തര്‍ജ്ജനി

അസാധാരണമായ കുറേ വാര്‍ത്തകളാണ് ഈയിടെയായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ഒരു മുന്‍മന്ത്രി അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലടയ്ക്കപ്പെട്ടു. അതിലേറെ വലിയ വാര്‍ത്ത ഒരു കേന്ദ്രമന്ത്രി അഴിമതിക്കേസില്‍ അകപ്പെട്ട് മന്ത്രിപ്പണി നഷ്ടപ്പെട്ട് ജയിലിലായി എന്നതാണ്. തൊട്ടു പിന്നാലെ വരുന്ന വാര്‍ത്ത, പുതുച്ചേരിയിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് കൈപ്പറ്റി ചോദ്യം ചെയ്യലിന് വിധേയനായി എന്നതാണ്. ഒടുവില്‍ ഏഷ്യന്‍ ഗെയിംസ് നടത്തിയ ഒളിംപി കമ്മിറ്റി ചെയര്‍മാന്‍ കേസില്‍ കുടുങ്ങി എന്ന വാര്‍ത്തയും വന്നെത്തി. ഇതിനിടയിലാണ്, ദില്ലിയിലെ ജന്തര്‍മനന്ദറില്‍ അണ്ണാ ഹസാരെ എന്ന എന്ന ഗാന്ധിയന്‍ നിരാഹാരസമരം ആരംഭിച്ചതും രാജ്യം അദ്ദേഹത്തെ പിന്തുണച്ചതും.

തുടര്‍ന്നു വായിക്കുക...