തര്‍ജ്ജനി

ശരീഅത്ത്‌ - ഇ പുസ്തകം

ഇസ്‌ലാമിക ജീവിതമാര്‍ഗ്ഗമാണ്‌ ശരീഅത്ത്‌. ശരീഅത്തിലെ വ്യവസ്ഥകള്‍ കാലത്തിനും ദേശത്തിനും അനുസരിച്ച്‌ പരിഷ്കരിക്കണം എന്ന പുരോഗമനചിന്തയാണ്‌ ശരീഅത്ത്‌ വിമര്‍ശനത്തിന്റെ ഉള്ളടക്കം. ആ വിമര്‍ശനത്തിന്റെ മുഖ്യഭാഗം സ്ത്രീകളുടെ പൌരാവകാശങ്ങളുമായി ബന്ധപ്പെട്ടതാണ്‌. നാല്‌ പതിറ്റാണ്ടായി കേരളത്തില്‍ മുന്നേറിവരുന്ന ശരീഅത്ത്‌ വിമര്‍ശനത്തിന്റെ പുതിയ തലങ്ങള്‍ വെളിവാക്കുന്നതാണ്‌ ഈ പുസ്തകം. പ്രശസ്തരായ സാമൂഹ്യ പരിഷ്കര്‍ത്താക്കളും നിയമപണ്ഡിതന്മാരും എഴുത്തുകാരും ശരീ അത്തിനെക്കുറിച്ച്‌ ഉള്ളു തുറന്നു സംസാരിക്കുന്നു.

എം. എന്‍. കാരശ്ശേരിയുടെ പുസ്തകം വായിക്കുവാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഡോള്‍ഫിന്‍

ടി.വിയിലാണെന്നു തോന്നുന്നു അവളാദ്യം ഡോള്‍ഫിനെ കാണുന്നത്. അതെന്നാണെന്ന് അയാള്‍ക്ക് ഓര്‍മ്മയില്ല. പക്ഷേ ഒരു ദിവസം ഓഫീസില്‍ നിന്നു മടങ്ങിയെത്തുമ്പോള്‍ വാതില്‍ക്കല്‍ അവള്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു, ഡോള്‍ഫിന്‍ വിശേഷവുമായി. അന്നത്തെ അനിമല്‍ പ്ലാനറ്റിലോ നാഷണല്‍ ജിയോഗ്രഫിക്കിലോ കണ്ടതായിരിക്കണം. പിന്നീടവള്‍ എന്നും എന്തെങ്കിലും ഡോള്‍ഫിന്‍ വിശേഷങ്ങള്‍ പറയുമായിരുന്നു. ചിലപ്പോള്‍ കൂട്ടുകാരുടെ കയ്യില്‍ നിന്നും കിട്ടിയ ഡോള്‍ഫിന്‍ സ്റ്റിക്കര്‍, അല്ലെങ്കില്‍ ഒരു പേപ്പര്‍ കട്ടിംഗ്, ഇല്ലെങ്കില്‍ ഗൂഗിളില്‍ നിന്ന് സെര്‍ച്ച് ചെയ്തു കിട്ടിയ ഒരു ഡോള്‍ഫിന്‍ വെബ് സൈറ്റ്...

അങ്ങനെയിരിക്കെയാണ് ഒരു ഡോള്‍ഫിന്‍ ഷോ നഗരത്തിലെത്തിയത്. പിന്നെ അതായി അവളുടെ വിഷയം. ഇനി അതിനു പോകുന്നതു വരെ അവള്‍ അടങ്ങില്ലെന്ന് അയാള്‍ക്ക് അറിയാമായിരുന്നു.

ഡോള്‍ഫിന്‍ ഷോ കണ്ടിറങ്ങുമ്പോഴായിരുന്നു അവളതു പറഞ്ഞത്:
“അച്ഛാ.. നമുക്ക് ഒരു ഡോള്‍ഫിനെ വാങ്ങണം...”
“ഡോള്‍ഫിനോ... നിനക്കെന്തിനാ ഡോള്‍ഫിന്‍?”
“അത്.. അത്.. എനിക്ക് കളിക്കാനാ...”
“അതിപ്പോ ഡോള്‍ഫിനു ഒരുപാട് വെള്ളം വേണ്ടേ... ഒത്തിരി സ്ഥലം വേണ്ടെ... നമ്മുടെ ഫ്ലാറ്റില്‍ അതിനിടമില്ലല്ലോ...”
“അത് സാരമില്ല അച്ഛാ.. എനിക്ക് കരയില്‍ കിടക്കുന്ന ഡോള്‍ഫിനെ മതി... പ്ലാസ്റ്റിക്കിലുള്ളത്... പ്ലീസ്... ഒരെണ്ണം മതിയച്ഛാ... വാങ്ങുമോ?”

അതെ, ഒരു പ്ലാസ്റ്റിക് ഡോള്‍ഫിനെ വാങ്ങണം... പിന്നെയൊരു അച്ഛന്‍, അമ്മ, അപ്പൂപ്പന്‍, അമ്മൂമ്മ.. അയാള്‍ മനസ്സിലൊരു ലിസ്റ്റ് കുറിച്ചിട്ടു.

ehd.org - മലയാളത്തിലും

about ehd.org:

The Endowment for Human Development (EHD) is a nonprofit organization dedicated to improving health science education and public health. EHD equips educators, clinicians, and governments to help everyone appreciate, apply, and communicate the science of health and human development.

Introduction to ehd.org

ഒരു ഏകകോശ മനുഷ്യ സിക്താണ്ഡം 100 ലക്ഷം കോടി കോശങ്ങളുള്ള പൂര്ണ്ണവളര്ച്ചയെത്തിയ മനുഷ്യനായിത്തീരുന്ന ഊര്ജ്ജസ്വലപ്രക്രിയ ഒരു പക്ഷെ പ്രകൃതിയിലെ തന്നെ ഏറ്റവും ഏറ്റവും ശ്രദ്ധേയമായ പ്രതിഭാസമായിരിക്കും.

ഗര്ഭാവസ്ഥയുടെ വികാസത്തിന്റെ ജൈവശാസ്ത്രം