തര്‍ജ്ജനി

കനവ്

നരസിപ്പുഴയുടെ തീരത്ത്, അയണിക്കാടിനടുത്ത്, മുളങ്കാടുകളുടെ സംഗീതത്തില്‍ ലയിച്ച് - കനവ്.

ഇവിടെയെത്തുമ്പോള്‍ നാഗരികമായ ഭീതികള്‍ നമ്മെ വിട്ടൊഴിയും. മൊബൈല്‍ ഫോണ്‍ നിങ്ങളെ ഇവിടെ ശല്യപ്പെടുത്തില്ല. കണ്ണാടിയില്‍ സ്വന്തം മുഖത്തെ കാണേണ്ട. അതെ, കനവില്‍ കണ്ണാടിയില്ല. പക്ഷേ ഇവിടുത്തെ കുട്ടികളുടെ കണ്ണില്‍ നോക്കിയാല്‍, ഇതുവരെ കാണാത്ത കാഴ്ചകള്‍ അവര്‍ കാണിച്ചു തരും.

പുതിയ ബ്ലോഗ് അഗ്രഗേറ്ററും വോട്ടവകാശവും

ചിന്തയിലെ പുതിയ ബ്ലോഗ് അഗ്രഗേറ്റര്‍ ഇന്നു മുതല്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഇതൊരു ബീറ്റാ റിലീസ് ആണ്. ദയവായി നിങ്ങളുടെ പ്രതികരണങ്ങള്‍ അറിയിക്കുക. ബ്ലോഗ് അഗ്രഗേറ്ററിനോടൊപ്പം ബ്ലോഗ് പോസ്റ്റുകള്‍ റേറ്റ് ചെയ്യാനുള്ള സംവിധാനവും നിലവില്‍ വന്നിട്ടുണ്ട്.

"എച്ച്" എഴുതുന്നത്

“അച്ഛാ... അച്ഛന് ‘എച്ച്’ എഴുതാനറിയാമോ? വാ... ഞാന്‍ പഠിപ്പിക്കാം...”
കയ്യില്‍ ബുക്കും പെന്‍സിലുമായി അവള്‍..

“നോക്ക് ഇവിടെ നോക്ക്... ശ്രദ്ധിച്ച് നോക്കണേ... ഇങ്ങോട്ട് ഇവിടെ...”