![]() |
|||||
![]() |
|||||
![]() |
ക്ഷുരകവേദം - http://www.kshurakavedam.blogspot.com
സ്വാഗതം സുഹൃത്തേ ക്ഷുരകന്റെ പീടികയിലേയ്ക്ക്. തീവണ്ടി യാത്രയ്ക്കിടയില്‍ കണ്ടു മുട്ടുന്ന അപരിചിതരെപ്പോലെ നമുക്ക് യാത്ര തുടങ്ങാം. നിറുത്താതെ പെയ്യുന്ന പെരുമഴ പോലെ ഞാനിവിടെ പെയ്തു നിറയാം. വായിച്ചറിയാന്‍ വാക്കുകളുള്ളപ്പോള്‍ മുഖവുര ഇല്ലാതിരിക്കുന്നതല്ലേ ഭംഗി? വായിക്കുക, പ്രതികരിക്കുക, സൌഹൃദങ്ങള്‍ ഉണ്ടാകുന്നത് അങ്ങനെയാണ്. അപ്പോള്‍ തുടങ്ങുകയല്ലേ, കട്ടിങ്ങും ഷേവിങ്ങും.
സൂര്യഗായത്രി - http://www.suryagayatri.blogspot.com
തണുത്ത നിലത്തേക്കു മുഖം ചേര്‍ത്തു വെച്ചു കിടന്നു നിലത്തോടു
കളിയും കാര്യവും പറയാന്‍ അവള്‍ക്കു എന്നും ഇഷ്ടം ആയിരുന്നു.
ഒരു നാള് നിലം അവളോടു പറഞ്ഞു "ഇപ്പൊ എന്നേക്കാളും തണുപ്പു നിനക്കാണല്ലൊ".
പക്ഷെ അതു കേള്‍ക്കാന്‍ അവള് ഉണ്ടായിരുന്നില്ല .
അവള് എത്തിക്കഴിഞ്ഞിരുന്നു -ദൂരെ ! ഒരുപാടു ദൂരെ!!
വീടിനു മുന്നില്‍, കണ്ണെത്താ ദൂരത്തോളം പച്ചപ്പട്ടു വിരിച്ചതുപോലെ കിടന്നിരുന്ന വയലാണിത്. ഇപ്പോള്‍ ഉണങ്ങി വരണ്ട്, അങ്ങിങ്ങ് പാഴ്ച്ചെടികള് വളര്‍ന്ന്, വേനലില്‍ വിണ്ടുകീറി...കണ്ണടയുടെ ചില്ലുകളില്‍ നിന്ന് പൊടി തുടച്ചു കളയുന്നതിനിടയില്‍, ഏറെക്കാലം കൂടിയുള്ള ഈ വരവ് വ്യര്‍ത്ഥമായെന്ന് അയാള്‍ക്ക് തോന്നി.
"വലുതാകുമ്പോള്‍ കുഞ്ഞിപ്പെണ്ണിന് ആരാകണം?"
"ഒന്നും ആകണ്ട"
മരുഭൂമികള്‍ പരക്കുന്നതു പോലെ അവളുടെ കുഞ്ഞുമിഴികളില്‍ ഉണങ്ങി വരണ്ട വയല്‍ പടര്‍ന്നു.
"അങ്ങനെ പറഞ്ഞാല്‍ പറ്റില്ലല്ലോ കുട്ടീ... ഇനിയും നിങ്ങളൊക്കെ ചെയ്യാനുള്ളത്..."
"എന്നാലേ എനിക്കീ വയലില്‍ പിന്നെയും പച്ചപ്പട്ടു വിരിക്കണം. വലുതാകട്ടെ... ഒരു മഴ മാത്രം മതിയെനിക്ക്..." അവളുടെ കണ്ണുകള്‍ തിളങ്ങി.
സ്വപ്നങ്ങള്‍ പൂക്കുന്ന അവളുടെ നിഷ്കളങ്കമായ ചിരിയില്‍ അയാള്‍ മുങ്ങിപ്പോയി. കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നതിനും പൊന്തക്കാടുകളുടെ മറവില്‍ കള്ളച്ചാരായം വില്‍ക്കുന്നതിനും പിന്നില്‍ സൂര്യന് അസ്തമിക്കാന്‍ തുടങ്ങി. നിറയുന്ന കണ്ണുകള്‍ അവള് കാണാതെ തുടച്ച്, അയാള്‍ നിശബ്ദം വിതുമ്പി.
ടിവിക്കുമുന്നില്‍ ദിവസം രണ്ടുമണിക്കൂറില്‍ കൂടുതല്‍ ചടഞ്ഞിരിക്കുന്നവരില്‍ പൊണ്ണത്തടി 25 ശതമാനവും പ്രമേഹം 15 ശതമാനവും കൂടുന്നുവെന്നാണ് പഠനഫലം.
സീരിയലുകളുടെ അതിപ്രസരം ദിവസവും നാലഞ്ചുമണിക്കൂര്‍ നമ്മുടെ വീട്ടമ്മമാര്‍ ടിവിക്കുമുന്നില്‍ ചടഞ്ഞുകൂടാന്‍ ഇടയാക്കുന്നു.
വ്യക്തിത്വം വികസിക്കാന്‍ വൈവിധ്യത്തോടെ ചിന്തിക്കേണ്ട സ്ത്രീസമൂഹം ഇന്ന് സീരിയലുകള്‍ സൃഷ്ടിക്കുന്ന വിഷയങ്ങളില്‍, വീക്ഷണത്തില്‍ ഒരുപോലെ ചിന്തിക്കുന്നു, ഒരുമിച്ച് നശിക്കുന്നു.
പത്തുവയസാകുമ്പോഴേക്ക് ടെലിവിഷനില്‍ ഓരോ കുട്ടിയും കാണുന്ന കാര്യങ്ങളുടെ കണക്കെടുപ്പ് ഇങ്ങനെയാണ്. ഏതാണ്ട് ആയിരത്തിലേറെ കൊലപാതകങ്ങള്‍, അഞ്ഞൂറിലേറെ ആത്മഹത്യകള്‍, ഒട്ടേറെ രതിരംഗങ്ങള്‍, ലക്ഷക്കണക്കിന് പരസ്യങ്ങള്‍.
വിനോദ ചാനലുകള്‍ ആറു മണിക്കൂര്‍ വരെ തുടര്‍ച്ചയായി സ്ത്രീകളെ പിടിച്ചിരുത്തുന്നു.
സ്തീരോഗ വിദഗ്ധര്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നവയില്‍ ഭൂരിഭാഗവും അലസ ജീവിതം കൊണ്ടുണ്ടായ രോഗങ്ങളാണ്.
ജീവിതശൈലി കൊണ്ട് പൊണ്ണത്തടിയില്‍ തുടങ്ങി പ്രമേഹത്തിലേക്കും ഹൃദ്രോഗത്തിലേക്കും വളരുന്ന പ്രശ്നങ്ങള്‍ സ്ത്രീകളില്‍ സ്തനാര്‍ബുദം, ഗര്‍ഭാശയാര്‍ബുദം എന്നിവയ്ക്ക് സാധ്യത കൂട്ടുന്നുവെന്ന് തെളിഞ്ഞിട്ടുള്ളതാണ്.
ബേബിഫുഡ് പരസ്യത്തിലെ കുട്ടിയുടെ ചിത്രവും സിനിമാതാരങ്ങളുടെ തുടുത്ത ശരീരവുമൊക്കെയാണ് ശരിയായ ശരീരഭാരം നിശ്ചയിക്കാന്‍ ആളുകള്‍ അനുകരിക്കുന്നത്.
ടിവി പ്രേക്ഷകര്‍ക്ക് സ്വന്തമാക്കാന്‍ രോഗങ്ങളുടെ പരമ്പരയെന്ന് ഡോക്ടര്‍, ദീപികയില്‍ വായിക്കുക