തര്‍ജ്ജനി

പെരുമഴ

പെരുമഴ, കുടുകുടെ വീഴും
തേങ്ങലും പയ്യാരവും.
പൊന്നോമനക്കുഞ്ഞിനെ
ശാസിച്ചൊരമ്മയെപ്പോലെ
നീ പിന്നെയും പിന്നെയും
കണ്ണുനീര്‍ വാര്‍ക്കവേ
അറിയാതെ ഞാനെയ്ത
ശാപശരങ്ങളൊക്കെയും
തിരികെ നീ നല്‍കുക,
ക്ഷമിക്കുക, സദയം.

Submitted by Anonymous (not verified) on Sun, 2005-03-06 18:08.

why you people are not putting the nameof author.would like to know more about the site.i really enjoyed these poems thanks

Submitted by kalesh (not verified) on Tue, 2005-07-12 16:43.

കവിത ഉഗ്രന്‍.
എഴുതിയ ആള്‍ പേരുവച്ചിരുന്നെങ്കില്‍!

Submitted by chinthaadmin on Tue, 2005-07-19 20:39.

കവിയുടെ പേരില്ലെന്ന പരാതി ഇനിയുണ്ടാവില്ല എന്നു കരുതുന്നു. വീണ്ടും വരിക, വായിക്കുക, കമന്‍റുക. :-)

Submitted by Anonymous (not verified) on Wed, 2005-07-20 11:42.

ഇതെല്ലാം സ്വന്തം കൃതിയല്ലെ, പോളേ? -സു-

Submitted by chinthaadmin on Wed, 2005-07-20 15:37.

അതെ സുനില്‍‍, ജാലകത്തില്‍‍ കാണുന്നതെല്ലാം എന്‍റേതു തന്നെ.. മുന്‍‍പ് ബ്ലോഗ് പോസ്റ്റുകളുടെ അടിയില്‍ “posted by paul" എന്നില്ലായിരുന്നു. അതുകൊണ്ട് കലേഷ് കവിയുടെ പേരില്ലെന്നൊരു കമന്‍റിട്ടു. ഇന്നലെ അല്പം സമയം കിട്ടിയപ്പോള്‍ അത് ശരിയാക്കിയെന്നു മാത്രം.