തര്‍ജ്ജനി

കെ. ആര്‍. വിനയന്‍

405 B, Solanki Gulmohar Apartments,
Brahmanwadi,
Begumpet P O,
Hyderabad 16

Phone: 09440871969
Email: kr_vinayan@yahoo.com

Visit Home Page ...

കാഴ്ച

കോവിലന്‍ സ്മരണ

കോവിലന്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം തികയുന്നു, ഈ ജൂണ്‍ 2 നു്. കോവിലന്റെ സാഹിത്യം പഠനമനനങ്ങള്‍ക്ക് വിഷയമാക്കാനും ഗവേഷണത്തിനുമായി അന്തര്‍ദ്ദേശീയ കോവിലന്‍പഠനകേന്ദ്രം എന്ന പേരില്‍ ഒരു സ്ഥാപനം എം. ടി. വാസുദേവന്‍നായര്‍ രക്ഷാധികാരിയായി ആരംഭിച്ചിരിക്കുന്നു. കോവിലന്റെ സാഹിത്യത്തിന് ദേശീയവും അന്തര്‍ദ്ദേശീയവുമായ പ്രചാരം നല്കുകയും അക്കാദമികവും അല്ലാത്തതുമായ ഗവേഷണപഠനങ്ങള്‍ക്ക് അവസരമൊരുക്കുകയുമാണ് പഠനകേന്ദ്രത്തിന്റെ ഉദ്ദേശ്യം. www.kovilanstudygroup.org ആണ് കോവിലന്‍ പഠനകേന്ദ്രത്തിന്റെ വെബ്ബ് വിലാസം.

ജൂണ്‍ 1 ന് കേരള സാഹിത്യ അക്കാദമിയില്‍ ഒന്നാമത് കോവിലന്‍ സ്മാരകപ്രഭാഷണം നടന്നു. സൂറത്തിലെ സൌത്ത് ഗുജറാത്ത് യൂനിവേഴ്സിറ്റിലെ അദ്ധ്യാപകനും കവിയും നിരൂപകനുമായ ഇ.വി.രാമകൃഷ്ണനായിരുന്നു പ്രഭാഷകന്‍. ദേശം, രാഷ്ട്രം, നോവല്‍ എന്നതായിരുന്നു പ്രഭാഷണവിഷയം.

Subscribe Tharjani |