തര്‍ജ്ജനി

ഈ ഓണക്കാലത്ത് ഭരിക്കുന്നവേരയും പ്രജകളേയും വിഷയമാക്കേണ്ടിവന്നത് യാദൃച്ഛികും മാത്രം. കള്ളവും ചതിയുമില്ലാത്ത ഭരണം നടത്തിയ മാവേലിയുടെ ഓര്‍മ്മകളുമായി ഓണം കടന്നുവരുന്നതിനു് തൊട്ടുമുമ്പ് കേന്ദ്രത്തില്‍ സര്‍ക്കാര്‍-പ്രതിപക്ഷ സമവായത്തോടെ ഒരു ബില്‍ പാസ്സാക്കുകയുണ്ടായി. ഇന്ത്യന്‍ ജനപ്രാതിനിധ്യബില്ലിനുള്ള ഒരു ഭേദഗതിയായിരുന്നു അത്. ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യത കല്പിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പില്‍ വരുത്തിയ നിയമനിര്‍മ്മാണമാണ് നമ്മുടെ ആലോചനാവിഷയം. സുപ്രീം കോടതിയുടെ വിധി വന്നപാടെ അതിനെതിരെ രാഷ്ട്രീയപാര്‍ട്ടികളെല്ലാം രംഗത്തിറങ്ങി. ഇത്തരി ഗുണ്ടായിസവും നിയമലംഘനവുമില്ലാതെ ഇക്കാലത്ത് രാഷ്ട്രീയപ്രവര്‍ത്തനം ഇല്ലെന്നതിനാല്‍ ക്രമിനല്‍കേസില്‍പ്പെടാനും കോടതിയാല്‍ ശിക്ഷിക്കപ്പെടാനുമുള്ള സാദ്ധ്യത ഏതൊരു രാഷ്ട്രീയപ്രവര്‍ത്തകന്റെയും തൊഴിലവസ്ഥയുടെ ഭാഗമാണ്. ചെറുകിടകേസുകള്‍ മാത്രമല്ല കേന്ദ്രമന്ത്രിമാര്‍വരെ തിഹാറിലെ അന്തേവാസികളാകുന്ന ജനാധിപത്യമാണ് നമ്മുടെ നാട്ടിലുള്ളത് എന്ന് ഈയിടെയായി നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ട്.
തുടര്‍ന്നു വായിക്കുക....

നേര്‍‌രേഖ
പി.കെ.ശ്യാം
നാടകം
ഡോ.മഹേഷ് മംഗലാട്ട്
പുസ്തകം
കവിത
മായ
ഷറഫ് മുഹമ്മദ്
രാഹുല്‍ ഹരിദാസ്
സിന്ധു. കെ. വി.
സുനില്‍ .പി.എസ്
കൃഷ്ണ ദീപക്
ദര്‍ശന. കെ. ജെ
നിഥുല. എം
കഥ
കെ. ടി. ബാബുരാജ്
മൊഴിമാറ്റം: എസ് ജയേഷ്
വിനീഷ് കമ്മിളി
കാഴ്ച
കെ. ആര്‍. വിനയന്‍