തര്‍ജ്ജനി

ശിവശങ്കരന്‍ കരവില്‍

Visit Home Page ...

കവിത

കാരാഗാരത്തില്‍

തീരുവാനിത്തിരി
നേരമെനിയ്ക്കെന്നു
കാരാഗാരത്തിന്‍
വാതിലും പിടിച്ചൊരാള്‍.

ഭഞ്ജകമാണിന്നു
നെഞ്ചകമെന്നിയെ
' 'മഥ'മാക്കി തീര്‍ക്കെടോ
നിന്നിലെ തെണ്മ നീ '
ചിക്കിടും ചങ്കിലെ
നോവിന്‍ മുറികളില്‍
ഏന്തിയാളുരച്ചുപോയ്
തുഷാര മിഴികളാല്‍..
ദമനത്തിലായുന്ന
സമയത്തെ കാത്തിടാ-
തടിതെറ്റി തന്നറ
തേടിയാള്‍ വീണുപോല്‍.. !

Subscribe Tharjani |