തര്‍ജ്ജനി

പത്രങ്ങള്‍ യൂണികോഡില്‍

നമ്മുടെ മലയാളം പത്രങ്ങള്‍ അടുത്തകാലത്തൊന്നും യൂണികോഡിലേയ്ക്ക് മാറുമെന്നു പ്രതീക്ഷിക്കണ്ട. മാധ്യമം, ദേശാഭിമാനി മുതലായ പത്രങ്ങള്‍ ഫയര്‍ഫോക്സില്‍ വായിക്കാനും കഴിയുന്നില്ല. ഇവിടെയാണ് “പദ്മ” എന്ന ഫയര്‍ഫോക്സ് പ്ലഗ്ഗിന്‍ നമ്മുടെ സഹായത്തിനെത്തുന്നത്. പദ്മ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ നമുക്ക് മലയാളം പത്രങ്ങള്‍ യൂണികോഡില്‍ വായിക്കാം!! തെലുങ്ക് പത്രങ്ങള്‍ മാത്രം സപ്പോര്‍ട്ട് ചെയ്തിരുന്ന പദ്മ, വെര്‍ഷന്‍ 0.4 മുതല്‍ ദീപികയും മംഗളവും കൂടി സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click here to go to PADMA home page

കുറിപ്പുകള്‍:
ഇപ്പോഴുള്ള മലയാളം സപ്പോര്‍ട്ട് ബീറ്റ വെര്‍ഷനാണ്. ഇന്‍സ്റ്റാള്‍ ചെയ്ത്, ഉപയോഗിച്ചു നോക്കുമ്പോള്‍ കാണുന്ന പ്രശ്നങ്ങള്‍ ഞങ്ങളെ അറിയിക്കുക
കൂടുതല്‍ ഫോണ്ടുകള്‍ പദ്മയിലേയ്ക്ക് ചേര്‍ക്കുന്നതിന് എല്ലാവരുടെയും സഹായം പ്രതീക്ഷിക്കുന്നു.
അടുത്തതായി മാധ്യമവും ദേശാഭിമാനിയും സപ്പോര്‍ട്ട് ചെയ്യുമെന്നു പ്രതീക്ഷിക്കാം.

ആര്‍ക്കു വേണ്ടി?

വന്‍ നഗരങ്ങളായ തിരുവനന്തപുരത്തും കൊച്ചിയിലും കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ പോളിംഗ്‌ ശതമാനം 40നും 43നും ഇടക്കാണ്‌. തൃശൂരില്‍ അത്‌ 45 വരെ എത്തി. അഭ്യസ്‌തവിദ്യര്‍, ഇടത്തരക്കാര്‍, സമ്പന്നര്‍ എന്നീ ജനവിഭാഗങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളിലാണ്‌ ഏറ്റവും കുറഞ്ഞ പോളിംഗ്ശതമാനം. ഇവര്‍ക്ക്‌ ജനാധിപത്യ സംവിധാനത്തോടും പ്രാദേശിക സര്‍ക്കാറുകളോടുമുള്ള വിമുഖതയാണ്‌ ഇതിലൂടെ പ്രകടമാകുന്നത്‌.

മൊത്തം വോട്ടര്‍മാരില്‍ 40 ശതമാനം മാത്രം വോട്ട്‌ ചെയ്യുമ്പോള്‍ വിജയിക്കുന്നവര്‍ക്ക്‌ 25 ശതമാനമോ അതിനടുത്തോ വോട്ടാണ്‌ ലഭിക്കാന്‍ സാധ്യത. ഇവരാണ്‌ ഭരണസാരഥികളാകുന്നത്‌. ജനാധിപത്യത്തിന്റെ അന്തഃസത്തക്ക്‌ നിരക്കുന്നതല്ല ഇത്‌. ജനങ്ങളില്‍ ഭൂരിഭാഗം മാറിനില്‍ക്കുകയും നാലിലൊന്ന്‌ ആളുകളുടെ മാത്രം പിന്തുണയുള്ളവര്‍ ഭരിക്കുകയും ചെയ്യുന്നു എന്ന പരിഹാസ്യമായ സ്ഥിതിവിശേഷത്തിലേക്കാണ്‌ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്‌.

പോളിംഗ് തകര്‍ച്ച യഥാര്‍ത്ഥ ജനവിധി, മാധ്യമം വാര്‍ത്ത

അപ്പോള്‍ അപ്പുവണ്ണന്‍ ഒറ്റയ്ക്കല്ല!!!

സൌജന്യ വിദ്യാഭ്യാസം

കുടുംബത്തില്‍ ഒരു പെണ്‍കുട്ടി മാത്രമേയുള്ളെങ്കില്‍ പഠനച്ചെലവ്‌ സൌജന്യമാക്കുന്ന പദ്ധതി അടുത്ത പഠന വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും. ആറു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ ഒറ്റ പെണ്‍കുട്ടിക്കാണ്‌ പഠന സൌജന്യം ലഭിക്കുക. ഇതു സംബന്ധിച്ച്‌ കേന്ദ്ര മാനവശേഷി മന്ത്രാലയം വ്യാഴാഴ്‌ച ഉത്തരവിറക്കിയിരുന്നു.

ഒരു പെണ്‍കുട്ടി മാത്രമെങ്കില്‍ പഠനം സൌജന്യം, ദീപിക വാര്‍ത്ത
ഒറ്റ പെണ്‍കുട്ടിയ്ക്ക് സൌജന്യവിദ്യാഭ്യാസവും സ്കോളര്‍ഷിപ്പും, മാതൃഭൂമി വാര്‍ത്ത
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം സൌജന്യമാക്കാന്‍ കേന്ദ്രപദ്ധതി, മാധ്യമം വാര്‍ത്ത
Big boost for lone girl child: Free study, The Indian Express

Who’s eligible

  • Any single girl child of parents who have consciously adopted family planning measures after the birth of their single child
  • Fee exemption until post -graduation level
  • Scholarships per month: Rs 800 in senior school; Rs 1,000 at BA-level; Rs 2,000 at PG-level
  • Families with 2 girls pay for study of only one

വളരെ നല്ലൊരു സര്‍ക്കാര്‍ തീരുമാനമെന്നു പൊതുവില്‍ വിശേഷിപ്പിക്കപ്പെടുന്ന “സൌജന്യ വിദ്യാഭ്യാസ പദ്ധതി” എത്രമാത്രം ഫലപ്രദമാകും? പഠനച്ചിലവിനേക്കാള്‍ സ്ത്രീധനമെന്ന വിപത്താണ് യഥാര്‍ത്ഥ വില്ലന്‍. അതിനെതിരെയുള്ള നിയമങ്ങള്‍ കൂടി ശക്തമായി നടപ്പിലാക്കാന്‍ ഗവണ്മെന്‍റുകള്‍ മുന്നോട്ടു വന്നാല്‍ മാത്രമേ എന്തെങ്കിലും പ്രതീക്ഷയ്ക്കു വകയുള്ളൂ. ഒരു സ്കൂളില്‍ 10 മുതല്‍ 15 വരെ കുട്ടികള്‍ക്കു മാത്രമേ പ്രയോജനമുണ്ടാവൂ എന്ന് മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ തന്നെ പറയുന്നു. അതൊരു വളരെ ചെറിയ ശതമാനം മാത്രം! ഈ ഫീസിളവ് സ്കൂളുകള്‍ തന്നെ വഹിക്കണം എന്നു പറയുന്നിടത്ത് കാര്യങ്ങള്‍ തകിടം മറിയാനുള്ള വലിയൊരു സാധ്യതയും കൂടിയുണ്ട്. ഒന്നുകില്‍ ഫീസിളവു ലഭിക്കുന്ന വിദ്യാര്‍ത്ഥിനികളില്‍ നിന്ന് മറ്റേതെങ്കിലും തരത്തില്‍ (ബസ്സ്/മെസ്സ് മുതലായവ) സ്കൂളുകള്‍ പിരിവു നടത്തും. അല്ലെങ്കില്‍ ബാക്കിയുള്ള കുട്ടികളുടെ ചുമലില്‍ ഇതുംകൂടി കെട്ടിവയ്ക്കപ്പെടും. ഏറ്റവും ഭീകരമായ അവസ്ഥയില്‍, സൌജന്യ വിദ്യാഭ്യാസത്തിന് അര്‍ഹതയുള്ള പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍ പ്രവേശനം തന്നെ നിഷേധിക്കപ്പെടാം. എന്നാലും പ്രതീക്ഷകള്‍ നഷ്ടപ്പെടുന്നില്ല. സംശയമില്ലാത്തൊരു കാര്യമുണ്ട് - ശരിയായ ദിശയിലുള്ള ഒരു തീരുമാനമാണിത്, ഇനി നടപ്പിലാക്കപ്പെടുമ്പോള്‍ പാളിച്ചകള്‍ ഉണ്ടാകാതിരുന്നാല്‍ മതി.