തര്‍ജ്ജനി

ഒരു കോടി വൃക്ഷങ്ങള്‍...

പ്രശസ്ത സാഹിത്യനിരൂപകനും പത്രപ്രവര്‍ത്തകനുമായ ശ്രീ എം. കെ ഹരികുമാറിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന സംരംഭമാണ് പ്രോജക്ട് ആരണ്യകം. ഒരുകോടി മരങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ചു പിടിപ്പിക്കുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആയിരം വൃക്ഷങ്ങളുള്ള മോഡ്യൂളുകളായാണ് ആരണ്യകം പദ്ധതി നടപ്പിലാക്കുന്നത്.

കേരള പഠനം

കേരളത്തിലെ പ്രകടമായ വൈരുദ്ധ്യങ്ങള്‍ മനസ്സിലാക്കാനുള്ള ശ്രമമാണ് ഇത്. അളക്കാവുന്ന ജീവിതഗുണസൂചികകളിലെല്ലാം മേന്മ കാണിക്കുമ്പോള്‍ തന്നെ ദാരിദ്ര്യത്തിന്റെയും ജീര്‍ണ്ണതയുടെയും തുരുത്തുകള്‍ നിലനില്‍ക്കുന്നു. ഒരു വശത്ത് അസൂയാവഹമായ തൊഴില്‍ സുരക്ഷയും മറുഭാഗത്ത് രൂക്ഷമായ അരക്ഷിതാവസ്ഥയും. ഒരു വശത്ത് തൊഴിലില്ലായ്മയും മരുവശത്ത് ആവശ്യമുള്ള പണികള്‍ക്ക് ആളെ കിട്ടായ്കയും. ഒരു വശത്ത് ഗള്‍ഫില്‍ നിന്നുള്ള വമ്പിച്ച പണം വരവും മറുവശത്ത് വികസനത്തിന് വിദേശവായ്പ കൂടിയേ തീരൂ എന്ന അവസ്ഥയും. പണം പെരുകുന്ന സമൂഹവും പാപ്പരാകുന്ന സര്‍ക്കാരും. ഒരു വശത്ത് സ്ത്രീകളുടെ വിദ്യാഭ്യാസ രംഗത്തെ അസൂയാവഹമായ മുന്നേറ്റം, മറുവശത്ത് അവരുടെ നിലനില്‍ക്കുന്ന അസ്വതന്ത്രത.

ഓണാശംസകള്‍

Onam Greetings

നിങ്ങള്‍ക്കേവര്‍ക്കും ഞങ്ങളുടെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍!!!

സുഹൃത്തുക്കള്‍ക്ക് ഓണാശംസകള്‍ അയയ്ക്കുവാന്‍, ഞങ്ങളുടെ ഗ്രീറ്റിങ്ങ്സ് പേജ് സന്ദര്‍ശിക്കുക.