തര്‍ജ്ജനി

ഡി. യേശുദാസ്

http://olakkannada.blogspot.com
ഇ മെയില്‍ : manakkala.yesudas@gmail.com
ഫോണ്‍:
9446458166

Visit Home Page ...

കവിത

സമീപനം

നിനക്കായി ഞാന്‍
എന്തിനും തയ്യാര്‍.
പട്ടിണി കിടക്കാം
പിണങ്ങാം
വേര്‍പിരിയാം
കൊല്ലണോ
സ്വയം ചാകണോ
-ആകാം
ഒരു കൂട്ട ആത്മഹത്യയ്ക്കു പോലും
തയ്യാറാണ്…

എന്നാല്‍,
ഇത്തിരി കരുണ,
ഒരിറ്റു സ്നേഹം,
പ്രതീക്ഷാഭരിതമായൊരു വാക്ക്,
അതു മാത്രം ചോദിക്കരുത്.

ഇടനില

സെമിനാര്‍ ഹാളില്‍
പ്രബന്ധാവതരണത്തിന്റെ
വരണ്ട ദൂരത്തില്‍
ഒരു പച്ചത്തുരുത്ത്
-അവള്‍
അപരിചിത

മൂന്നാം വരിയില്‍
സ്വപ്നം പരത്തിക്കൊണ്ട്…
എന്നിലേയ്ക്കുള്ള
ഒരേയൊരു പിടിവള്ളിയായ്

അവളിലൂടല്ലാതെ
എന്റെ ചിന്തയ്ക്കു സഞ്ചരിക്കാന്‍
നിര്‍വ്വാഹമില്ലല്ലോ

Subscribe Tharjani |