തര്‍ജ്ജനി

നാട്ടറിവു പഠനം

തന്റെ ചുറ്റുമുളളതിനെ നോക്കിയറിഞ്ഞപ്പോള്‍ കിട്ടിയ അറിവാണ്‌ ശാസ്‌ത്രവിജ്ഞാനം. ഈയറിവ്‌ എല്ലാ വിജ്ഞാന ശാഖകളിലും കാണാം. വിതയ്ക്കാതെയും കൊയ്യാതെയും ജീവിച്ചിരുന്നവരില്‍നിന്ന്‌ കൃഷിയിലേക്കു നീങ്ങിയ മനുഷ്യവംശം സമ്പാദിച്ച അറിവ്‌ ഓരോ പ്രദേശത്തെയും നാട്ടറിവാണ്‌. അത്‌ ശാസ്‌ത്രീയഗവേഷണം തന്നെയാണ്‌. കാലാവസ്ഥ, വെളളം, സസ്യം, കൃഷി, വൈദ്യം, കല, സംഗീതം, സാഹിത്യം തുടങ്ങി എല്ലാം ഈ ചിന്തയുടെ ഭാഗമാണ്‌.

നാട്ടറിവു പഠനം സംസ്കാര/രാഷ്‌ട്രീയ/സാമ്പത്തിക/ശാസ്‌ത്ര/കലാപഠനമാണ്‌. അത്‌ നരവംശത്തിന്റെ പരിണാമപഠനമാണ്‌. നാട്ടറിവുപഠനം തിരിച്ചുപോക്കല്ല, തിരിച്ചറിവാണ്‌. ഔചിത്യവും, വസ്‌തുനിഷ്ഠതയും, ശാസ്‌ത്രീയതയും, മാനവികതയിലൂന്നിയ ധര്‍മ്മബോധവുമാണതിന്റെ പാത. ഓരോ പ്രദേശത്തെ നൃത്തത്തില്‍നിന്നും ഗാനത്തില്‍നിന്നും വളര്‍ന്ന്‌ ക്ലാസിക്കല്‍ രൂപമായി പക്വതയാര്‍ജ്ജിച്ച കലകളേ ലോകത്തുളളൂ. ഈ വിധം മാത്രമേ ചിത്ര/ശില്‌പ/വാസ്‌തുകലകളും ലോകത്തെവിടെയും പരിണമിച്ചിട്ടുളളു. പരിണാമക്രിയയില്‍ പലതും രൂപവ്യത്യാസപ്പെടും. ജീവിതവീക്ഷണം മാറുമ്പോള്‍ കലാവീക്ഷണവും മാറും. എന്നാല്‍ ഒന്നിനെ ബോധപൂര്‍വ്വം നശിപ്പിക്കുന്ന അധികാരകേന്ദ്രങ്ങളെ ചെറുക്കുന്നത്‌ നാട്ടറിവു പഠനത്തിന്റെ മുഖമുദ്രയാണ്‌.

നാട്ടറിവു പഠനം തിരിച്ചുപോക്കല്ല, തിരിച്ചറിവാണ്‌, പുഴ.കോമില്‍ വായിക്കുക

വരള്‍ച്ചയും കേരളവും

കേരളത്തിന്റെ ജലസമ്പത്ത്‌:
പ്രതിവര്‍ഷം 3000 മില്ലിമിറ്റര്‍ മഴ, 44 നദികള്‍, 46 ലക്ഷത്തോളം കിണറുകള്‍, 10,000 ക്യുബിക്‌ മീറ്ററിനു മുകളില്‍ ജലസംഭരണ ശേഷിയുള്ള ആയിരത്തോളം കുളങ്ങള്‍.

ഇപ്പോഴത്തെ അവസ്ഥ:
1985-86-ല്‍ 6.78 ലക്ഷം ഹെക്ടര്‍ സ്ഥലത്ത്‌ നെല്‍കൃഷി ഉണ്ടായിരുന്നത്‌ 2002-03-ല്‍ ഇത്‌ 3.11 ലക്ഷം ഹെക്ടറായി ചുരുങ്ങി.

വനവിസ്തൃതി കുറയുന്നതില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനം കേരളത്തിന്‌.

അനിയന്ത്രിതമായ മണല്‍ വാരല്‍ പുഴകളെ മരണത്തിലേയ്ക്ക്‌ തള്ളിവിടുന്ന അവസ്ഥ.

കുഴല്‍ക്കിണറുകള്‍ വലിച്ചൂറ്റുന്ന ഭൂഗര്‍ഭജലം.

ഇടിച്ചു നിരത്തപ്പെടുന്ന കുന്നിന്‍ ചരിവുകളും മലനിരകളും ജലനിരപ്പ്‌ താഴുന്നതിന്‌ കാരണമാകുന്നു.

പോരാതെ അനുദിനം വര്‍ദ്ധിക്കുന്ന ഉപയോഗം.

കേരളം വരള്‍ച്ച ചോദിച്ചു വാങ്ങുന്നു, ദീപികയില്‍ വായിക്കുക

കോവിലനും അനന്തമൂര്‍ത്തിയും

"എന്തോ എന്റെ തലയില്‍ വീണു, എന്താണെന്നെനിക്കറിയില്ല മാഷേ' - കേന്ദ്ര സാഹിത്യ അക്കദമിയുടെ ഫെലോഷിപ്‌ നേടിയതിനെക്കുറിച്ച്‌ അഭിനന്ദനമറിയിച്ച്‌ വിളിച്ച സുഹൃത്തിനോട്‌ കോവിലന്‍ ഇങ്ങനെയാണ്‌ മറുപടി പറഞ്ഞത്‌.
കോവിലന്‌ കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്‌, മനോരമയില്‍ വായിക്കുക

പ്രാദേശിക വിദ്യാലയങ്ങള്‍ക്കു പകരം ഇംഗ്ലീഷ്‌ മീഡിയം - സ്പെഷല്‍ സ്കൂളുകള്‍ വര്‍ധിക്കുന്നതിനാല്‍ പ്രാദേശിക ഭാഷകള്‍ ഭാവിയില്‍ അടുക്കള ഭാഷകളായി ചുരുങ്ങുമെന്ന് സാഹിത്യകാരന്‍ യു.ആര്‍.അനന്തമൂര്‍ത്തി അഭിപ്രായപ്പെട്ടു. പ്രാദേശിക ഭാഷ മാത്രമറിയുന്ന അമ്മയോട്‌ മാത്രമാവും മക്കള്‍ ആ ഭാഷ സംസാരിക്കുക.

പ്രാദേശിക ഭാഷകള്‍ ഭാവിയില്‍ അടുക്കള ഭാഷകളായി ചുരുങ്ങും, മനോരമയില്‍ വായിക്കുക