തര്‍ജ്ജനി

മുരളീധരന്‍. വി

BARC COLONY,
TYPE C , 100/15
TAPP P.O, BOISAR
THANE,MAHARASHTRA
Pin: 401502
മെയില്‍: dharanunneeri@gmail.com
ബ്ലോഗ് : http://www.vikalavarikal.blogspot.com/

Visit Home Page ...

കവിത

തിരിച്ചറിവുകള്‍

അബോധങ്ങളെന്നത്
ജീവനില്ലാത്ത വെറും ശൂന്യതകളല്ല.
കെട്ടുപൊട്ടിച്ചോടുന്ന മനസ്സിന്റെ
പരക്കം പാച്ചിലില്‍ ,
ഇടത്താവളം തേടിയുള്ള
അലച്ചിലില്‍ ,
ഇരുട്ടില്‍ സുഷുപ്തിയില്‍,
ചേതനയുടെ ചെറിയൊരു പതിയിരിക്കലാവാം .
നൂലു പൊട്ടിയ പട്ടം ദൂരെ
ആകാശ നീലിമയില്‍ പാറി നടക്കുന്നതും,
ചിരി തൂകി നില്ക്കുന്ന വര്‍ണ്ണപുഷ്പങ്ങളും ,
ഈ അബോധത്തിലും കണ്ണിനെ വെറുതെ
ഈറനണിയിക്കുന്നത് അതുകൊണ്ടാവാം.

Subscribe Tharjani |
Submitted by kala krishnan (not verified) on Fri, 2011-07-15 13:04.

കവിത വളരെ ഇഷ്ടമായി.

Submitted by sijiiiiiii (not verified) on Fri, 2011-07-15 21:33.

മുരളിയേട്ടന്റെ കവിതയ്ക്ക് ഒരു നൊമ്പരത്തിന്റെ, ഒരു ചെറിയ നനവിന്റെ സ്പര്‍ശമുണ്ട് ..........

NICE!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

Submitted by ഓരനെല്ലൂര്‍ ബാബു (not verified) on Sat, 2011-07-16 11:17.

ബോധങ്ങളില്‍ നിന്ന് അബോധങ്ങളിലേക്കുള്ള പരക്കം പാച്ചിലില്‍ നാമെല്ലാം എത്തിപ്പെടുന്ന അവസ്ഥയുടെ എല്ലാ തലങ്ങളും താങ്കള്‍ ലളിതമായി വരച്ചു കാണിച്ചിരിക്കുന്നു. മനോഹരമായ സൃഷ്ടി, നന്നായിട്ടുണ്ട്. ആശംസകള്‍ സുഹൃത്തേ ....

Submitted by രഞ്ജിത്ത് സരസ്സന്‍ (not verified) on Sat, 2011-07-16 16:24.

കവിത വളരെ മനോഹരമായിരിക്കുന്നു..............ആശംസകള്‍.................

Submitted by ginadevan (not verified) on Sun, 2011-07-17 04:46.

കവിത വായിച്ചു.ഈര്‍പ്പം നിറഞ്ഞ ഒരു കവിത.നന്നായിരിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

Submitted by മുരളീധരന്‍ (not verified) on Tue, 2011-07-19 00:34.

മൂല്യവത്തായ ഈ അഭിപ്രായങ്ങള്‍ക്ക് നന്ദി..സ്നേഹാദരങ്ങളോടെ മുരളീധരന്‍..

Submitted by indrasena (not verified) on Tue, 2011-07-19 21:10.

അബോധങ്ങളെന്നത്
ജീവനില്ലാത്ത വെറും ശൂന്യതകളല്ല.
കെട്ടുപൊട്ടിച്ചോടുന്ന മനസ്സിന്റെ
പരക്കം പാച്ചിലില്‍ ,
ഇടത്താവളം തേടിയുള്ള
അലച്ചിലില്‍ ,
ഇരുട്ടില്‍ സുഷുപ്തിയില്‍,
ചേതനയുടെ ചെറിയൊരു പതിയിരിക്കലാവാം

ബോധാ ബോധങ്ങളുടെ നേര്‍ത്ത ചരടുകള്‍
അറ്റം പൊട്ടിയ പട്ടം
മനോഹര ബിംബങ്ങള്‍
സന്നിവെശിപ്പിചിരിക്കുന്ന രീതി ചേതോഹരം
തുടരുക ചങ്ങാതി