തര്‍ജ്ജനി

യാത്രകള്‍, മടക്കം

ഒടുവില്‍ ഞങ്ങള്‍ നാട്ടില്‍ തിരിച്ചെത്തി. ഇവിടെ ഹൈദരാബാദിലെ വേനലിലേക്ക്‌ കാലെടുത്തു വയ്ക്കുമ്പോള്‍, കൊതിയൂറുന്ന ബിരിയാണിയുടെ മണം പാറിയെത്തുമ്പോള്‍, പൊടിയും ചെവി തുളയ്ക്കുന്ന ഹോണടികളും രാവിലെയുള്ള യാത്രകളില്‍ നിറയുമ്പോള്‍ തിരിച്ചെത്തിയെന്ന്‌ ഉറപ്പാകും. ഒരു മടക്കയാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ഇവിടെ നിന്നും യാത്ര തുടങ്ങുമ്പോള്‍ തന്നെ തുടങ്ങിയിരുന്നു. തീര്‍ച്ചയില്ലാതിരുന്നത്‌ എന്ന്‌? എപ്പോള്‍? എന്നുമാത്രം. ഇപ്പോള്‍ ഒരു നീണ്ട അലച്ചിലിന്‌ അവസാനമായെന്ന് തോന്നുന്നു. പറഞ്ഞറിയിക്കാന്‍ പറ്റാത്തൊരു ശാന്തത.

ഇനി പതിവുകളിലേക്ക്‌ മടങ്ങാം. കാലം, ദേശം, സമയം, കാഴ്ച്ചകളുടെ നിറം ഒക്കെ മാറിയെങ്കിലും ക്യുബിക്കിളുകളില്‍ ജീവിതം പഴയതു പോലെ!

മൂന്നാമിടം

പിന്നെയും മൂന്നാമിടം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.

ഈ ലക്കത്തില്‍:

ആത്മകഥയിലെ ദേശവും സ്വതവും, പരിസരങ്ങള്‍ നമ്മെ നിര്‍മ്മിക്കുന്നു, മറ്റൊരു ഭൂപടം, ശിലയും ശിരോവസ്ത്രവും...

മൂന്നാമിടവും താമസിയാതെ മലയാളം യൂണികോഡിലേക്കു മാറുമെന്ന പ്രതീക്ഷയോടെ...

വായിക്കുക: മൂന്നാമിടം.കോം

നവവത്സരാശംസകള്‍!!

Happy New Year 2006