തര്‍ജ്ജനി

ടി.എ. ശശി

പി .ബി നമ്പര്‍ 4048
അബുദാബി .
യു .എ .ഇ

മെയില്‍: sasita90@gmail.com
ബ്ലോഗ്: www.sasiayyappan.blogspot.com

Visit Home Page ...

കവിത

ഭാഗ്യം

മുമ്പു വീശിപ്പോയ
ഒരു കാറ്റിനെ
സൂക്ഷ്മതയോടെ
വായുവില്‍ നിന്നും
അടര്‍ത്തുന്നുണ്ടൊരാള്‍
എവിടേക്കാണാവോ
ഇനിയിക്കാറ്റിനെ
ചേര്‍ത്തുവെക്കുക..

അനങ്ങണമെന്നു
നിശ്ചലം ഉള്ളില്‍
മുളയ്ക്കുന്നൊരു
തോന്നലിനെ
മുറിക്കുന്നുണ്ടയാള്‍;
എന്തു ഭംഗിയെന്നു
കവിതയും
കുറിക്കുന്നയാള്‍ ...

ഭാഗ്യം;
ഒരു നക്ഷത്രക്കുതിപ്പിന്‍
തോന്നലിനെ മുറിക്കുന്നില്ലയാള്‍
അതും നോക്കിയിരിക്കും
കുഞ്ഞിക്കണ്ണിന്നനക്കം
മുറിഞ്ഞുപോയേനെ ...

Subscribe Tharjani |