തര്‍ജ്ജനി

വിവേക് ചന്ദ്രന്‍

കാവില്‍ ഹൌസ്,
കൊങ്ങണൂര്‍,
അകതിയൂര്‍ പി.ഒ.,
കുന്ദംകുളം, തൃശ്ശൂര്‍. 680 519
ഇ മെയില്‍ : vivek111@gmail.com

Visit Home Page ...

കവിത

തവള

കൂപമണ്ഡൂകം.. ലജ്ജയോടെയാണു് സ്മരിച്ചത്‌
ഈ പന്ത്രണ്ടാം മണിക്കൂറിലും
വറ്റാത്ത പകയുടെ പുകച്ചുരുള്‍
തന്റെ നാഡീഞരമ്പുകളെ വലിച്ചുമുറുക്കുന്നു..
കൂട്ടരേ..
വെളിച്ചമുള്ള ലോകമുണ്ടെന്ന്..
നിറങ്ങളുണ്ടെന്ന്..

വ്യര്‍ത്ഥമായൊഴുകിയ ആ വാക്ക്
ഏതോ ഒരു കര്‍ണപുടത്തില്‍ത്തട്ടി
കൂപമൊട്ടുക്ക് പ്രതിഫലിച്ചു.
പെണ്മയും സന്താനശ്രേണിയും അണിനിരന്നു,
കാലത്തിനെതിരായുള്ള വിപ്ലവക്കൊടി പാറി.
വിപ്ലവം ഒരു ഘോരതപസ്സിനാലെ-
ന്നതുപോലെ വെളിച്ചം കണ്ടു.
കിണറിനപ്പുറം, അവര്‍ ആദ്യമായി ശബ്ദിച്ചു.
ഒരു ചക്ഷുശ്രവണന്റെ ഗളത്തിനരികെനിന്ന്..

Subscribe Tharjani |