തര്‍ജ്ജനി

ഉമ രാജീവ്

ബ്ലോഗ്‌: http://umavalapottukal.blogspot.com/

Visit Home Page ...

കവിത

അലക്ക്

അലക്കുകാരത്തിനോ,
അലക്കുകാരത്തിക്കൊ,
അലക്ക് ഭാണ്ഡത്തിനോ,
അലക്കുകല്ലിനോ
ഭാരം കൂടുതല്‍?

അഴുക്കില്‍ പൊതിഞ്ഞ്
അഴുക്ക് മണത്ത്
അഴകിനെ സ്വപ്നം കാണുന്ന
അലക്ക് ഭാണ്ഡമേ

ഇത്രയും ഞാന്‍ മതിയോ
ഇത്രയും കലര്‍ന്നാല്‍,
ഇത്രയും കുതിര്‍ന്നാല്‍ മതിയൊ
എന്നു സന്ദേഹിക്കുന്ന കാരമേ

അടികൊള്ളാം
അരികു തേയാം
ഒരു ഉറപ്പു തരണം
വെളുപ്പിച്ചേ പോവൂ
എന്ന് പറയാന്‍
നാവു തേടുന്ന കല്ലേ ,

അകത്തും പുറത്തും അഴുക്കുണ്ട്
അകത്തെ ചെപ്പില്‍ കാരമുണ്ട്
അടുത്ത ചിറയില്‍ കല്ലുണ്ട്
മറച്ചിട്ട് അടിച്ചൊന്നു
ഇളക്കാന്‍ പറ്റുന്നില്ല
അകത്തെ അഴുക്ക്
എന്ന് നിറയുന്ന
അലക്കുകാരത്തീ,

നിനക്കുമല്ല
ഇരുതുമ്പും ഇറുക്കിക്കെട്ടി
ഇളംകാറ്റില്‍ പോലുമാടി
ഒരു കാക്കക്കാലിനെപ്പോലും ഭയക്കും
ഈ മുറ്റത്തെ അഴക്കോലിനാണ് ഭാരം.

Subscribe Tharjani |
Submitted by sarala (not verified) on Thu, 2011-05-12 15:40.

...........അകത്തും പുറത്തും അഴുക്കുണ്ട്
അകത്തെ ചെപ്പില്‍ കാരമുണ്ട്
അടുത്ത ചിറയില്‍ കല്ലുണ്ട്
മറച്ചിട്ട് അടിച്ചൊന്നു
ഇളക്കാന്‍ പറ്റുന്നില്ല
അകത്തെ അഴുക്ക്.............
.............................................ശരിയാണു ഉമാ....

Submitted by Anonymous (not verified) on Sun, 2011-05-22 06:59.

അകത്തെയും പുറത്തെയും അഴുക്ക് അലക്കിമാറി വെളുപ്പ് തെളിഞ്ഞു തെളിഞ്ഞു വരുന്ന നല്ലനാളെക്ക് ആശംസകള്‍

Submitted by rema (not verified) on Sun, 2011-05-29 19:25.

സുന്ദരം........ ചിന്താബന്ധുരം..........