തര്‍ജ്ജനി

ശിവശങ്കരന്‍

സുധാലയം ,
പെരിന്തല്‍മണ്ണ
ഇ മെയില്‍: sivansudhalayam@gmail.com

Visit Home Page ...

കവിത

കാണാതെ

നിന്നെ കാണാതിരിക്കും നേരത്താണ്
എനിയ്ക്ക് മിഴിത്തെളിച്ചം കൂടുക.
നിന്നെ
നിത്യാര്‍ച്ചനയ്ക്കുള്ള
കണിമലരാക്കുമ്പോഴാണ്
എന്നില്‍ മനോമോഹനപ്രീതി
ഉണരുക.
ഒരു സപ്താഹവട്ടത്തിലെങ്കിലും
നിന്റെ ശബ്ദം
എന്നെ അറിയും വേളയിലാണ്
എനിയ്ക്ക് നീ എന്തൊക്കെയോ ആവുക.
നിന്റെ സ്വരസുഖം മാത്രം മതി
എന്റെ ചാവിനു ലക്ഷ്യബോധം പകരാന്‍.
നിന്നെ കാണാതെ കാണുമ്പോഴും
വിളിയറ്റത്തു ഞാനുണ്ട് കുട്ടീ.
നമുക്ക് കാണാതിരിക്കാം.
വേനലും വര്‍ഷവും ശൈത്യവും
നമ്മുടെ സ്വപ്നങ്ങളില്‍
കരിഞ്ഞു വീഴില്ല.
സദാ പ്രിയരും പ്രീതരുമാവും
നാമങ്ങനെ....

Subscribe Tharjani |