തര്‍ജ്ജനി

മുയ്യം രാജന്‍

Excavation Department (7th Floor)
Western Coalfields Ltd
Coal Estate
Civil Lines
NAGPUR-440 001 (Maharashtra)
ഇമെയില്‍:muyyamrajan08@gmail.com
വെബ്ബ്: muyyamkanavukal.blogspot.com

Visit Home Page ...

കവിത

മനക്കോട്ട

ഭൂമിയിലിടമില്ലാത്തതിനാലാണ്`
ഒരു തുണ്ട് സ്വപ്നലോകം
മനക്കണ്ണില്‍ നിന്നും കീറിയെടുത്ത്
ആകാശക്കോട്ട മെനഞ്ഞത്...

പരിഹാസത്തിന്റെ
ചാട്ടുളികളില്‍ നിന്നും
നിസ്സഹായതയിലേക്കുള്ള
ഒളിച്ചോട്ടം;
മോഹച്ചുഴികള്‍ കൊണ്ടൊരു തടയണ --
ഇതൊക്കെയായിരുന്നു എന്റെ
കൂ (ടു)റു മാറ്റ രഹസ്യങ്ങള്‍...

മനോകാമനകള്‍ക്ക് രമിക്കാന്‍
ഋതുക്കള്‍ കൊണ്ട്
ശരശയ്യ ഒരുക്കിയാണ്‌
ഇപ്രാവശ്യത്തെ
പുതുവര്‍ഷാചരണം...
സ്വപ്നക്കുരുക്കില്‍
കാല്‍ വഴുതി വീഴുന്നവര്‍ക്ക്
സ്വാഗതം !

Subscribe Tharjani |