തര്‍ജ്ജനി

അടുത്തകാലത്ത് ഉണ്ടായതില്‍വെച്ച് ഏറ്റവും ശക്തമായ വിവാദത്തിന്റെ കൊടുങ്കാറ്റില്‍ ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിപദവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആഭ്യന്തരമന്ത്രിപദവും ആടി ഉലയുകയാണ്. ഭരണപക്ഷത്തിനെതിരെ ആരോപണം ഉന്നയിക്കുകയെന്നത് പ്രതിപക്ഷത്തിന്റെ പണിയാണ്. ആരോപിക്കപ്പെട്ടതില്‍ എത്രത്തോളം വസ്തുതകളുണ്ടെന്നത് പിന്നീട് കുറേക്കാലം കഴിഞ്ഞാണ് പുറത്തുവരിക. ആരോപണം ചിലപ്പോള്‍ വെറും ആരോപണം മാത്രമായിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ ആരോപണം ഉന്നയിച്ചവര്‍ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ ആരോപണം ഉന്നയിച്ച് കബളിപ്പിക്കാന്‍ ശ്രമിച്ചതിന് ആരോടും ക്ഷമാപണം ചെയ്തതതായി അറിവില്ല. ആരോപണവിധേയരായവരുടെ ഉത്തരവാദിത്തമാണ് സത്യം തെളിയിക്കുകയെന്നത് എന്നാണ് നമ്മുടെ രാഷ്ട്രീയത്തിന്റെ നടപ്പുരീതി.

തുടര്‍ന്നു വായിക്കുക...