തര്‍ജ്ജനി

മുരളീധരന്‍ വി

BARC COLONY,
TYPE C , 100/15
TAPP P.O, BOISAR
THANE,MAHARASHTRA
Pin: 401502
മെയില്‍: dharanunneeri@gmail.com
ബ്ലോഗ് : http://www.vikalavarikal.blogspot.com/

Visit Home Page ...

കവിത

ഞാന്‍ ഗാമ...

അതി വികിരണ ശേഷിയും
എവിടെയും തുളച്ച്
കയറാനുള്ള കഴിവും,
ശാസ്ത്രം തന്നെ എനിയ്ക്ക്
പേരു നല്‍കിയിരുന്നു
ഗാമ , ഞാന്‍ ഗാമ.

എന്തു ചെയ്താലും
തിരുനാമത്തില്‍ വാഴ്തപെടും
എന്നനുഗ്രഹിച്ചു വിട്ടവരുടെ
പുണ്യമാവാം, അറിയില്ല
കടല്‍ ചൊരുക്കിലും ,
തിരമാലകളെ തുളച്ചു കയറി
ചക്രവാളങ്ങള്‍ താണ്ടി
ഞാനിവിടെ എത്തിയതും.

കൂട്ടികൊടുപ്പും ,കുടുമയും ,
നീട്ടിതുപ്പലുമായി കഴിഞവരെ,
കണ്ണാടിയും, സൂചിയും
പറങ്കി പുണ്ണൂം കാണിച്ച്
വെട്ടിച്ചതില്‍ എനിയ്ക്ക് ഇന്നും
കുറ്റബോധം ഇല്ല.
എന്റെ കൂട്ടര്‍ക്കും..

പക്ഷേ ,
നിന്റെ നാടു കാണാന്‍ വന്ന
എന്റെ ചെറുമക്കള്‍
ഞാന്‍ കഴുവിലേറ്റിയ
മറ്റൊരു ഖബര്‍ കണ്ടതും,
കണ്ണുനീര്‍ വാര്‍ത്ത് നിന്നതും,
എന്തിനെന്ന് നിങ്ങളറിയണം.

തിരിച്ച് വന്നു, വിഭാഗീയതയും,
കേന്ദ വിരുദ്ധ സമരവും
ജനിതക വൈകല്ല്യം ബാധിച്ച
കണ്ണുനീരും കൂട്ടികലര്‍ത്തി ,
എന്റെ മുഖത്തേയ്ക്കവര്‍ ആഞു
തുപ്പുന്നതിന്നു മുന്‍പേ,
ഒളിയ്ക്കണം എവിടെയെങ്കിലും
എന്റെയീ ച്ഛായാചിത്രം.

Subscribe Tharjani |