തര്‍ജ്ജനി

ബ്രസീലിയന്‍ വിദ്യാഭ്യാസചിന്തകനായ പൌലോ ഫ്രയറുടെ ഒരു പുസ്തകത്തിന്റെ പേരാണ് പെഡഗോഗി ഓഫ് ദ ഒപ്രസ്സ്ഡ്. മര്‍ദ്ദിതരുടെ ബോധനശാസ്ത്രം എന്ന പേരില്‍ ഈ പുസ്തകം മലയാളത്തില്‍ വിവര്‍ത്തനംചെയ്യപ്പെട്ടിട്ടുണ്ട്. ഈ പുസ്തകത്തിന്റെ പേര്, എണ്‍പതുകളില്‍ പാരലല്‍ കോളേജില്‍ പഠിപ്പിച്ചിരുന്ന ബുദ്ധീജീവികളായ അദ്ധ്യാപകര്‍ തങ്ങളുടെ ജോലിയെക്കുറിച്ചു പറയാനായി തമാശയായി ഉപയോഗിച്ചിരുന്നു. കേരളത്തില്‍ സ്വാശ്രയവിദ്യാഭ്യാസം ആരംഭിക്കുന്നതിനു മുമ്പേയുള്ള കാലമാണ്. കാശുനല്കി സ്കൂളിലോ കോളേജിലോ ജോലിനേടാന്‍ കഴിയാത്തവര്‍, പി.എസ്.സി പരീക്ഷയെഴുതി പ്രതീക്ഷാമുനമ്പില്‍ കാത്തിരിക്കുന്നവര്‍, നാടുവിട്ടെങ്ങും പോകാന്‍ താല്പര്യമില്ലാത്തവര്‍ എന്നിങ്ങനെയുള്ള അഭ്യസ്തവിദ്യരാണ് പില്‍ക്കാലത്ത് പാരലല്‍ കോളേജുകള്‍ എന്ന് വിളിക്കപ്പെട്ട ട്യൂട്ടോറിയല്‍ സ്ഥാപനങ്ങള്‍ ആരംഭിച്ചതും നടത്തിയിരുന്നതും. തൊഴിലില്ലായ്മയെ പ്രച്ഛന്നമാക്കി അദ്ധ്യാപകവേഷത്തില്‍ എത്തുന്നവരുടെ മുന്നിലെത്തുന്നവര്‍ റെഗുലര്‍ കോളേജുകളില്‍ പ്രവേശനം കിട്ടാത്തവരായിരിക്കും. പലരും പലകുറി പരീക്ഷയുടെ കടമ്പയില്‍ തലതല്ലിവീണ്, വല്ലപാടും ഒരു ബിരുദം നേടി പി.എസ്.സി. പരീക്ഷയെഴുതാനുള്ള യോഗ്യതനേടാനായി എത്തുന്നവരാണ്. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുപോലെ മുഖ്യധാരയുടെ കരുണാരഹിതമായ പരിചരണത്തിന് വിധേയരായി സ്വന്തം സ്ഥാനം അടയാളപ്പെടുത്താന്‍ നടത്തിയ അക്കാലത്തെ ശ്രമത്തിന് പൌലോ ഫ്രയറെ ഉപയോഗിച്ച് തമാശപറഞ്ഞിരുന്നവരുടെ കാലം കഴിഞ്ഞു.

തുടര്‍ന്നു വായിക്കുക...

കടലാസുകപ്പല്‍
രാജേഷ് ആര്‍. വര്‍മ്മ
ലേഖനം
സുനില്‍ കെ ചെറിയാന്‍
സപ്ന അനു ജോര്‍ജ്ജ്
കവിത
നസീര്‍ കടിക്കാട്
എല്‍. തോമസ് കുട്ടി
മുരളീധരന്‍. വി
ശ്രീകല. കെ. വി
കെ. വി.സുമിത്ര
ബാലകൃഷ്ണന്‍ മൊകേരി
രാജു കാഞ്ഞിരങ്ങാട്
കഥ
ജയേഷ്
കാഴ്ച
കെ. ആര്‍. വിനയന്‍