തര്‍ജ്ജനി

ചെസ്സ് 960

ചെസ്സ് 960

മുന്‍ ലോക ചെസ്സ് ചാമ്പ്യനായിരുന്ന ബോബി ഫിഷര്‍ അവതരിപ്പിക്കുന്ന പുതിയ ചെസ്സ് - ചെസ്സ് 960.

“The rules of Chess960 are mostly the same as orthodox chess -- but the setup incorporates something once considered anathema to the game: chance. Pawns begin where they always do. However, the pieces behind them on the white side are arranged at random, with the proviso that bishops must end up on opposite colors, and the king dwell somewhere between the two rooks. The black pieces are lined up to mirror the white. That makes for 960 different starting positions in the game, instead of just one. The point of Chess960 is to free chess from the yoke of memorization.“

കൂടുതല്‍ വായിക്കുവാന്‍:
Chess vs. Chess960: A PC's View
Unorthodox Chess From an Odd Mind

പൌലോ കൊയ്‌ലോ -രണ്ട്‍

ബോര്‍ഹെസായിരുന്നു ആദ്യം മുതലേ പ്രിയപ്പെട്ട എഴുത്തുകാരന്‍. ആ ആരാധന ഇന്നും നിലനില്‍ക്കുന്നു. അദ്ദേഹത്തിന്റെ രചനകളെല്ലാം പല ആവര്‍ത്തി കൊയ്‌ലോ വായിച്ചിട്ടുണ്ട്‌. ബോര്‍ഹെസിന്റെ കവിതകള്‍ പലതു മനഃപാഠമാണ്‌. എത്ര വയസ്സിലാണെന്ന് അദ്ദേഹം കൃത്യമായി ഓര്‍ക്കുന്നില്ല. പതിനെട്ടാമത്തെ വയസ്സിലോ മറ്റോ ആണ്‌ തീവ്രമായ മറ്റൊരു വായനാനുഭവമുണ്ടായത്‌. ജിവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പടുകള്‍ മാറ്റിമറിച്ച ആ ഗ്രന്ഥം ഇന്ത്യയുടെ ഇതിഹാസമായ മഹാഭാരതമായിരുന്നു. ഒരുവേല ആ ജീവിതദര്‍ശനത്തിന്റെ ഗതിമാറ്റിവിട്ടതില്‍ ഈ മഹാഭാരതവായനയ്ക്കു വലിയ പങ്കുണ്ടായിരുന്നിരിക്കാം.

എന്‍. ഇ. സുധീര്‍ മലയാളം വാരികയില്‍ ബ്രസീലിയന്‍ എഴുത്തുകാരനായ പൌലോ കൊയ്‌ലോയെക്കുറിച്ച്‌ എഴുതുന്നു, തീര്‍ത്ഥാടകന്റെ ജീവിതം

From Paulo Coelho's Official Website:

Paulo Coelho, seen by some as an alchemist of words and, by others, as a mass culture phenomenon, is the most influential author of the present century. Readers from over 150 countries, irrespective of their creed and culture, have turned him into a reference author of our time.

His books, translated into 56 languages, have not only topped the bestseller lists, but have gone on to become the subject of social and cultural debate. The ideas, philosophy and subject matter covered in his books touch the aspirations of millions of readers searching for their own path and for new ways of understanding the world.

Paulo Coelho was born in 1947 into a middle-class family, the son of Pedro, an engineer, and Lygia, a housewife.

Link to Official website : Paulo Coelho Official Website

പൌലോ കൊയ്‌ലോ - ഒന്ന്

ഈ ലോകത്ത്‌ തികച്ചും ഏകാന്തമായി അനുഷ്ഠിക്കേണ്ട കൃത്യങ്ങളിലൊന്നാണ്‌ സാഹിത്യരചനയെന്ന്‌ കൊയ്‌ലോ പറയുന്നു. "രണ്ടുവര്‍ഷത്തിനൊടുവില്‍ ഞാനെന്റെ കമ്പ്യൂട്ടറിനു മുന്നിലിരിക്കും. എന്റെ ആത്മാവിലെ അജ്ഞാതമായ മഹാസമുദ്രത്തിലേക്ക്‌ ഉറ്റുനോക്കും. ഏതാനും ദ്വീപുകളെ-ആശയങ്ങള്‍-കണ്ടെത്തും. ലോകമാകുന്ന എന്റെ നൌകയില്‍ കയറി ഏറ്റവുമടുത്ത ദ്വീപിലേക്ക്‌ യാത്രയാകും.

മാര്‍ഗ്ഗമദ്ധ്യേ കൊടുങ്കാറ്റും അടിയൊഴുക്കുമുണ്ടാകുമെങ്കിലും ഞാന്‍ തുഴച്ചില്‍ തുടരും. എനിക്ക്‌ തിരിച്ചുപോരാനാകില്ല. എങ്ങനേയും യാത്രതുടരണം; അല്ലെങ്കില്‍ മഹാസമുദ്രത്തിന്റെ നടുക്ക്‌ ആലംബമില്ലാതെ അലഞ്ഞുതിരിയേണ്ടിവരും. എന്റെ ഒന്നാമത്തെ പുസ്തകമെഴുതുമ്പോഴത്തെ അതേ നടപടിക്രമങ്ങള്‍തന്നെയാണ്‌ ഇപ്പോഴും പിന്തുടരുന്നതെന്ന്‌ ഞാന്‍ തിരിച്ചറിയുന്നു."

പൌലോ കൊയ്‌ലോ എഴുത്തുതുടങ്ങുന്നതിലും ഒരു വിചിത്രതയുണ്ട്‌. വെള്ളത്തൂവല്‍ കണ്ടാല്‍ മാത്രമേ അദ്ദേഹത്തിന്‌ എഴുത്തു ആരംഭിക്കാന്‍ കഴിയൂ. ആദ്യ നോവലായ പില്‍ഗ്രിമേജിന്‌ മുമ്പ്‌ തന്നെ അദ്ദേഹത്തിന്‌ ഈ ശീലമുണ്ട്‌. "ഇന്ന്‌ വെള്ളത്തൂവല്‍ കണ്ടാല്‍ മാത്രമേ എനിക്ക്‌ എഴുതാന്‍ കഴിയൂ എന്നായിരിക്കുന്നു. എന്ത്‌ എഴുതണമെന്ന്‌ തോന്നിയാലും തൂവല്‍ കാണണം; അല്ലെങ്കില്‍ അത്‌ എനിക്കുള്ളതല്ലെന്നു കരുതും."

വാക്കുകളുടെ തീര്‍ത്ഥാടകന്‍ - ദീപിക സണ്‍ഡേയില്‍ വായിക്കുക