തര്‍ജ്ജനി

മുയ്യം രാജന്‍

Excavation Department (7th Floor)
Western Coalfields Ltd
Coal Estate
Civil Lines
NAGPUR-440 001 (Maharashtra)
ഇമെയില്‍:muyyamrajan08@gmail.com
വെബ്ബ്: muyyamkanavukal.blogspot.com

Visit Home Page ...

കവിത

വഴിയടയാളം

കൈവിട്ടുപോയ പഴയരോര്‍മ
മെല്ലെ പടികയറി വരുന്നു...

കാത്തിരുന്ന്
കണ്ണുകള്‍ കഴച്ച കൂരിരുട്ട്
കരിന്തിരി കത്തുന്നു...

ഇരുളടയിരിക്കുന്ന നിലവറയില്‍
ചിലന്തിയും ചീവീടും ചൂതിനൊരുങ്ങുന്നു...

വഴിപിഴച്ചു പോയ പുതിയരോര്‍മ
പുഴയുടെ ആഴം തേടുന്നു..
കടല്‍ വിഴുങ്ങി;
കാലം മായ്ച്ചു കളഞ്ഞ
അതിന്റെ വന്‍കരയിലായിരുന്നു
എന്റെ കുടിലും
അവരുടെ കൊട്ടാരവും...

Subscribe Tharjani |
Submitted by Ashraf Kadannappally (not verified) on Mon, 2011-09-26 14:55.

Good Lines