![]() |
|||||
വാക്കുകള്‍ പൊട്ടിത്തെറിക്കുന്നെന്ന്,
പല്ലുകളില്‍ നിന്ന് രക്തമിറ്റുന്നെന്ന്,
നാവിലൊരു കെണിയുണ്ടെന്ന്,
കണ്ണുകള്‍ ഇറുന്നു വീഴുന്നെന്ന്.
തിരിഞ്ഞോടിയ നീ
തിരിഞ്ഞു നിന്നു, പകുതി വഴിയില്‍ -
അപ്പുറത്ത് കടലാണെന്ന്,
കടലിരമ്പം ചെവി തുളയ്ക്കുന്നെന്ന്,
കടല്‍ത്തിരകള്‍ ഫണമുയര്‍ത്തുന്നുവെന്ന്.
ചെകുത്താനും കടലിനും മദ്ധ്യേ
തകര്‍ന്നു നില്‍ക്കുന്ന നീ.
എനിക്കൊരു
കറുത്ത മേലങ്കി കൂടി വേണം.
ഒരു കല്ല് കൊണ്ട്
എന്നെയുടച്ച്
നിന്നെ ഞാന്‍ മോചിപ്പിച്ചു.