തര്‍ജ്ജനി

മൈക്രോ ബ്ലോഗ് - ജാലകം

ബ്ലോഗും കമന്റും മടുത്തിട്ടില്ലാത്തവര്‍ക്ക് മൈക്രോ ബ്ലോഗിങ്ങിലേയ്ക്ക് സ്വാഗതം. പക്ഷേ ഒരു ചെറിയ കുരുക്കുണ്ട് - ഒരു പോസ്റ്റിന്റെ നീളം 140 അക്ഷരങ്ങളില്‍ കൂടുതലാകാന്‍ പാടില്ല! എന്താ പരീക്ഷിക്കുന്നോ?

എന്റെ മലയാളം മൈക്രോബ്ലോഗ് ഇവിടെ കാണാം: ജാലകം - മൈക്രോബ്ലോഗ്

twitter.com, jaiku.com എന്ന രണ്ട് സൈറ്റുകളാണ് മൈക്രോ ബ്ലോഗിങ്ങിലെ പ്രധാനികള്‍. twitter കൂടുതല്‍ പ്രചാരത്തിലുണ്ടെന്ന് കണക്കുകള്‍ പറയുന്നു. മൊബൈലില്‍ നിന്ന് എസ്. എം. എസ് വഴി പോസ്റ്റ് ചെയ്യാം എന്നതാണ് മൈക്രോ ബ്ലോഗിങ്ങിന്റെ ഒരു പ്രത്യേകത.

From Jaiku website:

Jaiku's main goal is to bring people closer together by enabling them to share their presence. For us, presence is about everyday things as they happen - what you're up to, how you're feeling, where you're going. We offer a way to connect with the people you care about by sharing presence updates with them on the Web and mobile

മൈക്രോബ്ലോഗിങ്ങില്‍ അഗ്രഗേറ്ററും പിന്മൊഴിയും ഒന്നും വേണ്ട. നിങ്ങളുടെ സുഹൃത്തുക്കളുടെ മൈക്രോബ്ലോഗില്‍ നിന്ന് എല്ലാ പോസ്റ്റുകളും കമന്റുകളും നിങ്ങളുടെ ഇമെയിലില്‍ ലഭിക്കുന്നതാണ്.

From Jaiku website:

How do I follow other people?

You can start following another person by adding them as your contact. To add a contact, use Search to find your friend and click the "Add as contact" link on their profile. If your friend is not yet on Jaiku or if their stream of Jaikus is not visible to the public, you can send them an email invitation by clicking "Invite Friends".

സ്നേഹത്തെക്കുറിച്ച്...

അത്രത്തോളമായപ്പോള്‍ തോന്നലുകള്‍ പതിഞ്ഞടങ്ങി. ഇരുപതോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് ശരിയായ അര്‍ത്ഥം തിരിഞ്ഞു കിട്ടാതെ വായിച്ച അതേ വാക്കുകള്‍ അതേ കടലാസില്‍ നിന്ന് ഇപ്പോള്‍ കനത്തു കിടന്ന ധ്വനികളോടെ അവള്‍ ചേര്‍ത്തു വായിച്ചു:

-- നമുക്കിടയില്‍ തിരയടിക്കുന്നത് സ്നേഹത്തിന്റെ സമുദ്രമാണെന്ന് നീ പറഞ്ഞപ്പോള്‍ ഞാന്‍ ഭയന്നു; തീരങ്ങള്‍ തമ്മിലുള്ള അകലമോര്‍ത്ത്.

മരിച്ചവരുടെ ചെറിയ ഒപ്പീസ്, സുഭാഷ് ചന്ദ്രന്‍

അത് ജാരവംശത്തിന്റെ ശാപമായിരിക്കാം.

സ്നേഹം അവര്‍ക്ക് ഒരാവശ്യമല്ല, ഒരാര്‍ഭാടം മാത്രം.

ഉള്ളുറപ്പിച്ച്, ചുറ്റുമുള്ള ലോകത്തെ മറന്ന്, ഭ്രാന്ത് പിടിച്ച്, ഒരു പിശാചിനെപ്പോലെ അള്ളിപ്പിടിച്ച് സ്നേഹിക്കാന്‍ അവര്‍ക്കാകുന്നില്ലല്ലോ. സ്നേഹം എപ്പോഴും അങ്ങനെയാണ്. തിരികെക്കിട്ടുമെന്ന മോഹമില്ലാതെ, ഒരേ വഴിയിലൂടെ നീങ്ങുന്ന, ഒരാളുടെ കിനാവുകളില്‍ മാത്രം ഒതുങ്ങുന്ന--

തിരികെക്കിട്ടുന്ന സ്നേഹം വെറുമൊരു സാ‍ധാരണ കൊടുക്കലും വാങ്ങലുമായിത്തീരുന്നു. തള്ളിക്കളയലിലൂടെ ഇഴകള്‍ അടുക്കുന്നു. പിരിമുറുകുന്നു. മോഹങ്ങള്‍ പെരുകുന്നു.
എനിക്കിപ്പോള്‍ അയാളോട് ഒരു തരം അലിവുപോലും തോന്നിപ്പോകുന്നു.

പാണ്ഡവപുരം, സേതു

കറുത്ത അരയന്നം

നടക്കാനിടയില്ല്ലാ‍ത്ത സാധ്യതകളാണ് നാസ്സിം താലേബിന്റെ പ്രിയപ്പെട്ട വിഷയം.