തര്‍ജ്ജനി

അയ്യപ്പന്‍, രുദ്ര എന്ന കാമിനിക്ക്‌

നിന്റെ ചോറിനു
തൊട്ടുകൂട്ടുവാന്‍
എന്റെ ചോരയോ
നിനക്കുപ്പിന്റെ
രുചിക്കായ്‌ വേണ്ട-
തെന്റെ കണ്ണീരോ.

അയ്യപ്പന്‍, രുദ്ര എന്ന കാമിനിക്ക്‌

പ്രവാസിയുടെ സ്വപ്നങ്ങള്‍

ജനലിനപ്പുറം
മഴയിരമ്പുമ്പോള്‍
അവന്‍, മുറ്റം നിറയെ
കടലാസ്സ്‌ തോണികള്‍
സ്വപ്നം കണ്ടു.
പുഴയിലെ മീനുകള്‍,
വെള്ളാരങ്കല്ലുകള്‍,
കുപ്പിവളത്തുണ്ടുകള്‍,
വിറയ്ക്കുന്നിലച്ചാര്‍ത്തുകള്‍...

ജനലിനിപ്പുറം
രാത്രിയുടെ ഏഴാം യാമത്തില്‍
അവന്‍, ആകാശം നിറയെ
നക്ഷത്രങ്ങള്‍ സ്വപ്നം കണ്ടു.
നിറയെ പൂത്ത
എള്ളിന്‍ പാടങ്ങള്‍,
നിലാവ്‌, നിശബ്ദത,
നാട്ടുവഴിയിലെ നിഴലുകള്‍,
മിന്നാമിനുങ്ങുകള്‍...

ജനലിനപ്പുറം
നട്ടുച്ച പെരുകുമ്പോള്‍
ഉഷ്ണം കൊത്തിപ്പറക്കും
ഇളംകാറ്റിനെ
അവന്‍ സ്വപ്നം കണ്ടു.
വീട്ടുമുറ്റത്തെ
തെളിനീര്‍ക്കിണര്‍,
കാച്ചെണ്ണയുടെ മണം
പുഴയുടെ തണുപ്പിലേയ്ക്ക്‌
മുങ്ങാങ്കുഴിയിടുന്ന ബാല്യം...

ജനലിനിപ്പുറം
പതിനൊന്നാം നിലയിലെ
തൃശങ്കുസ്വര്‍ഗ്ഗത്തില്‍
തൊണ്ടയില്‍ തടയും കരച്ചില്‍
വരണ്ട കണ്ണുകള്‍..

സ്വപ്നം കാണരുത്‌,
ഒരു തരി മണ്ണ്‌ പോലും
സ്വന്തമല്ലാത്തവന്‍
സ്വപ്നം കാണരുത്‌.

കെ. എസ്‌. രാധാകൃഷ്ണന്‍

ജീവിതം മധ്യവഴി പിന്നിടുമ്പോള്‍ ഡോ. കെ. എസ്‌. രാധാകൃഷ്ണന്‍ പിന്‍വഴികളിലേക്ക്‌ നോക്കി പറയുന്നു.
ജീവിതം ആത്മവിശ്വാസം മാത്രമാണ്‌. സാഹചര്യമല്ല ഒരാളുടെ കര്‍മപഥം നിശ്ചയിക്കുന്നത്‌; ആത്മവിശ്വാസമാണ്‌.ഇച്ഛാശക്തിയാണ്‍ളക്ഷ്യമറിയില്ലെങ്കിലും പരാജയപ്പെടെരുത്‌ എന്ന ആത്മവിശ്വാസത്തിന്റെ ഉള്‍വിളി എന്നും ഒപ്പമുണ്ടായിരുന്നു. പൊക്കാളിപാടങ്ങളില്‍ ചെളിയില്‍ പണിയെടുക്കുമ്പോഴും മേസ്തിരിയുടെ കൈയാളായപ്പോഴും ആശാരിമാര്‍ക്കൊപ്പം ചിന്തേരിട്ട്‌ അന്നം തേടിയപ്പോഴും ആ ഉള്‍വിളി ഒപ്പമുണ്ടായിരുന്നു. എനിക്ക്‌ ആത്മവിശ്വാസം തന്നത്‌ കടലാണ്‌.

ജീവിതം എപ്പോഴും ഇരുട്ടുമാത്രം നിറഞ്ഞതല്ല. ഇരുട്ടിന്റെ തുരുത്തുകളില്‍ എപ്പോഴൊക്കെയോ വെളിച്ചത്തിന്റെ വഴിതെളിയുന്നു. പാദമിടറുമ്പോള്‍ ആരൊക്കെയോ കാരുണ്യത്തിന്റെ കരങ്ങള്‍ നീട്ടുന്നു. അതെല്ലാം ഈശ്വരന്റെ സ്പര്‍ശങ്ങളായിരുന്നു. ജീവിതത്തിന്റെ ഒഴക്കില്‍ ഞാന്‍ ഏതെല്ലാമൊ കടവുകളില്‍ എത്തി. ആരുടെയെല്ലാമോ കരങ്ങള്‍ എന്നിലേക്ക്‌ നീണ്ടുവന്നു. അവരില്‍ ഗുരുക്കന്‍മാരുണ്ടായിരുന്നു. സുഹൃത്തുക്കളുണ്ടായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തനത്തിലെ സഹപ്രവര്‍ത്തകരുണ്ടായിരുന്നു. അതുകൊണ്ട്‌ ഒരിക്കലും പങ്കായമില്ലാതെ ഒഴുകിനടന്നില്ല. എങ്ങനെയെല്ലാമോ ലക്ഷ്യത്തിലെത്തിച്ചേര്‍ന്നു.

നിയുക്ത വൈസ്‌ ചാന്‍സലര്‍ ഡോ. കെ.എസ്‌. രാധാകൃഷ്ണനുമായുള്ള അഭിമുഖം, ദീപിക.കോം