തര്‍ജ്ജനി

ഗ്രീന്‍ ഹണ്ടിംഗ്‌

വളരെ ലളിതമാണ്‌ ഗ്രീന്‍ ഹണ്ടിംഗ്‌ എന്ന ആനവേട്ട. ആനയെ വേട്ടയാടാനുള്ള കൊതി തീര്‍ക്കുകയെന്നതാണ്‌ ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. വേട്ടക്കാരന്‌ മയക്കുമരുന്നു നിറച്ച തോക്ക്‌ നല്‍കുന്നു. കൂടെ ഡോക്ടറും മയക്കുവെടിവിദഗ്ധരും മറ്റും ഉണ്ടാകും. വെടിവയ്ക്കാനുള്ള അവസരമെത്തിയാല്‍ വേട്ടക്കാരന്‌ വെടിവയ്ക്കാം. വെടിയേറ്റു വീഴുന്ന ആനയുടെ അടുത്തെത്താം. ആനയോടൊത്ത്‌ ഫോട്ടോയെടുക്കാം. ആനയെ വെടിവയ്ക്കുന്നതിന്റെ തൃഷ്ണ മാറ്റാം. ആനയൊട്ട്‌ ചാകുന്നുമില്ല. ആനയ്ക്ക്‌ അപകടമൊന്നുമില്ലാതിരിക്കുന്നതിനാലാണ്‌ ഇതിനെ ഗ്രീന്‍ ഹണ്ടിംഗ്‌ എന്ന്‌ വിളിക്കുന്നത്‌. വെടിയേല്‍ക്കുമ്പോഴത്തെ ചെറിയ മുറിവുപോലും വച്ചുകെട്ടി ആന്റീബയോട്ടിക്‌ ഇന്‍ജക്ഷനും നല്‍കിയാണ്‌ ആനയെ എഴുന്നേല്‍പിച്ച്‌ വിടുന്നത്‌

ദീപികയില്‍ നിന്ന്: ഗ്രീന്‍ ഹണ്ടിംഗ്‌

national grographic writes:
This novel way of bagging tusks and horns as trophies does not involve death—it is supposed to help conserve precious lives. It is a new kind of safari called "eco-hunting" or "green hunting," and it is becoming an increasingly popular alternative to the old blood sport of big-game hunting with a high-powered rifle.

In Africa, Hunters Pay to Tranquilize Game for Research

Proposal for "Green Hunting" of Elephants as an Alternative to Lethal Sport Hunting

Green Hunting - The Benefits of Green hunting

കൊതി തീര്‍ക്കാനാണെങ്കിലും മുറിവുകളുണ്ടാക്കുന്നില്ലെങ്കിലും, ഗ്രീന്‍ ഹണ്ടിംഗ്‌ പ്രോത്സാഹിപ്പിക്കേണ്ടതാണോ? വേട്ടയാടപ്പെടുന്ന മൃഗത്തിന്റെ മുറിവും വേദനയും മാത്രമേ നമ്മള്‍ കാണുന്നുള്ളൂ. പക്ഷേ വേട്ടയാടപ്പെടുന്‍മ്പോഴത്തെ മാനസികാവസ്ഥ, ഭയം, അതുണ്ടാക്കുന്ന അരക്ഷിതാവസ്ഥ ഇതൊന്നു നമ്മള്‍ കണക്കെടുക്കുമ്പോള്‍ ശ്രദ്ധിക്കാത്തതെന്ത്‌? അവന്റെ സുരക്ഷിതമായ കേളിഗൃഹങ്ങളില്‍ കടന്നു ചെല്ലുന്നതു പോലും നിരോധിക്കപ്പെടേണ്ടതാണെന്ന് എന്തുകൊണ്ട്‌ നാം ചിന്തിക്കുന്നില്ല?

മാധ്യമം ബ്ലോഗ്‌

മാധ്യമത്തിലെ പത്രപ്രവര്‍ത്തകര്‍ക്ക്‌ സ്വാഗതം. പക്ഷേ നിങ്ങള്‍ മലയാളത്തില്‍ ഒരു ബൂലോഗം തുടങ്ങാതിരുന്നത്‌ നിര്‍ഭാഗ്യകരമായിപ്പോയി. മലയാളത്തില്‍, അതും യൂണികോഡില്‍, നിങ്ങളുടെ ബ്ലോഗ്‌ വായിക്കാന്‍ ഇനി എന്നാണ്‌ കഴിയുക?

സ്വാഗതം സുഹൃത്തുക്കളേ... വൈകിയാണെങ്കിലും, ഇംഗ്ലീഷിലാണെങ്കിലും, ബ്ലോഗുകളെ നിങ്ങള്‍ അറിയുന്നു എന്നറിഞ്ഞതില്‍ സന്തോഷം. നിങ്ങളില്‍ ചിലരെങ്കിലും മലയാളത്തില്‍ എഴുതുമെന്ന പ്രതീക്ഷയോടെ..

MADHYAMAM JOURNOS IS A BLOG CREATED BY YOUNG JOURNALISTS OF MADHYAMAM DAILY, KERALA, INDIA FOR SHARE THEIR THOUGHTS AND ARTICLES.

ബ്ലോഗിലേയ്ക്കുള്ള ലിങ്ക് http://madhyamamjournos.blogspot.com/

Update:
ഒരെണ്ണം കൂടി.... മാതൃഭൂമി ദിനപ്പത്രത്തിലെ ന്യൂസ്‌ എഡിറ്റര്‍ എന്‍.പി. രാജേന്ദ്രന്റെ ബ്ലോഗ്‌. പക്ഷേ ഇതും ഇംഗ്ലീഷിലാണ്‌. മലയാളം പേജുകള്‍ ഉപയോഗിക്കുന്നത്‌ മാതൃഭൂമിയുടെ ഫോണ്ടും.

ലിങ്ക്‌: http://npr.bizhat.com/myblog/index.php

സുനില്‍‍, ലിങ്ക്‌ അയച്ചു തന്നതിന്‌ നന്ദി.

കളിപ്പാട്ടങ്ങള്‍

സുഹൃത്തിന്റെ വീട്ടില്‍ നിന്ന് അത്താഴം കഴിഞ്ഞ്‌ മടങ്ങുകയായിരുന്നു. ടാക്സിക്കുള്ളിലെ സുഖകരമായ തണുപ്പില്‍ കണ്ണുകള്‍ പതിയെ അടഞ്ഞു തുടങ്ങിയെങ്കിലും മോളൂട്ടി ഒരുറക്കത്തിലേയ്ക്ക്‌ വഴുതാന്‍ എന്നെ അനുവദിച്ചില്ല. എക്സ്പ്രസ്‌ വേയില്‍ നിന്നിറങ്ങി, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ഉള്ളിലേയ്ക്ക്‌ പതിവില്ലാതെ ചീനക്കാരന്‍ ടാക്സി തിരിച്ചപ്പോള്‍ ഉറക്കമെല്ലാം പമ്പ കടന്നു.

"കല്ലാങ്ങിനപ്പുറം എക്സ്‌പ്രസ്‌ വേയിലൊരു അപകടം." ചോദിയ്ക്കാതെ തന്നെ മറുപടിയെത്തി. ഇഴഞ്ഞു നീങ്ങുന്ന ഗതാഗതത്തില്‍ പെട്ടുപോകാതെ ഞങ്ങളെ രക്ഷിച്ചതായിരുന്നു അയാള്‍.

റോഡിനിരുവശത്തും വര്‍ക്ക്‌ പെര്‍മിറ്റുകാരുടെ വാരാന്ത്യ ഒത്തു ചേരല്‍. ഗ്ലാസ്സിനപ്പുറം വിലകുറഞ്ഞ റമ്മിന്റെയും വറുത്ത ബീഫിന്റെയും മണം ഇപ്പോള്‍ പാറി നടക്കുന്നുണ്ടാവുമെന്ന് അയാള്‍ ഓര്‍ത്തു. ചെറിയ കൂട്ടങ്ങളായി അവര്‍ ആഘോഷങ്ങളുടെ ഒരു രാത്രിയിലേയ്ക്ക്‌ വര്‍ത്തമാനങ്ങള്‍ പറഞ്ഞിറങ്ങി.

"മോളൂട്ടീ... അടങ്ങിയിരിക്ക്‌ നീ... "
ടാക്സിയ്ക്കുള്ളിലെ ഇത്തിരി ഇടത്തില്‍ കളിപ്പാട്ടങ്ങള്‍ വാരി നിരത്തുന്നത്‌ തടയാനുള്ള ഒരു വിഫല ശ്രമമായിരുന്നു അത്‌.
"കണ്ടോ... മോളൂട്ടി കപ്പാട്ടം കണ്ടോ... കാപ്പക്കില്ലര്‍, ബൌ ബൌ, പൂച്ച, കുട്ട്യാന.. പിന്നെ അച്ഛന്‍, അമ്മ... പിന്നെ മോളൂട്ടി..."
"അതു ശരി.. അച്ഛനും കളിപ്പാട്ടമാണോ?"

കളിയില്‍ പങ്കെടുക്കുന്നവരൊക്കെ കളിപ്പാട്ടമാണെന്ന അവളുടെ ലളിതയുക്തിയില്‍ അയാള്‍ മനസ്സിനെ കൊളുത്തിയിട്ടു. ജീവിതം മറ്റാരൊക്കെയോ നിയന്ത്രിക്കുന്ന ഒരു വലിയ കളിക്കളമാണെന്നും നാമൊക്കെ വെറും കളിപ്പാവകളാണെന്നും അവള്‍ എന്നാണിനി തിരിച്ചറിയുക?