തര്‍ജ്ജനി

എം. മുകുന്ദന്‍

? രാഷ്ട്രീയമാണോ അരാഷ്ട്രീയമാണോ ഇപ്പോള്‍ കേരളത്തിന്റെ പ്രശ്നം?
കേരളത്തില്‍ യഥാര്‍ഥത്തില്‍ അതിരാഷ്ട്രീയമാണുള്ളത്‌. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ പ്രഖ്യാപിച്ച ദിവസം ടെലിവിഷന്‍ ചാനലുകള്‍ പരതിയിട്ടും ആ വാര്‍ത്തയ്ക്ക്‌ യാതൊരു പ്രാധാന്യവും കണ്ടില്ല. നമ്മുടെ നാട്ടിലെ പെണ്‍വാണിഭമായിരുന്നു പ്രധാന വിഷയം. വായനക്കാര്‍ക്ക്‌ താത്‌പര്യമില്ലെന്നതാണോ? കാണികള്‍ക്ക്‌ താത്‌പര്യമില്ലെന്നാണോ? അതു നമുക്ക്‌ അറിയില്ല. ചുരുക്കത്തില്‍ രാഷ്ട്രീയം പോലും ഒരു മാര്‍ക്കറ്റുത്‌പന്നമാണ്‌ കേരളത്തില്‍. മാര്‍ക്കറ്റിനു വില്‍ക്കാന്‍ പറ്റുന്നത്‌ മാര്‍ക്കറ്റ്‌ നിശ്ചയിക്കുന്നു. വില്‍പനയാണിവിടെ പ്രധാനം. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിനെക്കാള്‍ വില്‍പനസാധ്യത കുഞ്ഞാലിക്കുട്ടിക്കായിരിക്കും. അതുകൊണ്ട്‌ ടി.വി. ചാനലുകള്‍ അത്‌ വേണ്ടെന്നുവെച്ചു. നമ്മള്‍ വളരെ ആവേശത്തോടെ 'കേരളത്തിലെ പ്രബുദ്ധരാഷ്ട്രീയം' എന്നൊക്കെ പറയും. പ്രബുദ്ധതയും രാഷ്ട്രീയവും മാര്‍ക്കറ്റ്‌ ഉത്‌പന്നമാണ്‌. മാധ്യമങ്ങളുടെ സൃഷ്ടിയാണ്‌.

? നയിക്കുന്ന നേതാക്കള്‍, മാതൃകയാക്കാവുന്ന വ്യക്തികള്‍, ആരാധന തോന്നുന്ന മനുഷ്യര്‍ എന്നിവരുടെ അഭാവമാണോ സമൂഹത്തിന്റെ പ്രശ്നം?

പണ്ട്‌ മൂല്യാധിഷ്ഠിത രാഷ്ട്രീയമുണ്ടായിരുന്നല്ലോ? അന്നത്തെ രാഷ്ട്രീയപ്രവര്‍ത്തകരൊക്കെ നന്നായി വായിക്കുന്നവരായിരുന്നു. സാഹിത്യം അവരുടെ ഭാഗമായിരുന്നു; രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു. ഇ.എം.എസ്സിന്റെയൊക്കെ കാലഘട്ടത്തില്‍ എല്ലാ രാഷ്ട്രീയക്കാരും ഒളിവിലിരുന്നുകൊണ്ട്‌ പോലും പുസ്തകം വായിച്ചു. 57-ല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി വന്നു. കേരളം ഭരിച്ചു. പിരിച്ചുവിട്ടു. എനിക്കു തോന്നുന്നു; അതിനു ശേഷം ആ യുഗം അവസാനിച്ചുവെന്ന്‌. പിന്നീട്‌ ഇന്ന്‌ നമ്മള്‍ കാണുന്ന പ്രായോഗിക രാഷ്ട്രീയമാണുള്ളത്‌. രാഷ്ട്രീയം വാസ്തവത്തില്‍ കേരളത്തില്‍ ഇപ്പോള്‍ ഇല്ല. രൂക്ഷമായ വിമര്‍ശനം ഇന്ന്‌ ആവശ്യമാണ്‌. പക്ഷേ, അത്തരമൊരു വിമര്‍ശനത്തിന്‌ എഴുത്തുകാരന്‍ മുന്‍കൈയെടുത്താല്‍ എഴുത്തുകാരന്‍ ഒറ്റപ്പെടും.

എം. മുകുന്ദന്‍ പറയുന്നു, മാതൃഭൂമിയില്‍ വായിക്കുക

"ജാലകം" - Best Indic Indiblog [malayalam] 2004

ജാലകത്തിന്റെ വായനക്കാര്‍ക്കും ജാലകത്തിനായി വോട്ട്‌ ചെയ്തവര്‍ക്കും indiblogies 2004ന്റെ സംഘാടകര്‍ക്കും സ്നേഹം നിറഞ്ഞ നന്ദി. തുടര്‍ന്നും വായിക്കുകയും പ്രതികരണങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുമെന്ന പ്രതീക്ഷയോടെ,

പോള്‍

കവിതയുടെ നിര്‍വ്വചനങ്ങള്‍

കവിത കേള്‍ക്കാനും വായിക്കാനും പറ്റും. ചിലര്‍ക്ക്‌ കേട്ടു മനസ്സിലാക്കാനാണ്‌ ഇഷ്ടം. ചിത്രകാരനായ ഒരു സുഹൃത്തിന്‌ കവിത കേള്‍ക്കുന്നത്‌ ഇഷ്ടമല്ല. വായിക്കാനാണ്‌ ഇഷ്ടം. ഇപ്പോഴത്തെ കവിതകള്‍ മിക്കവാറും ഗദ്യത്തിലാകയാല്‍ വായനയാണ്‌ ആവശ്യപ്പെടുന്നതെന്ന്‌ പറയാം. കവിത ഉറക്കെ ചൊല്ലുകയോ ഈണത്തില്‍ ചൊല്ലുകയോ ചെയ്യുന്ന ഏര്‍പ്പാട്‌ ചുരുങ്ങിച്ചുരുങ്ങി വന്നിട്ടുണ്ട്‌. എന്റെ ചില കവിതകള്‍ ചൊല്ലാനോ പറയാനോ എനിക്ക്‌ തോന്നാറില്ല. പറയാന്‍ പറ്റാത്ത, പാടാന്‍ പറ്റാത്ത കാര്യങ്ങള്‍ എഴുതിക്കൊടുക്കുന്ന മട്ടിലാണ്‌ അത്തരം കവിതകള്‍. പുതിയ കവിതകള്‍ ഗദ്യത്തിലാകയാല്‍ ചില സാധ്യതകള്‍ ഉണ്ട്‌. പദ്യത്തില്‍ വെളിപ്പെടുത്താന്‍ പറ്റാതിരുന്ന ചില അനുഭവങ്ങള്‍ ഗദ്യത്തില്‍ വെളിപ്പെടുത്താം.

ഗദ്യം പദ്യത്തെ അപേക്ഷിച്ച്‌ കെട്ടുപാടില്ലാത്തതാണ്‌. സുതാര്യമാണ്‌. നേരിട്ടുളളതാണ്‌. പുതിയ കവിതകള്‍ക്ക്‌ ഉറക്കെ പാടാന്‍ പറ്റാത്ത, ഉറക്കെ പറയാന്‍പോലും പറ്റാത്ത ഒരു ചുറ്റുപാടുണ്ട്‌. തീര്‍ച്ചയായുമുണ്ട്‌. ഈണത്തില്‍ ചൊല്ലുമ്പോള്‍ അവയുടെ ഗൌരവം പോകും. നാടകീയമായ അവതരണം ചിരിപ്പിക്കും.

എസ്‌. ജോസഫ്‌ എഴുതുന്നു, പുതിയ കവിത തെറ്റായ നിര്‍വ്വചനങ്ങള്‍, പുഴ.കോം