തര്‍ജ്ജനി

ഹേന ചന്ദ്രന്‍

പട്ടേല്‍മന,
ഫാ.ഡിസ്മസ് റോഡ്,
ഇരിങ്ങാലക്കുട.
തൃശൂര്‍ ജില്ല.
ഇ മെയില്‍: henachandran@gmail.com
ബ്ലോഗ്: http://mylanchisays.blogspot.com/, http://karnatakaviseshangal.blogspot.com/

Visit Home Page ...

കവിത

ഏതു സിസ്റ്റവും...

പോസ്റ്റ് മോഡേണ്‍ തിയറി ക്ലാസില്‍
കയറും വരെ
ദൈവത്തിന്
ചെകുത്താനായിരുന്നു
എതിരാളി.

വൈറസുകള്‍
സ്ഥാനമുറപ്പിച്ചപ്പോഴാണ്
കാല്പനിക യാഥാര്‍ഥ്യങ്ങള്‍
ഇളകിത്തുടങ്ങിയത്..

ഏതുരൂപത്തിലും
എവിടെയും
കടന്നുചെല്ലുന്നത്
ദൈവം മാത്രമായിരുന്നു.....

ദൈവം ഉറങ്ങിയനേരത്താവണം
വൈറസുകള്‍
ആ കഴിവ്
മോഷ്ടിച്ചെടുത്തത്..

സ്വന്തമെന്ന ചിരിയില്‍ പൊതിഞ്ഞ്
എല്ലാം തകര്‍ക്കുന്ന തന്ത്രം
ചെകുത്താന്‍
സ്വയം കൊടുത്തതാവണം..

ഇന്നിപ്പോള്‍
ഏറ്റവും പ്രിയപ്പെട്ടതിനെക്കൂടി
സ്കാന്‍ ചെയ്യാതെ
അകത്തു കയറ്റാന്‍
കഴിയാത്തവിധം
അരക്ഷിതമാകുന്നു
ഏതു സിസ്റ്റവും...

Subscribe Tharjani |
Submitted by Anonymous (not verified) on Fri, 2011-04-08 22:33.

നല്ല കവിത. ഭാവനയുടെ നവീനത എടുത്തുപറയാതിരിക്കാനാവില്ല.
കഥയും കവിതയും ഒരുപോലെ വഴങ്ങുന്ന എഴുത്തുകാര്‍ അപൂര്‍വ്വമാണ്.
അനുമോദനങ്ങള്‍.

Submitted by Anonymous (not verified) on Fri, 2011-04-08 22:37.

ജയദേവകൃഷ്ണന്റെ കവിതയും ഇതും ഒരേ സീക്വന്‍സില്‍ വരുന്നു.
പക്ഷെ, അനുഭവലോകം എത്ര വ്യത്യസ്തം.
കവികള്‍ക്ക് അനുമോദനങ്ങള്‍.