തര്‍ജ്ജനി

ഗൊദാര്‍ദ്‌

"ഞാന്‍, തുടക്കത്തില്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വിശ്വസിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ അതൊരു പരസ്യപ്പലക മാത്രമാണ്‌. ഒരു പ്രത്യേക സന്ദേശവുമായി ആരും അവിടെ വരുന്നില്ല. പകരം സ്വന്തം സിനിമകള്‍ക്ക്‌ പരസ്യവും മാദ്ധ്യമപിന്തുണയും ലഭിക്കുവാനാണ്‌ ആളുകള്‍ അവിടെയെത്തുന്നത്‌. ഫിലിം ഫെസ്റ്റിവലുകള്‍ക്ക്‌ വരുന്നതുകൊണ്ട്‌ ചില പ്രയോജനങ്ങളുണ്ട്‌. മൂന്നു ദിവസങ്ങള്‍ കൊണ്ട്‌ ഫെസ്റ്റിവലില്‍ നിങ്ങളുടെ ചിത്രങ്ങള്‍ക്ക്‌ ലഭിക്കുന്ന മാദ്ധ്യമശ്രദ്ധ മാത്രം മതി, ഒരു വര്‍ഷം മുഴുവന്‍ നിങ്ങളുടെ ചിത്രം മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാന്‍."

ഗൊദാര്‍ദുമായി ഒരു വര്‍ത്തമാനം, guardian പത്രത്തില്‍. കൂടുതല്‍ വായിക്കുവാന്‍:
Cinema is over - An interview with Jean-Luc Godard
Godard attacks Fahrenheit 9/11
Details of Jean-Luc Godard films

വാരാന്തവായന

മെക്കും സ്പീക്കറും ഇന്ന്‌ മയിലമ്മക്ക്‌ പുത്തരിയല്ല. എല്ലാം ഉപയോഗിച്ച്‌ തഴമ്പിച്ചവ. കുടിവെളളത്തിന്റെ ആവശ്യകതയെക്കുറിച്ചും ജലചൂഷണത്തിന്റെ ദോഷവശങ്ങളെക്കുറിച്ചും വാതാരോതെ മയിലമ്മ പ്രസംഗിക്കും. അക്ഷരജ്ഞാനം നേടിയിട്ടില്ലെങ്കിലും ജലസമരങ്ങളുടെ ആഗോള വേദികളില്‍ ഇന്ന്‌ മയിലമ്മ പ്രത്യേക ക്ഷണയിതാവ്‌. ഇങ്ങനെയൊക്കെ ആകുമെന്ന്‌ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആകണമെന്ന്‌ ആഗ്രഹിച്ചിരുന്നുമില്ല. ജീവിക്കാന്‍ വേണ്ടി നടത്തിയ സമരത്തില്‍ കാണാത്ത കനവുകള്‍ക്ക്‌ യാഥാര്‍ഥ്യത്തിന്റെ നിറം കിട്ടിയെന്നുമാത്രം. മയിലമ്മ പറയുന്നു.

പ്ലാച്ചിമടയിലെ സമരത്തിന്‌ ജീവന്‍ നല്‍കുന്ന മയിലമ്മയുടെ കനവുകളെക്കുറിച്ച്‌ എം.വി.വസന്ത്‌ ദീപിക സണ്‍ഡേയില്‍ വായിക്കുക

കാനായി ഒരിക്കല്‍ പറഞ്ഞു: "പല ശില്‍പികളും ചെയ്യാന്‍ മടിക്കുന്ന വ്യക്തികളുടെ പൂര്‍ണകായ പ്രതിമ ഞാന്‍ ചെയ്യുന്നുണ്ട്‌. ശില്‍പവും ജനങ്ങളും തമ്മിലും ശില്‍പിയും ജനങ്ങളും തമ്മിലുമുള്ള അകലം കുറയ്ക്കാനുള്ള എന്റെ ശ്രമങ്ങളാണ്‌. ഒരേ രീതിയില്‍ ശില്‍പം ചെയ്യുന്നതില്‍ എനിക്ക്‌ താത്പര്യമില്ല. വിഷയത്തിനും ശില്‍പം സ്ഥാപിക്കുന്ന പ്രകൃതിയുടെ കിടപ്പനുസരിച്ചും അമൂര്‍ത്തമായും മൂര്‍ത്തമായും രൂപങ്ങള്‍ സൃഷ്ടിക്കും. അവാര്‍ഡുശില്‍പങ്ങളും എംബ്ലങ്ങളും ഞാന്‍ ചെയ്യുന്നുണ്ട്‌. വയലാര്‍ സാഹിത്യ അവാര്‍ഡ്‌ ശില്‍പം അതിന്റെ തുടക്കമായിരുന്നു. കലാസൃഷ്ടിയെ ജനങ്ങളുമായി കൂടുതലടുപ്പിക്കുക തന്നെയാണ്‌ എന്റെ ലക്ഷ്യം. എന്റെ ശില്‍പഭാഷയും അതു തന്നെയാണ്‌...."

കഴിഞ്ഞ മൂന്നുവര്‍ഷക്കാലം ലളിതകലാ അക്കാദമിയുടെ ചെയര്‍മാനായി കാനായി പ്രവര്‍ത്തിച്ച നാളുകളില്‍ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലായിരുന്നു. കാനായിയുടെ 'കല ജനങ്ങളിലേക്കെ'ന്ന ഉദ്ദേശ്യത്തിന്‌ ഞങ്ങളൊക്കെ പങ്കാളികളായി. 'വീട്ടിലൊരു ചിത്രം, മുറ്റത്തൊരു ശില്‍പം' ഇതായിരുന്നു കനായിയുടെ അക്കാദമി പ്രവര്‍ത്തനത്തിനു തുടക്ക മുദ്രാവാക്യം. പാരമ്പര്യ ശില്‍പചിത്രമേഖലയെ പ്രോത്സാഹിപ്പിച്ചതോടൊപ്പം ആധുനിക ഡിജിറ്റല്‍ ചിത്രരീതിക്കും അതിന്റേതായി സ്ഥാനം നല്‍കി. കൂടുതല്‍ ഗ്യാലറികള്‍ സ്ഥാപിച്ച്‌ ജനങ്ങള്‍ക്കും
കലാകാരന്മാര്‍ക്കും ചിത്രങ്ങള്‍ കാണാനും പ്രദര്‍ശിപ്പിക്കാനും അവസരമൊരുക്കി.

കാനായിയുടെ തനിമ" പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്റെ കാലാജീവിതത്തെക്കുറിച്ച്‌ ജെ.ആര്‍.പ്രാസാദ്‌ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതുന്നു.

കാര്‍ട്ടോസാറ്റ്‌-1

ഇന്ത്യയുടെ അത്യാധുനിക വിദൂര സംവേദന ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്‌-1, ഹാം റേഡിയോ ഉപയോക്താക്കള്‍ക്കുവേണ്ടിയുള്ള മൈക്രോ ഉപഗ്രഹം ഹാംസാറ്റ്‌ എന്നിവ ഭ്രമണപഥത്തില്‍. രാഷ്ടപതി എ.പി.ജെ.അബ്ദുള്‍ കലാം ഉള്‍പ്പെടെ നൂറുകണക്കിന്‌ വിശിഷ്ട വ്യക്തികളെ സാക്ഷിനിര്‍ത്തി കുതിച്ചുയര്‍ന്ന പി.എസ്‌.എല്‍.വി-സി 6 കൃത്യസമയത്തു തന്നെ ഉപഗ്രഹങ്ങളെ നിശ്ചിത ഭ്രമണപഥത്തില്‍ എത്തിച്ചു. ഇന്ത്യ ഇതുവരെ നിക്ഷേപിച്ചിട്ടുള്ളതില്‍ ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമാണ്‌ കാര്‍ട്ടോസാറ്റ്‌. ഇതാദ്യമായാണ്‌ ഇന്ത്യ രണ്ട്‌ ഉപഗ്രഹങ്ങള്‍ ഒന്നിച്ചു വിക്ഷേ പിക്കുന്നത്‌.

ശ്രീഹരിക്കോട്ടയിലെ സതീശ്‌ ധവാന്‍ സ്പേസ്‌ സെന്ററിലെ രണ്ടാം ലോഞ്ച്‌ പാഡില്‍ നിന്ന്‌ ഇന്നലെ രാവിലെ 10.15-നാണ്‌ പി.എസ്‌.എല്‍.വി കുതിച്ചുയര്‍ന്നത്‌. 10.14-ന്‌ നിശ്ചയിച്ചിരുന്ന വിക്ഷേപണം അന്തരീക്ഷത്തില്‍ ഉപഗ്രഹാവശിഷ്ടങ്ങള്‍ എത്തിയേക്കാമെന്ന സംശയത്തിന്റെ പേരില്‍ ഒരു മിനിറ്റ്‌ നീട്ടിവയ്ക്കുകയായിരുന്നു. കുതിച്ചുയര്‍ന്ന്‌ 18 മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ കാര്‍ട്ടോസാറ്റ്‌ ഭ്രമണപഥത്തിലിറക്കി. പിന്നീട്‌ 33 സെക്കന്‍ഡ്‌ കൂടി കഴിഞ്ഞപ്പോള്‍ ഹാംസാറ്റും. കാര്‍ട്ടോസാറ്റ്‌ ഉപഗ്രഹത്തിന്‌ 1560 കിലോഗ്രാം ഭാരമുണ്ട്‌. ഹാംസാറ്റ്‌ ഉപഗ്രഹത്തിന്‌ 42.5 കിലോഗ്രാമും. 618 കിലോമീറ്റര്‍ ഉയരത്തില്‍ 'സര്‍ക്കുലാര്‍ പോളാര്‍ സിംക്രണോസ്‌' ഭ്രമണപഥത്തിലാണ്‌ കാര്‍ട്ടോസാറ്റ്‌ ഉറപ്പിച്ചിരിക്കുന്നത്‌.

പി.എസ്‌.എല്‍.വി-സി6-ന്‌ നാലു സ്റ്റേജ്‌ ഉണ്ട്‌. ഖര - ദ്രാവക ഇന്ധനം ഉപയോഗിക്കുന്നയാണ്‌ അവ. ഖര ഇന്ധനം ഉപയോഗിക്കുന്ന ആദ്യ സ്റ്റേജിന്‌ 138 ടണ്‍ തൂക്കമുണ്ട്‌. അത്‌ ഖര ഇന്ധനം ഉപയോഗിക്കുന്ന ലോകത്തെ ഏറ്റവും വലിയ ബൂസ്റ്ററാണ്‌. ദ്രാവക ഇന്ധനം ഉപയോഗിക്കുന്ന രണ്ടാം സ്റ്റേജില്‍ 41.5 ടണ്‍ ഇന്ധനമാണുള്ളത്‌. മൂന്നാം സ്റ്റേജില്‍ 7.6 ടണ്‍ ഖര ഇന്ധനവും നാലാം സ്റ്റേജില്‍ 2.5 ടണ്‍ ദ്രാവക ഇന്ധനവുമാണുള്ളത്‌.പ്രധാനമായും ഭൂതല പര്യവേക്ഷണത്തിനാണ്‌ കാര്‍ട്ടോസാറ്റ്‌ ഉപഗ്രഹം പ്രോയജനപ്പെടുക. നഗര-ഗ്രാമ വികസനം, ഭൂമിയുടെയും ജലവിഭവങ്ങളുടെയും കാര്യക്ഷമമായ ഉപയോഗം, പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളുടെ വിലയിരുത്തല്‍, രക്ഷാപ്രവര്‍ത്തനങ്ങളുടെ ആസൂത്രണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സഹായകമാകും.

അമച്വര്‍ റേഡിയോ ഓപ്പറേറ്റര്‍മാര്‍ക്ക്‌ സഹയകമാണ്‌ ഹാംസാറ്റ്‌. അന്താരാഷ്ട്ര തലത്തില്‍ അമച്വര്‍ റേഡിയോ ഓപ്പറേറ്റര്‍മാര്‍ക്ക്‌ പണം മുടക്കാതെ ഉപഗ്രഹ സൌകര്യം ലഭ്യമാക്കാന്‍ ഹാംസാറ്റ്‌ സൌകര്യമൊരുക്കും. ലോകത്ത്‌ എവിടെയും ഉള്ളവര്‍ക്ക്‌ ഉപയോഗിക്കാവുന്ന ഇത്തരത്തിലുള്ള ഏക ഉപഗ്രഹമാണ്‌ ഹാംസാറ്റ്‌. ഈ ഉപഗ്രഹത്തിലെ രണ്ടു ട്രാന്‍സ്പോണ്ടറുകളില്‍ ഒരെണ്ണം ഇന്ത്യയില്‍ വികസിപ്പിച്ചതാണ്‌. രണ്ടാമത്തെ ട്രാന്‍സ്പോണ്ടര്‍ ഒരു ഡച്ച്‌ റേഡിയോ ഓപ്പറേറ്ററും നെതര്‍ലന്‍ഡ്സിലെ ഒരു എന്‍ജിനിയറിംഗ്‌ വിദ്യാര്‍ത്ഥിയും ചേര്‍ന്നാണ്‌ വികസിപ്പിച്ചത്‌. അടിയന്തര ഘട്ടങ്ങളില്‍ ഫലപ്രദമായ വാര്‍ത്താവിതരണ സംവിധാനമായി ഹാം റേഡിയോകള്‍ക്ക്‌ പ്രവര്‍ത്തിക്കാന്‍ ഈ ഉപഗ്രഹത്തിന്റെ സേവനം സഹായകമാകുമൃണ്ട്‌ ഉപഗ്രഹങ്ങള്‍ക്കുമായി 250 കോടി രൂപയാണ്‌ ചെലവ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
Indian Remote Sensing Satellite Cartosat-1: Technical features and data products

How Cartosat 1 will change your life

Official website of Indian Space Research Organization