തര്‍ജ്ജനി

സമരം

"ഇന്‍ങ്ക്വിലാബ്‌ സിന്ദാബാദ്‌, സിന്ദാബാദ്‌ സിന്ദാബാദ്‌
തോറ്റിട്ടില്ല തോറ്റിട്ടില്ല, തോറ്റ ചരിത്രം കേട്ടിട്ടില്ല..."

ഓഫീസിലേയ്ക്കു പോകുവാന്‍ രാവിലെ ബസ്സു കാത്തു നില്‍ക്കുന്നതിനിടയിലാണ്‌ ദിഗന്തങ്ങള്‍ പൊട്ടുമാറ്‌ മുദ്രാവാക്യം വിളിയുയര്‍ന്നത്‌. തിരക്കിനിടയിലൂടെ നോക്കുമ്പോള്‍ ഒരു ചെങ്കൊടിയും ഒരു ആള്‍ക്കൂട്ടവും തെരുവിനെ കയ്യടക്കുന്നത്‌ അയാള്‍ കണ്ടു.

"തോറ്റിട്ടുമില്ല ജയിച്ചിട്ടുമില്ല. ജീവിക്കാന്‍ സമ്മതിക്കയുമില്ല..."
അവള്‍ അക്ഷമയായി. ബഹളങ്ങള്‍ക്കിടയില്‍ അവളുടെ വാക്കുകള്‍ മുങ്ങിപ്പോകുകയും ചെയ്തു.
"ഇനി ഇപ്പോഴെങ്ങും വണ്ടി കിട്ടുമെന്നു പ്രതീക്ഷിക്കണ്ട."

ഉടലാകെ രോമങ്ങള്‍ ആവേശഭരിതരായി എഴുന്നു നില്‍ക്കുമ്പോള്‍, അയാളവള്‍ പറഞ്ഞത്‌ കേട്ടില്ലെന്നു നടിച്ചു. തിരക്കിനിടയിലൂടെ എത്തി വലിഞ്ഞ്‌ സമരത്തില്‍ ആവേശം പൂണ്ട മുഷ്ടികള്‍ ഉയര്‍ന്നു താഴുന്നത്‌ അയാള്‍ ഭക്തിപൂര്‍വ്വം നോക്കി നിന്നു.

"ഇന്നു കൂടി ഓഫീസില്‍ ലേറ്റായാല്‍... ആ സൂപ്രണ്ടിന്റെ ചീത്ത വിളി ഇനി കേള്‍ക്കാന്‍ എനിക്കു വയ്യ... ഇവനൊന്നും വേറൊരു പണിയുമില്ലേ.. രാവിലെ തന്നെ ഒരു പത്രവും ചുരുട്ടി ഇറങ്ങിക്കോളും..."

അയാളുടെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു. അതും കൂടി കേട്ടില്ലെന്നു നടിക്കാനയാള്‍ക്ക്‌ കഴിഞ്ഞില്ല.

"നിനക്കറിയില്ല.. എന്നെയും നിന്നെയും പോലുള്ള അനേകലക്ഷങ്ങളുടെ അന്നത്തിനു വേണ്ടിക്കൂടിയാണ്‌ അവര്‍ പോരാടുന്നത്‌. കടക്കെണികളിലൂടെയും ബൌദ്ധികമായ..."
"മതി പ്രസംഗം.
ഒന്നു നിര്‍ത്താനെന്തു വേണം. എനിക്കൊരു ഓട്ടോ പിടിച്ചു തരാനൊക്കുമോ?"

അവളുമായി തര്‍ക്കിച്ചു നില്‍ക്കുന്നതിനിടയിലാണ്‌ പിന്നിലൊരു വാഹനത്തിന്റെ ചില്ലുടഞ്ഞതും പെരുമഴ പോലെ കരിങ്കല്‍ച്ചീളുകള്‍ പറന്നു വന്നതും. ബോധം മറയുമ്പോള്‍ പിന്‍കഴുത്തിലെ ചോര നനവ്‌ അയാളറിഞ്ഞു. കുഴഞ്ഞു പോകുന്ന ശബ്ദത്തിലാണെങ്കിലും, അയാള്‍ സര്‍വ്വശക്തിയുമെടുത്ത്‌ വിളിച്ചു:
"ഇന്‍ങ്ക്വിലാബ്‌ സിന്ദാബാദ്‌..."

മലയാളം കമ്പ്യൂട്ടറില്‍

മാധ്യമത്തിലെ, ഇന്ഫോമാധ്യമം സെക്ഷനില്‍ വന്ന ലേഖനത്തില്‍ നിന്ന്‍:

സ്റ്റാര്‍ട്ട്‌ ബട്ടണ്‍ ക്ലിക്ക്‌ ചെയ്‌ത്‌ Settings വഴി Control Panel ഓപണ്‍ ചെയ്യുക. ഇവിടെ നിന്ന്‌ Regional and language options ഐക്കണ്‍ തുറക്കുക. ഇപ്പോള്‍ കാണുന്ന വിന്‍ഡോയില്‍ Regional Options ടാബ്‌ ക്ലിക്ക്‌ ചെയ്യുക. തുടര്‍ന്ന്‌ Languages എന്ന ടാബില്‍ ക്ലിക്ക്‌ ചെയ്‌താല്‍ Supplemental Language Support എന്ന കാറ്റഗറിയിലെത്താം. ഇതില്‍ Install files for complex script and right-to-left Languages (including Thai) എന്നതിന്‌ നേരെയുള്ള ചെക്ക്‌ ബോക്‌സില്‍ ക്ല്ല‍ിക്ക്‌ ചെയ്യുക. അതിന്‌ ശേഷം Apply, OK ബട്ടണുകള്‍ യഥാക്രമം ക്ലിക്ക്‌ ചെയ്യുക. ഇപ്പോള്‍ വിന്‍ഡോസ്‌ എക്‌സ്‌.പിയുടെ സി.ഡി, സി.ഡി ഡ്രൈവില്‍ ഇന്‍സെര്‍ട്ട്‌ ചെയ്യാനാവശ്യപ്പെടുന്നു. ഇതുപ്രകാരം നിങ്ങള്‍ ചെയ്യുമ്പോള്‍ ആവശ്യമായ ഫയലുകള്‍ സി.ഡിയില്‍ നിന്ന്‌ ഹാര്‍ഡ്‌ ഡിസ്കിലേക്ക്‌ കോപ്പി
ചെയ്യുന്നതായി കാണാം. ഒരിക്കല്‍കൂടി സ്റ്റാര്‍ട്ടിലെ സെറ്റിംഗ്‌സ്‌ വഴി കണ്‍ട്രോള്‍ പാനലിലെ Regional and language ഓപ്ഷന്‍ തുറന്ന്‌ Languages ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക. തുടര്‍ന്ന്‌ Detail ബട്ടണ്‍ തുറന്ന്‌ Add ഓപ്ഷനിലെത്തുക. ഇവിടെ Input language എന്ന ഡ്രോപ്‌ഡൌണ്‍ മെനുവില്‍ ക്ലിക്ക്‌ ചെയ്‌തു Malayalam(India) സെലക്‌ട്‌ ചെയ്‌തു OK ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക. വീണ്ടും Apply/OK ബട്ടണുകള്‍ ക്രമപ്രകാരം ക്ലിക്ക്‌ ചെയ്യേണ്ടതുണ്ട്‌. ഇപ്പോള്‍ ടാസ്ക്‌ ബാറില്‍ 'EN' എന്ന്‌ കാണാവുന്നതാണ്‌. English എന്നതിന്റെ ചുരുക്കമാണിത്‌. ഇതില്‍ ക്ലിക്ക്‌ ചെയ്‌താല്‍ 'MY' എന്ന്‌ കാണാന്‍ സാധിക്കും. 'മലയാള'ത്തിന്റെ ചുരുക്ക രൂപമാണിതെന്ന്‌ മനസ്സിലാക്കാവുന്നതാണ്‌.

ഇന്ഫോ മാധ്യമത്തിലേയ്ക്കുള്ള ലിങ്ക് : വിന്‍ഡോസ് എക്സ്പിയില്‍ ഇനി മലയാളവും

നളിനിയുടെ ആത്മകഥ

പുസ്തകവില്‍പ്പനയിലെ റിക്കാര്‍ഡുകള്‍ നളിനിയുടെ "ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ" എന്ന പുസ്തകം തൂത്തെറിയുന്നെന്ന്‌ ഡി.സി.ബുക്ക്സിലെ ശ്രീകുമാര്‍; ആദ്യ പതിപ്പിലെ 2000 കോപ്പികള്‍ വെറും പത്തു ദിവസം കൊണ്ട്‌ വിറ്റഴിഞ്ഞു. മാര്‍ക്സിസ്റ്റ്‌ ചിന്തകന്‍ എം.പി.പരമേശ്വരനും കഥാകൃത്ത്‌ എന്‍.എസ്‌.മാധവനും കയ്യടക്കി വച്ചിരുന്ന റിക്കാര്‍ഡുകളാണ്‌ തകര്‍ന്നത്‌!!

ഡി.സി.ബുക്സിന്റെ വെബ്‌സൈറ്റില്‍ നിന്ന്:
വായ്‌കൊണ്ട്‌ അദ്ധ്വാനിക്കുന്ന അധ്യാപകരെയും ചുമടെടുക്കുന്ന ചുമട്ടുതൊഴിലാളികളെയും പോലെത്തന്നെയാണ്‌ ശരീരംകൊണ്ട്‌ അധ്വാനിക്കുന്ന ലൈംഗികത്തൊഴിലാളിയും. നൂറ്റാണ്ടുകളുടെ സദാചാരഭാരം വീണു കിടക്കുന്ന ഒരു ശരീരത്തെ മുന്നരങ്ങിലേക്കു കൊണ്ടുവന്ന്‌ ഉത്സവമാക്കുകയാണ്‌ നളിനി ജമീല തന്റെ ആത്മകഥയിലൂടെ. ജീവിതത്തിന്റെ നേര്‍ക്കാഴ്‌ചകള്‍ നഷ്‌ടപ്പെട്ട ശരാശരി മനുഷ്യരെ കിടിലംകൊളളിക്കുന്ന പൊളളുന്ന ആത്മകഥ.

ആത്മകഥകള്‍ ഒരുപാട്‌ പ്രസിദ്ധീകരിക്കപ്പെടുന്ന ഇക്കാലത്ത്‌ നളിനിയുടെ ആത്മകഥയ്ക്ക്‌ കൈവരുന്ന പ്രചാരത്തിന്റെ കാരണമെന്താണ്‌? അത്‌ നളിനിയെന്ന ലൈംഗികത്തൊഴിലാളിയുടെ ആത്മകഥയാണെന്നത്‌ മാത്രമാണോ? അല്ലെന്നു തോന്നുന്നു. ഈ പുസ്തകം വായിക്കപ്പെടുന്നത്‌ മലയാളിയുടെ peepong tom syndrome-ന്റെയും ഗോസിപ്പടിയുടെയും കൂടി തെളിവുകളായി കണക്കാക്കാമെന്നാണ്‌ തോന്നുന്നത്‌.

"കേരളത്തിലെ എത്ര സ്ത്രീകളാണ്‌ ഇഷ്ടമില്ലാത്ത പുരുഷനോടൊപ്പം വിവാഹജീവിതം നയിക്കേണ്ടി വരുന്നത്‌? പലപ്പോഴും അപമാനവും പീഡനങ്ങളും കിടപ്പറയിലെ ബലാത്സംഗവും സഹിച്ചാവും വിവാഹത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ മിഥ്യാധാരണകള്‍ക്കു മുന്നില്‍ അവര്‍ ജീവിക്കുക"

നളിനി ജമീല എഴുതുന്നു, ഒരു ലൈംഗീകത്തൊഴിലാളിയുടെ ആത്മകഥ.

Fifty-one-year-old Nalini Jameela’s autobiography exposes like never before how deeply politicians and senior officials in the “progressive” state — which tops welfare and literacy charts — are involved in a flourishing sex racket.

It was at the state’s cultural capital of Thrissur that a 25-year-old Nalini was initiated into prostitution.

വാര്‍ത്ത: The Telegraph - Sex worker shatters an ivory tower