തര്‍ജ്ജനി

ഒ.വി.വിജയന്‍ (1930-2005)

നീലനിറത്തിലുള്ള മുഖമുയര്‍ത്തി അവന്‍ മേല്‍പ്പോട്ടു നോക്കി. ഇണര്‍പ്പുപൊട്ടിയ കറുത്ത നാക്കു പുറത്തേയ്ക്കു വെട്ടിച്ചു. പാമ്പിന്റെ പത്തിവിടരുന്നതു രവിയും കൌതുകത്തോടെ നോക്കി. വാത്സല്യത്തോടെ. കാല്‍പടത്തില്‍ പല്ലുകള്‍ അമര്‍ന്നു. പല്ലു മുളയ്ക്കുന്ന ഉണ്ണിക്കുട്ടന്റെ വികൃതിയാണ്‌. കാല്‍പടത്തില്‍ വീണ്ടും വീണ്ടും അവ പതിഞ്ഞു. പത്തി ചുരുക്കി, കൌതുകത്തോടെ, വാത്സല്യത്തോടെ, രവിയെ നോക്കീട്ട്‌ അവന്‍ വീണ്ടും മണ്‍കട്ടകള്‍ക്കിടയിലേയ്ക്കു നുഴഞ്ഞു പോയി.

മഴ പെയ്യുന്നു. മഴ മാത്രമേയുള്ളൂ. കാലവര്‍ഷത്തിന്റെ വെളുത്ത മഴ. മഴ ഉറങ്ങി. മഴ ചെറുതായി. രവി ചാഞ്ഞു കിടന്നു. അയാള്‍ ചിരിച്ചു. അനാദിയായ മഴവെള്ളത്തിന്റെ സ്പര്‍ശം. ചുറ്റും പുല്‍ക്കൊടികള്‍ മുള പൊട്ടി. രോമകൂപങ്ങളിലൂടെ പുല്‍ക്കൊടികള്‍ വളര്‍ന്നു. മുകളില്‍, വെളുത്ത കാലവര്‍ഷം പെരുവിരലോളം ചുരുങ്ങി.

ബസ്സു വരാനായി രവി കാത്തു കിടന്നു.

ഖസാക്കിന്റെ ഇതിഹാസം, 1969

ചില ജീവിതങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിയ്ക്കും, ആദിമദ്ധ്യാന്തങ്ങളില്ലാതെ. ജന്‍മങ്ങളില്‍ നിന്ന്‌ ജന്‍മങ്ങളിലേയ്ക്ക്‌, കാലങ്ങളില്‍ നിന്ന്‌ കാലങ്ങളിലേയ്ക്ക്‌... ഇതിഹാസകാരന്‌ പ്രണാമം.

It's Dusk In Khasak. By N.S.Madhavan
The moor’s legacy - Disowning and recovery shape the creation of the Indian vernaculars
O.V. Vijayan, the quintessential modernist
O V Vijayan's literary legacy
The infinite grace of O.V.Vijayan
An interview with O.V.Vijayan
O.V.Vijayan: Guru of a whole generation
DC Books page on O V Vijayan
Complete Review on The Legends of Khasak
An innings full of thunder, an innings full of silence

കരിമ്പനപ്പട്ടകളില്‍ കാറ്റ്‌ നിലയ്ക്കുന്നു
ഒ.വി.വിജയന്‍റെ കൈപ്പട
എന്‍റെ ഭാഷയെ തിരിച്ചു തരിക
വിക്കീപീഡിയയില്‍ ഒ. വി. വിജയന്‍റെ ജീവിതരേഖ
വരയുടെയും അക്ഷരങ്ങളുടെയും രാജകുമാരന്‍
വായനയുടെ ഇതിഹാസം

thanks to giree and benny for providing the weblokam links.

ഉപവാസം

വിശപ്പും ദാഹവും അയാളെ കീഴ്പ്പെടുത്തിത്തുടങ്ങിയിരുന്നു. കണ്ണുകള്‍ തുറക്കാന്‍ കഴിയുന്നില്ലെങ്കിലും അയാള്‍ എന്തൊക്കെയോ കാണാന്‍ കൊതിച്ചു. ദുഃഖവെള്ളിയാഴ്ച്ചകളുടെ, കുരിശ്ശിന്റെ വഴികളുടെ, ചരല്‍ വഴിയിലൂടെ വിയര്‍പ്പില്‍ക്കുതിര്‍ന്നൊരു ജീവിതം താങ്ങി നടന്നതിന്റെ അവ്യക്തമായ ചിത്രങ്ങള്‍.

"കഞ്ഞി..."
വേണ്ടെന്ന് അയാള്‍ തലയാട്ടി.
"അപ്പാപ്പനിതെന്തിന്റെ കേടാ... മരണക്കിടക്കയില്‍ തന്നെ വേണോ ഉപവാസം?"
അയാള്‍ അത്‌ കേട്ടില്ലെന്ന് നടിച്ചു. ജനലിനപ്പുറത്തെ ഇരുട്ടിനെപ്പിളര്‍ന്ന് പള്ളിയില്‍ നിന്ന് മടങ്ങിപ്പോകുന്നവരുടെ ചൂട്ടുകറ്റകള്‍ മിന്നി.

"വെള്ളം...." അയാളുടെ ദുര്‍ബ്ബലമായ സ്വരം ആരും കേട്ടില്ല. വര്‍ത്തമാനങ്ങളില്‍ മുഴുകിയും അക്ഷമരായും അവര്‍...

അയാള്‍ കോടിപ്പോകുന്ന ചുണ്ടുകള്‍ കൂട്ടിപ്പിടിച്ച്‌ ചിരിയ്ക്കാന്‍ ശ്രമിച്ചു. പൊടുന്നനവേ കണ്ണുകള്‍ക്ക്‌ മുന്നില്‍ മഞ്ഞ നിറത്തിലെ വൃത്തങ്ങള്‍ പറന്നിറങ്ങി. അരൂപികള്‍, ആത്മാവുകള്‍... അയാള്‍ നിഷ്കളങ്കമായി ചിരിച്ചു. ആകാശത്തിന്റെ അനന്തതകളില്‍ നിന്നും പറന്നിറങ്ങി വന്ന കച്ചകളും മേഘത്തുണ്ടുകളും... അപ്പോള്‍ വിശപ്പും ദാഹവും അയാളെ വിട്ടൊഴിഞ്ഞു.

മലയാളം

ഒരു പദം (ഉദാഹരണത്തിന് ക്രിയാപദം) എങ്ങിനെയൊക്കെയുള്ള inflexions സ്വീകരിക്കുമെന്ന് കണ്ടുപിടിക്കുകയും അവയ്ക്കൊരു method കണ്ടെത്തുകയുമാണ് അടുത്തപടി. ഇതൊക്കെ കടലാസ്സില്‍ ചെയ്യാന്‍ എളുപ്പമാണ്. പദങ്ങളുടെ ഓരോ Inflexion-നും 50 പൈസ വെച്ച് കൊടുത്താണ് കേരള ഭാഷാ Institute പുസ്തക Lexicon ഉണ്ടാക്കിയത്.

സംഗതി കടലാസ്സിലാക്കല്‍ കുറച്ചൊക്കെ എളുപ്പമാണ് എന്നു തോന്നുന്നു. എന്നാല്‍ Computational Grammar-ല്‍ ഒരു വെടിക്ക് 10000 പക്ഷി എന്നതാണ് കണക്ക്. അതായത് മലയാളത്തിലെ ക്രിയാപദങ്ങള്‍ സ്വീകരിക്കുന്ന Inflexions കണ്ടുപിടിച്ച് അവയെ കൈവിരലില്‍ എണ്ണാവുന്ന Type-കളായി വേര്‍തിരിക്കണം. ഈ type-കളെ Rule Cluster-കളായി Tool-ല്‍ ചേര്‍ത്ത് ഇവയ്ക്കു താഴെ ക്രിയാപദങ്ങളുടെ ധാതുവിനെ പിടിച്ചിടണം. ഇങ്ങിനെ പിടിച്ചിട്ടാല്‍, നല്‍കിയിരിക്കുന്ന Rules അനുസരിച്ച് Tool ക്രിയാപദങ്ങളുടെ സകലമാന Inflexionsഉം ഉണ്ടാക്കിക്കൊള്ളും.

മലയാളത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന Rules മാത്രം ചേര്‍ത്ത് ഉണ്ടാക്കിയെടുത്ത Lexical Database-ല്‍ Unique പദങ്ങളുടെ എണ്ണം 12 കോടിയോളമാണ്. ഇനി പറയുക, English ഭാഷയേക്കാള്‍ വിപുലമല്ലേ, മലയാളം?

read more at Malayalam Lexical Database