല കവിത

Submitted by കലാവല്ലഭൻ (not verified) on Tue, 2011-09-20 14:05.

കൊമ്പന്റെ വാക്കിൽ നെറ്റിപ്പട്ടം കെട്ടി
ചിന്തതന്നുത്സവപ്പറമ്പിൽനില്പതെന്തു ചന്തം

Submitted by V P Gangadharan (Sydney) (not verified) on Mon, 2011-10-03 06:24.

മസ്തിഷ്കത്തില്‍ ഏറ്റ ആനപ്പാപ്പാന്റെ തോട്ടിക്കുത്ത്‌ കിനിയിച്ച ചോരയ്ക്ക്‌ മനുഷ്യഗന്ധം. മാനവരാശിയുടെ മസ്തിഷ്കപ്രക്ഷാളനത്തിനുള്ള സമയമായിക്കഴിഞ്ഞുവെന്ന തിരിച്ചറിവ്‌....
നല്ല ഭാവനയ്ക്കും രചനയ്ക്കും നന്മ നേരുന്നു.