തര്‍ജ്ജനി

2004-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍

2004-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ഇന്നലെ പ്രഖ്യാപിച്ചു.കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം വിഷ്‌ണുനാരായണന്‍ നമ്പൂതിരിക്കും പുതൂര്‍ ഉണ്ണിക്കൃഷ്ണനും പന്മന രാമചന്ദ്രന്‍നായര്‍ക്കും ലഭിച്ചു.

നോവല്‍ - എന്‍.എസ്‌ മാധവന്‍ (ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍)
കവിത - നെല്ലിക്കല്‍ മുരളീധരന്‍ (നെല്ലിക്കല്‍ മുരളീധരന്റെ കവിതകള്‍)
ചെറുകഥ - എ.എസ്‌ പ്രിയ (ജാഗരൂക)
ആത്മകഥ - ടി.വി ഈച്ചരവാര്യര്‍ (ഒരച്ഛന്റെ ഓര്‍മക്കുറിപ്പുകള്‍)
നാടകം - ശ്രീജനാര്‍ദനന്‍(വിരല്‍പ്പാട്‌)
സാഹിത്യ വിമര്‍ശനം - കെ.പി ശങ്കരന്‍(അനുശീലനം)
വൈജ്ഞാനിക സാഹിത്യം-ഡോ. സി.എ നൈനാന്‍ (ഡിഎന്‍എ വഴി ജീവാത്മാവിലേക്ക്‌)
യാത്രാവിവരണം - ഡോ. ജോര്‍ജ്‌ ഓണക്കൂര്‍ (അടരുന്ന ആകാശം)
വിവര്‍ത്തനം - കിളിമാനൂര്‍ രമാകാന്തന്‍ (ഡിവൈന്‍ കോമഡി)
ഹാസസാഹിത്യം - പി.സി സനല്‍കുമാര്‍(കളക്ടര്‍ കഥയെഴുതുകയാണ്‌)

എന്‍ഡോവ്മെന്റ്‌ അവാര്‍ഡുകള്‍
ബാലസാഹിത്യത്തിനുള്ള ശ്രീ പത്മനാഭ സ്വാമി പുരസ്കാരം - സി.ആര്‍ ദാസ്‌(മാക്കാച്ചി കഥകള്‍)
ഭാഷാശാസ്ത്രം വ്യാകരണം ശാസ്ത്രപഠനം എന്നിവയ്ക്കുള്ള ഐ.സി ചാക്കോ അവാര്‍ഡ്‌ - സി. രാഘവന്‍(തുളു-നാടും ഭാഷയും നാട്ടറിവും)
ഉപന്യാസത്തിനുള്ള സി.ബി
കുമാര്‍ അവാര്‍ഡ്‌ - ചന്ദ്രമതി (പേരില്ലാ പ്രശ്നങ്ങള്‍)
വൈദിക സാഹിത്യത്തിനുള്ള കെ.ആര്‍ നമ്പൂതിരി അവാര്‍ഡ്‌ - ഡി ശ്രീമാന്‍ നമ്പൂതിരി(ഉപനിഷത്‌ സര്‍വസ്വം)
കവിതയ്ക്കുള്ള കനകശ്രീ അവാര്‍ഡ്‌ - മുഹമ്മദ്‌ ഷെഫീര്‍(സമുദ്രത്തേക്കാള്‍ പഴക്കമേറിയ മരക്കപ്പല്‍)
വൈജ്ഞാനിക സാഹിത്യത്തിനുള്ള ജി.എന്‍ പിള്ള അവാര്‍ഡ്‌ - വൈദ്യഭൂഷണം രാഘവന്‍ തിരുമുല്‍പ്പാട്‌(ഭൈഷജ്യ ദര്‍ശനം)
വിമര്‍ശനത്തിനുള്ള കുറ്റിപ്പുഴ അവാര്‍ഡ്‌ - പൂജപ്പുര കൃഷ്ണന്‍ നായര്‍(വക്രോക്തി കൈരളി)
ചെറുകഥയ്ക്കുള്ള ഗീതാ ഹിരണ്യന്‍ അവാര്‍ഡ്‌ - കെ.ആര്‍ മീര(ഓര്‍മയുടെ ഞരമ്പ്‌)
നാടകവേദി അവാര്‍ഡ്‌ - ബ്ലസന്‍ സെബാസ്റ്റ്യന്‍(മാര്‍ക്സിയന്‍ ഗ്രാമം)
തുഞ്ചന്‍ സ്മാരക പ്രബന്ധ മത്സരം - ഡോ. പി.എസ്‌ ജ്യോതിലക്ഷ്മി
സി.ബി കുമാര്‍ പ്രബന്ധ മത്സരം - കെ.എ ഝാന്‍സി

പുതൂരിനും പന്മനയ്ക്കും വിഷ്ണുനാരായണന്‍ നമ്പൂതിരിക്കും സാഹിത്യ അക്കാദമി സമഗ്രസംഭാവനാ പുരസ്കാരം - ദീപിക
വിഷ്ണുനാരായണന്‍ നമ്പൂതിരിക്കും പുതൂരിനും പന്മനയ്ക്കും സാഹിത്യ അക്കാദമി പുരസ്കാരം -മനോരമ
സാഹിത്യഅക്കാദമി അവാറ്ഡുകള്‍ പ്രഖ്യാപിച്ചു - മാതൃഭൂമി
വിഷ്ണുനാരായണന്‍ നമ്പൂതിരിയ്ക്കും പന്മനയ്ക്കും പുതൂരിനും അക്കാദമി പുരസ്കാരം - ദേശാഭിമാനി
N S Madhavan gets Akademi award - The Hindu

കേരള സാഹിത്യ അക്കാദമിയുടെ വെബ്‍സൈറ്റ് - http://www.keralasahityaakademi.org

മുന്‍ വര്‍ഷങ്ങളിലെ അവാര്‍ഡ് വിവരങ്ങള്‍ ഇവിടെ വായിക്കാം - http://www.keralasahityaakademi.org/english/Awards.htm

നഗരങ്ങള്‍ എഴുതുന്നു

"ഇന്നത്തെ തലമുറയ്ക്ക്‌ അറിയാത്ത ഗ്രാമങ്ങളുടെയും എഴുത്തുകാരുടെയും ഒരു ഗതകാല ചരിത്രമുണ്ട് നമുക്ക്. ടീവിയെന്നല്ല റേഡിയോ പോലും കടന്നു വന്നിട്ടില്ലാത്ത കാലമായിരുന്നു അത്. ഗ്രാമത്തില്‍ പാടത്തിന്റെ കരയില്‍ ഒരു വായനശാലയുണ്ടാകും. അതിനുമപ്പുറം അല്പമകലെ ഒരു പുഴയൊഴുകുന്നുണ്ടാവും. വെയിലാറുമ്പോള്‍ അമ്മയുണ്ടാക്കിത്തരുന്ന ഒരു ഗ്ലാസ്സ് ചായ വാങ്ങിക്കുടിച്ച് മുണ്ടും ഷര്‍ട്ടും മാറി കൈയ്യില്‍ ഒരു ആഴ്ച്പ്പതിപ്പോ പുസ്തകമോ ആയി വയല്‍ വരമ്പിലൂടെ വായനശാലയിലേയ്ക്ക് നടക്കും. അല്പനേരത്തിനുള്ളില്‍ ചങ്ങാതിമാര്‍ എല്ലാവരും അവിടെ ഒത്തുകൂടും. അവരുടെ കൈയിലും കാണും ഒരു പുസ്തകമോ മാസികയോ.

പിന്നീട് പുഴക്കരയിലൂടെയുള്ള നടത്തം. സാഹിത്യത്തെയും സാഹിത്യകാരന്മാരെയും കുറിച്ച് സംസാരിച്ചുകൊണ്ട്, പ്രിയപ്പെട്ട എഴുത്തുകാരുടെ കഥകളിലെ മനപ്പാഠം പഠിച്ച വരികള്‍ ഉരുവിട്ടുകൊണ്ട്. ഇടയ്ക്ക് കഥകള്‍ക്കും കവിതകള്ക്കും ഇടയില്‍ കമ്മ്യൂണിസവും കടന്നു വരും.

പിന്നീട് എല്ലാം പെട്ടെന്നാണ്‌ മാറിയത്. എഴുത്തുകാരും എഴുത്തും നഗരങ്ങളിലേയ്ക്ക് പോയി..."

എഴുത്തുകാര്‍ നഗരങ്ങളിലേയ്ക്ക് കുടിയേറുന്നതിനെക്കുറിച്ച്, അവരുപേക്ഷിച്ച ഗ്രാമസന്ധ്യകളെക്കുറിച്ച്, എം.മുകുന്ദന്‍ ദേശാഭിമാനിയിലെഴുതുന്നു - നഗരങ്ങള്‍ എഴുതുന്നു - എം മുകുന്ദന്‍

ഉരുകുന്ന മഞ്ഞുപാളികള്‍

ആഗോള അന്തരീക്ഷ താപനില ഉയരുന്നതിന്റെ ഫലമായി എവറസ്റ്റിലെ മഞ്ഞുപാളികള്‍ ഉരുകുന്നതായി ചൈനീസ്‌ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയതായി വാര്‍ത്ത.

The Chinese scientists had found the melting point of one Everest glacier had risen around 50 metres (165 ft) in just two years, more than twice as fast as normal, while a huge, high-altitude ice cliff seen in 2002 had apparently disappeared, it said.

Similar melting has been reported on Nepal's side of the mountain. The United Nations warned in 2002 that more than 40 Himalayan glacial lakes were dangerously close to bursting, endangering thousands of people, because of global warming.

Scientists say global warming could drive the average global temperature up by 1.4-5.8 degrees Celsius over the next 100 years, which would cause glaciers to retreat and oceans to rise and swamp low-lying areas around the world.

China warns of danger of melting Everest glaciers
China: Danger of melting Everest glaciers
Glaciers in Everest melting faster due to global warming

2002-ലെ കണ്ടെത്തലുകളിലും (Everest Melting? High Signs of Climate Change) ആഗോള താപനിലയിലുണ്ടാകുന്ന മാറ്റങ്ങളും വര്‍ദ്ധിച്ചു വരുന്ന വിനോദസഞ്ചാരികളുടെ എണ്ണവും എവറസ്റ്റിലെ മാറ്റങ്ങള്‍ക്ക്‌ കാരണമായി ചൂണ്ടിക്കാണിച്ചിരുന്നു.