തര്‍ജ്ജനി

ഉണ്ണിക്കൃഷ്ണന്‍ പൂഴിക്കാട്

കുടശ്ശനാട്‌ പി.ഒ., പന്തളം (വഴി) - 689 512
ഫോണ്‍: 04734-250099

Visit Home Page ...

കവിത

ഭ്രമം

ഒഴിഞ്ഞ സിംഹാസനങ്ങള്‍
ആരെയും കൊതിപ്പിക്കും.
അതില്‍ ഇഴുകിച്ചേര്‍ന്ന
പഴയ ഉടല്‍വ്യവസ്ഥകള്‍
നമുക്ക് പാകമല്ലന്ന്
സ്വയം തിരിച്ചറിയുംവരെ

ഊരിവെച്ച കിരീടങ്ങള്‍
ആരെയും ഭ്രമിപ്പിയ്ക്കും
അതിലൂടെ കടന്നുപോയ
ശിരസ്സുകളുടെ അനുഭവധവളിമ
നമുക്ക്‌ താങ്ങാനവില്ലെന്ന്‌
കാലം തെളിയിക്കുംവരെ.

ചെങ്കോല്‍, വെഞ്ചാമരം
കല്ലുപിളര്‍ക്കും കല്പന
പട്ടുപ്പാവ്‌ പട്ടുകുപ്പായം
ഒക്കെ കൊതിപ്പിക്കുന്നവ
മോഹിപ്പിക്കുന്നവ
ഭ്രമിപ്പിക്കുന്നവ
പക്ഷെ, ഒന്നും നമുക്കുള്ളതല്ലെന്ന്
ലോകം വിളിച്ചുപറയുംവരെ,

എന്നാല്‍
ഒഴിഞ്ഞ തൂക്കുകയറും
അഴിഞ്ഞ കൈവിലങ്ങും
ആരെയും ഭ്രമിപ്പിക്കുന്നില്ല
കൊതിപ്പിക്കുന്നില്ല
മോഹിപ്പിക്കുന്നില്ല
അത്‌ നമുക്കുള്ളതാണെന്ന്‌
കാലം വിധിക്കുംവരെ
ലോകം വിളിച്ചുപറയുംവരെ.

Subscribe Tharjani |
Submitted by p.a.anish (not verified) on Wed, 2011-06-08 22:43.

വിധിയെക്കുറിച്ചുള്ള വാക്ക്
ഇഷ്ടമായി

Submitted by sivapraad.a.v. (not verified) on Wed, 2011-06-15 20:58.

കവിത കുഴപ്പമില്ല.
ശിവപ്രസാദ് ,ട്രിച്ചി.