തര്‍ജ്ജനി

രാജ്യം വീണ്ടും ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. പതിവുപോലെ രണ്ട് മുന്നണികളും അധികാരം കയ്യടക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയുകയാണ്. വസ്തുതയെന്തായാലും പ്രചരണത്തിലൂടെ ജനങ്ങളെ സ്വന്തംപക്ഷത്ത് നിറുത്തി വോട്ടുനേടുകയാണ് ലക്ഷ്യം. അതില്‍ ആദര്‍ശവും മൂല്യവും ഒന്നും ഒരു പ്രശ്നമല്ല. അതിനിടയില്‍ ചില്ലറ ആദര്‍ശപ്രസംഗം നടത്തും. ആരെങ്കിലും അത് മുഖവിലയ്ക്ക് എടുക്കും എന്ന് കരുതിയല്ല ഈ ആദര്‍ശഘോഷണം. ജീവിതം മഹത്താണ്, അതിന് മഹത്തായ ലക്ഷ്യങ്ങള്‍ വേണമെന്നെല്ലാം ചെറിയക്ലാസ്സുകളില്‍ പഠിച്ചവര്‍ക്ക് അവനവന്റെ ജീവിതത്തില്‍ പാലിക്കാനാവാത്ത വലിയ മൂല്യങ്ങളും ആദര്‍ശങ്ങളും ലക്ഷ്യങ്ങളുമെല്ലാം കേള്‍ക്കാനും പറയാനും വലിയ ഇഷ്ടമാണ്. ഈ ഇഷ്ടത്തിന്റെ ആനുകൂല്യം കൈക്കലാക്കാന്‍ ഭരണ-പ്രതിപക്ഷമുന്നണികള്‍ തമ്മില്‍ രാഷ്ട്രീയവ്യത്യാസമില്ലെന്നും അധികാരം കയ്യിലുള്ളവരും കൈക്കലാക്കാന്‍ നോക്കുന്നവരും എന്ന വ്യത്യാസമേയുള്ളൂവെന്നും ആക്ഷേപിച്ച് ആദര്‍ശാത്മകമായ ഒരു മൂന്നാം മുന്നണിയുണ്ടാക്കാന്‍ കഴിഞ്ഞ കുറേ തെരഞ്ഞെടുപ്പുകളിലായി ശ്രമം നടക്കാറുണ്ട്. ഇത്തവണയും അതിന് മുടക്കംവരാനിടയില്ല.
തുടര്‍ന്നു വായിക്കുക...

ലേഖനം
ഡോ. മഹേഷ് മംഗലാട്ട്
കെ.ആര്‍ .ഇന്ദിര
കവിത
കൃഷ്ണ ദീപക്
ജയചന്ദ്രന്‍ പൂക്കരത്തറ
കഥ
ഷെറിന്‍ കാതറിന്‍
മൊഴിമാറ്റം : എസ് ജയേഷ്
കാഴ്ച
കെ. ആര്‍. വിനയന്‍