![]() |
|||||
![]() |
|||||
![]() |
കേരളസര്‍ക്കാര്‍ നല്കുന്ന ചലച്ചിത്ര അവാര്‍ഡ് കഴിഞ്ഞ കുറച്ചുകാലമായി വലിയ വിവാദങ്ങള്‍ ഉയര്‍ത്താറില്ല. അവാര്‍ഡിന് സിനിമ സമര്‍പ്പിച്ച് കാത്തിരുന്നവര്‍ അവാര്‍ഡ് കിട്ടിയില്ലെങ്കില്‍ പരാതിപറയാതെ, കോലാഹലങ്ങള്‍ സൃഷ്ടിക്കാതെ പിന്‍വാങ്ങുകയായിരുന്നു. അവാര്‍ഡ് സിനിമ എന്നത് പരിഹാസദ്യോതകമായ പദപ്രയോഗമായാണ് മുഖ്യധാരാസിനിമക്കാര്‍ ഇവിടെ ഉപയോഗിച്ചുപോന്നത്. മുന്തിരി പുളിക്കുമെന്ന് പറഞ്ഞ് പിന്‍വാങ്ങിയ പഴംകഥയിലെ കുറുക്കനെപ്പോലെ കിട്ടാത്തതിനാല്‍ വേണ്ട എന്നുവെച്ച് പിന്മാറിയതാവും അവര്‍. അതുമാത്രമല്ല കാരണം. ഇടിയും കാറോട്ടവും പാട്ടും കണ്ണീരും അട്ടഹാസങ്ങളുമെല്ലാം ചേര്‍ത്ത് അവര്‍ നിര്മ്മിക്കുന്നതുപോലുള്ള സിനിമകള്‍ക്കല്ല അവാര്‍ഡ് നല്കുന്നതെന്നതിനാല് നിര്‍ജ്ജീവവും വിരസവുമായ സിനിമ എന്ന അര്‍ത്ഥത്തിലാണ് മുഖ്യധാരാസിനിമക്കാര്‍ അവാര്ഡ്സിനിമ എന്ന പദം ഉപയോഗിച്ചിരുന്നത്.
തുടര്‍ന്നു വായിക്കുക...
ലേഖനം
യാത്ര
പുസ്തകം
സിനിമ
കവിത
|
കഥ
കാഴ്ച
|