തര്‍ജ്ജനി

പുസ്തകം

പി. കെ. നാണുവിന്റെ കഥകളും തലശ്ശേരി അറിവുകളും

മലയാളത്തിലെ രാഷ്ടീയാധുനികതയുടെ സുശക്തശബ്ദമാണ് പി. കെ. നാണു. നവകാല്പനികതയുടെ പരിക്ഷീണതയല്ല മറിച്ച് രാഷ്ട്രീയബോധത്തിന്റെ നിശിതത്വമാണ് നാണുവിന്റെ കഥകളുടെ സവിശേഷത. അനനുകരണീയമായ രചനാവൈഭവം പ്രകടമാക്കിയ ഇദ്ദേഹത്തിന്റെ പതിനേഴ് കഥകളുടെ സമാഹാരം.

പി. കെ. രാജശേഖരന്റെ ആമുഖക്കുറിപ്പ്.

ഒരു ആദിവാസിബാലന്റെ ആത്മകഥയില്‍നിന്ന്
പി. കെ. നാണു
128 പേജുകള്‍
വില : 65 രൂപ
പ്രസാധനം : സൈന്‍ ബുക്സ്, വികാസ് ഭവന്‍ പി. ഒ., തിരുവനന്തപുരം 1.

തലശ്ശേരിയുടെ സാംസ്കാരികപൈതൃകത്തെ അറിയാനുള്ള പരിശ്രമത്തിന്റെ ഫലമാണ് ഈ ലേഖനസമാഹാരം. തലശ്ശേരിയിലെ സഞ്ജയന്‍ സാംസ്കാരികസമിതി നടത്തുന്ന പ്രതിമാസപ്രഭാഷണപരിപാടിയില്‍ അവതരിപ്പിക്കപ്പെട്ടവയാണ് ഈ പുസ്തകത്തില്‍ സമാഹരിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കസ്, ക്രിക്കറ്റ്, കെയ്ക്ക് എന്നിങ്ങനെ പലതും കേരളീയര്‍ക്ക് നല്കിയത് തലശ്ശേരിയാണ്. ചിത്രകലയിലും മറ്റും തലശ്ശേരിയുടെ സംഭാവനകള്‍ അന്വേഷിക്കുന്ന ലേഖനങ്ങള്‍ ഈ പുസ്തകത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു. പ്രാദേശികചരിത്ര-സംസ്കാരപഠനമേഖലയിലെ ശ്രദ്ധേയമായ പുസ്തകം.
തലശ്ശേരി അറിവുകള്‍
സമാഹരണം : കെ. എം. ഗോവിയും മറ്റും
184 പേജുകള്‍
പ്രസാധനം: സഞ്ജയന്‍ സാംസ്കാരികസമിതി, തലശ്ശേരി.
വില : 150 രൂപ

Subscribe Tharjani |