തര്‍ജ്ജനി

രാഷ്ട്രീയകേരളം പതിവുപോലെ അദ്ധ്യയനവര്‍ഷാരംഭത്തിലെ പ്രൊഫ‍ഷനല്‍ കോളേജ് പ്രവേശനത്തെക്കുറിച്ച് തര്‍ക്കിച്ചും ആരോപണങ്ങളുന്നയിച്ചും സമരംചെയ്തും മുന്നേറുമ്പോഴാണ് ലോകശ്രദ്ധയാകര്‍ഷിച്ച നിധിപരിശോധനയുടെ വാര്‍ത്തകള്‍ പുറത്തുവരുന്നത്. തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകളിലെ നിധിനിക്ഷേപം തുറന്ന് പരിശോധിച്ച് കണക്കെടുക്കുവാനുള്ള സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ നിയോഗിക്കപ്പെട്ട ഏഴംഗസമിതിയാണ് നൂറ്റാണ്ടുകളോളം തുറക്കപ്പെട്ടിട്ടില്ലാത്ത നിലവറകള്‍ പരിശോധിക്കുന്നത്.

തുടര്‍ന്നു വായിക്കുക...