തര്‍ജ്ജനി

സമയത്തിന്റെ ഒരു ലഘുചരിത്രം

ഒരിക്കല്‍ പ്രശസ്‌തനായ ഒരു ശാസ്‌ത്രജ്ഞന്‍ (ബര്‍ട്രാന്റ്‌ റസ്സല്‍ എന്ന്‌ ചിലര്‍) ജ്യോതിശാസ്‌ത്രത്തെക്കുറിച്ച്‌ ഒരു പൊതുപ്രഭാഷണം നടത്തി. ഭൂമി എങ്ങനെ സൂര്യനെ ചുറ്റുന്നുവെന്നും, സൂര്യന്‍ എങ്ങനെ ആകാശഗംഗ എന്നു നാം വിളിക്കുന്ന നക്ഷത്രവ്യൂഹത്തെ ചുറ്റുന്നുവെന്നുമെല്ലാം അദ്ദേഹം സവിസ്‌തരം പ്രതിപാദിച്ചു. പ്രഭാഷണം അവസാനിച്ചപ്പോള്‍ സദസ്സിന്റെ പിന്നില്‍ നിന്നും ഒരു വൃദ്ധ എഴുന്നേറ്റ്‌ പറഞ്ഞുഃ 'നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞതെല്ലാം വെറും അസംബന്ധമാണ്‌. ഭൂമി യഥാര്‍ത്ഥത്തില്‍ ഒരു പരന്ന തളിക പോലെയാണ്‌. അത്‌ ഒരു കൂറ്റന്‍ ആമയുടെ പുറത്താണ്‌ നില്‍ക്കുന്നത്‌.' ശാസ്‌ത്രജ്‌ഞ്ഞന്‍, അപ്പോള്‍ ഔദ്ധ്യത്യത്തോടെ ഒന്നു പുഞ്ചിരിച്ചുകൊണ്ട്‌ ചോദിച്ചു. 'അപ്പോള്‍ ആമയെവിടെയാണ്‌ നില്‍ക്കുന്നത്‌?" "നിങ്ങള്‍ അതിസമര്‍ത്ഥന്‍ തന്നെ." വൃദ്ധ പറഞ്ഞു. "എന്നാല്‍ കേട്ടോളൂ, ആമയ്‌ക്കു താഴെ അസംഖ്യം ആമകളാണ്‌."

A Brief History of Time by Stephen Hawkings in Malayalam at puzha.com: സമയത്തിന്റെ ഒരു ലഘുചരിത്രം

More links at: Chintha.com Link Roll

താരാമതി

ആന്ധ്രപ്രദേശത്തെ ഗോല്‍ക്കൊണ്ട സുല്‍ത്താന്മാരില്‍ ഏഴാമനായിരുന്നു എ.ഡി. 1614-ല്‍ ജനിച്ച അബ്ദുള്ള കുത്തുബ്‌ ഷാ. അദ്ദേഹത്തിന്റെ ഭരണകാലം 1626 മുതല്‍ '72 വരെയായിരുന്നു. കലാരസികനായിരുന്ന ഇദ്ദേഹത്തിന്റെ ആസ്ഥാനത്ത്‌, ഗോല്‍ക്കൊണ്ട കോട്ടയില്‍ കലാകാരന്മാരും കലാകാരികളുമായി ഇരുപതിനായിരം പേരാണുണ്ടായിരുന്നതത്രെ. ഈ ജനസഞ്ചയത്തിനിടയ്ക്ക്‌ വേറിട്ടുനിന്നു താരാമതി. പ്രതിഭയുടെ പ്രഭാവംകൊണ്ട്‌ 'സംഗീതസരസ്വതി' എന്ന വിശേഷണം കിട്ടിയ അവരോട്‌ സുല്‍ത്താനുണ്ടായിരുന്ന ആദരവിന്റെ തെളിവാണ്‌ സുല്‍ത്താന്‍ നിര്‍മിച്ചുനല്‍കിയ ഗാനമന്ദിരം. ഗോല്‍ക്കൊണ്ട കോട്ടയില്‍നിന്ന്‌ അധികം ദൂരെയല്ലാതെ ഒരു കുന്നിന്‍പുറത്ത്‌ കാര്യമായി ഇടിച്ചില്‍ തട്ടാതെ നാനൂറുകൊല്ലത്തോളമായിട്ടും അതു നിലനില്‍ക്കുന്നു.

താരാമതിയുടെ ഗാനമന്ദിരം - ഒ.വി.ഉഷ, മാതൃഭൂമി

പിന്നെയും...

"ഇനി എന്നു കാണും...?"
വിളറിയ വിരല്‍ത്തുമ്പില്‍ അവള്‍ വെറുതെ മുറുക്കിപ്പിടിച്ചു. മറുപടി പറയാനില്ലാത്തത്‌ അയാളെ നന്നായി കുഴക്കുന്നുണ്ടായിരുന്നു.

"ഒന്നും പറഞ്ഞില്ല..."
അവള്‍ പിന്നെയും... നീളന്‍ കണ്ണുകള്‍ നിറയെ പ്രതീക്ഷകള്‍... അയാള്‍ക്ക്‌ അവളെ നോക്കാനുള്ള ശക്തിയില്ലായിരുന്നു.

"അറിയില്ല.... യാത്രകള്‍ മടങ്ങിയെത്താനെന്തെങ്കിലും ബാക്കിയാക്കുന്നെങ്കില്‍... മണല്‍ക്കാടുകള്‍ എന്നെ പൂഴിക്കുള്ളിലേക്ക്‌ വലിച്ചെടുക്കാതിരുന്നെങ്കില്‍..."

അയാള്‍ മുഴുമിച്ചില്ല. അവള്‍ നിറം മങ്ങിത്തുടങ്ങിയ തട്ടത്തിനുള്ളില്‍ നിറയുന്ന കണ്ണുകള്‍ ഒളിപ്പിച്ചു. കണ്ട്‌ കൊതി തീരും മുമ്പേ.. ഒന്നു നിന്നെന്നു തോന്നും മുമ്പേ...

ട്രെയിന്‍ പതിയെ നീങ്ങിത്തുടങ്ങി. അയഞ്ഞു പോകുന്ന വിരലുകളില്‍ അള്ളിപ്പിടിക്കാന്‍, തിരിച്ചു വിളിക്കാന്‍ കഴിഞ്ഞെങ്കിലെന്ന്‌ അവള്‍ വെറുതെ മോഹിച്ചു.