തര്‍ജ്ജനി

ഡിജിറ്റല്‍ പ്രസാധനത്തില്‍ ഡിസംബര്‍ 2009 ലക്കത്തോടെ തര്‍ജ്ജനി അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ചു. 2005 ജനവരിയില്‍ തര്‍ജ്ജനി ആരംഭിക്കുമ്പോള്‍ യൂനിക്കോഡ് എന്‍കോഡിംഗില്‍ അധിഷ്ഠിതമായ വേറെ പ്രസിദ്ധീകരണങ്ങള്‍ ഒന്നും തന്നെ മലയാളത്തില്‍ ഉണ്ടായിരുന്നില്ല. കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കുക ഡിടിപിക്കാര്‍ മാത്രമാണു് എന്ന ധാരണയില്‍ കേരളീയര്‍ കഴിയുന്ന കാലം. പ്രവാസികള്‍ക്കായി മലയാളപത്രങ്ങളുടെ വെബ്ബ് പതിപ്പുകള്‍ അക്കാലത്തുണ്ടായിരുന്നു. ആസ്കി എന്‍കോഡിംഗില്‍ ചില മലയാളം വെബ്ബ്‌സൈറ്റുകളും ഉണ്ടായിരുന്നു. പത്രങ്ങള്‍ വായിക്കാനും വെബ്ബ്‌സൈറ്റുകള്‍ കാണാനും പലതരം ഫോണ്ടുകള്‍ ഡൗണ്‍ലോഡ് ചെയ്തു് ഉപയോഗിക്കുന്ന കാലത്താണു് മലയാളത്തിന്റെ യൂനിക്കോഡ് കോഡ് പേജ് നിലവില്‍ വന്നതു്. ഈ സാങ്കേതികത മലയാളം പോലെയുള്ള ഒരു ഭാഷയ്ക്കു് പ്രയോജനപ്രദമായിരിക്കുമെന്ന ആലോചനയില്‍ നിന്നുമാണു് ചിന്ത.കോം എന്ന വെബ്ബ് പോര്‍ട്ടല്‍ എന്ന ആശയം രൂപപ്പെടുന്നതു്.

തുടര്‍ന്നു വായിക്കുക...

വര്‍ത്തമാനം
മൊഴിമാറ്റം : ശിവകുമാര്‍ ആര്‍ പി
ലേഖനം
കെ. എം. ഷെറീഫ്‌
അനുഭവം
എന്‍. രേണുക
ജീവിതം
സുനില്‍ കെ. ചെറിയാന്‍
കവിത
രാജേഷ് ആര്‍. വര്‍മ്മ
കെ. പി. ചിത്ര
സ്മിത മീനാക്ഷി
ശ്രീകല. കെ. വി
ഹര്‍ഷാമേനോന്‍
ശ്രീഹരി. എസ്.എന്‍
കഥ
പരിഭാഷ : പ്രേംകുമാര്‍ കെ.പി
ജയേഷ്. എസ്
സുനില്‍ ചിലമ്പിശ്ശേരില്‍