തര്‍ജ്ജനി

പള്‍സ് പോളിയോ വിരുദ്ധ സമിതി

പള്‍സ് പോളിയോ വിരുദ്ധ സമിതി
ഈന്തന്‍സ് ബില്‍ഡിംഗ്
കമ്പളക്കാട് (പി ഒ), വയനാട്
ഫോണ്‍ : 04936 285865

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നമ്മുടെ രാജ്യത്ത് നടപ്പിലാക്കി വരുന്ന പള്‍സ് പോളിയോ യജ്ഞത്തിന്റെ അശാസ്ത്രീയതയും അപകടവും തുറന്നു കാട്ടിക്കൊണ്ട് തുടക്കം മുതല്‍ തന്നെ ഇതിനെ എതിര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നവരുടെ ഒരു കൂട്ടായ്മയാണ് പള്‍സ് പോളിയോ വിരുദ്ധസമിതി.

ഈ വര്‍ഷത്തെ രണ്ടാമത്തെ ഡോസ് മരുന്ന് വിതരണം മെയ് 21ന് നടക്കുന്നു. ഈ അവസരത്തില്‍ സമാന ചിന്താഗതിക്കരുടെയും മരുന്ന് വിതരണത്തിന്റെ ദുരന്തഫലങ്ങള്‍ക്ക് ഇരകളായവരുടെയും രക്ഷിതാക്കളുടെയും ഒരു കൂട്ടായ്മയും കണ്‍‌വെന്‍ഷനും ഈ വരുന്ന മെയ് 14നു കോഴിക്കോട് നടക്കുന്നു.

ഈ മരുന്നിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, അശാസ്ത്രീയവും അപകടകരവുമായ ഈ മരുന്ന് വിതരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഈ കണ്‍‌വെന്‍ഷനില്‍ ചര്‍ച്ച ചെയ്യും.

പള്‍സ് പോളിയോ മരുന്നു കഴിച്ചതിന്റെ ഫലമായി അംഗവൈകല്യം സംഭവിച്ചവരും മരണം സംഭവിച്ച കുട്ടികളുടെ രക്ഷിതാക്കളും വിശദവിവരങ്ങള്‍ക്ക് താഴെ പറയുന്ന മേല്‍‌വിലാസങ്ങളില്‍ ബന്ധപ്പെടാന്‍ താത്പര്യപ്പെടുന്നു.

സാ‍ജന്‍ സിന്ധു
ഹരിതകം, അഗളി
കാവുണ്ടിക്കല്‍ (പി ഒ)
അട്ടപ്പാടി, പാലക്കാട്.
ഫോണ്‍ :0492 4254132
മൊബൈല്‍ :9446279596

ഡോ. ഹരി പി ജി
ഈന്തന്‍സ് ബില്‍ഡിംഗ്
കമ്പളക്കാട് (പി ഒ)
വയനാട്.
ഫോണ്‍ : 04936 285865

പോളിയോ വിരുദ്ധ സമിതിയുടെ സമരപരിപാടികളുമായി സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ ഈ പത്രക്കുറിപ്പ് ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കാന്‍ മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കുന്നു.

ഏരിയല്‍: ചില ചരിത്രസത്യങ്ങള്‍

Arial appears to be a loose adaptation of Monotype's venerable Grotesque series, redrawn to match the proportions and weight of Helvetica. At a glance, it looks like Helvetica, but up close it's different in dozens of seemingly arbitrary ways. Because it matched Helvetica's proportions, it was possible to automatically substitute Arial when Helvetica was specified in a document printed on a PostScript clone output device. To the untrained eye, the difference was hard to spot.

read more at: The Scourge of Arial

കിറ്റ്‌ കാറ്റ്‌

ജപ്പാനില്‍ കിറ്റ്‌ കാറ്റ്‌ എങ്ങനെ മാര്‍ക്കറ്റ്‌ കീഴടക്കി?
അല്ലെങ്കില്‍ പരസ്യങ്ങള്‍ നമ്മെ എങ്ങനെ പറ്റിക്കുന്നു?
അല്ലെങ്കില്‍ കോര്‍പ്പറേറ്റുകള്‍ വാര്‍ത്തകളെ പരസ്യങ്ങളാക്കുന്നതെങ്ങനെ?

ഇവിടെ വായിക്കുക: How KitKat became Number 1