തര്‍ജ്ജനി

ഒരേയൊരു സക്കറിയ

"മലയാളത്തിലെ ഏറ്റവും മികച്ച പത്ത്‌ കഥകള്‍ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍, പക്ഷെ, സക്കറിയടുതേയായി ഞാന്‍ തിരഞ്ഞെടുക്കുക ഈ പ്രാണിലോക കഥകളല്ല, 'ആര്‍ക്കറിയാം' എന്ന കഥയാണ്‌. അറിഞ്ഞോ അറിയാതെയോ തന്റെ ഭൂരിഭാഗം കഥകളിലും സക്കറിയ ഉപയോഗിച്ചിട്ടുള്ള ഒരു വാക്കാണ്‌ 'ആര്‍ക്കറിയാം' എന്നത്‌. മാര്‍ക്വേസില്‍ ഏകാന്തത പോലെ, ശങ്കരക്കുറുപ്പില്‍ അപാരത പോലെ, സക്കറിയയില്‍ ഒരു ഒബ്സഷന്‍ (ഭാവബ്ദ്ധത) ആയി ഈ വാക്ക്‌ പരിണമിച്ചത്‌ കാണാം. മനുഷ്യ ജീവിതത്തിന്റെ അജ്ഞേയത ഈ എഴുത്തുകാരന്റെ എല്ലാ കഥകളിലും ഇങ്ങനെ മുഖ്യപ്രമേയമായി മറഞ്ഞിരിപ്പുണ്ട്‌."

സക്കറിയയുടെ കഥകളെക്കുറിച്ച്‌ കഥാകൃത്ത്‌ സുഭാഷ്‌ ചന്ദ്രന്‍, മാതൃഭൂമി വാരാന്തപ്പതിപ്പില്‍ : ഒരിടത്ത്‌ ഒരേയൊരു സക്കറിയ

Submitted by kevin (not verified) on Thu, 2005-01-06 12:17.

സക്കറിയയുടെ അഭിപ്രായങ്ങള്‍ പലപ്പോഴും പലകാര്യങ്ങളും തുറന്നു കാണിയ്ക്കും. എന്റെ ചിന്താസരണിയുടെ ചെറുപ്പം പലപ്പോഴും സക്കറിയയുടെ ലേഖനങ്ങള്‍ വെളിവാക്കും. എനിയ്ക്കു സക്കറിയയുടെ ലേഖനങ്ങളാണു് ഇഷ്ടം.

Submitted by Anonymous (not verified) on Sun, 2005-02-27 14:57.

Zacharia is a good writer but a hyprocritic snob.

Submitted by Anonymous (not verified) on Mon, 2005-02-28 03:57.

വായനക്കാരന്‌ സക്കറയയുടെ കഥകളുടെ ഘടനയും ഭാഷയും കഥാപാത്രങ്ങളും മാത്രം മതി. ബാക്കിയൊക്കെ ആരു നോക്കുന്നു....