തര്‍ജ്ജനി

തര്‍ജ്ജനി പ്രവര്‍ത്തകര്‍

ഇക്കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനം സ്വതന്ത്രസോഫ്റ്റ്‌വേറുമായി ബന്ധപ്പെട്ട മൂന്നു് പ്രധാനസംഭവങ്ങള്‍ കേരളത്തില്‍ നടക്കുകയുണ്ടായി. കാസറഗോട്ടു നിന്നും തിരുവന്തപുരം വരെ നാലു് സോഫ്റ്റ്‌വേര്‍ എഞ്ചിനിയര്‍മാര്‍ നടത്തിയ സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യപദയാത്ര, കൊച്ചില്‍ സര്‍വ്വകലാശാലയില്‍ നടന്ന സ്വതന്ത്രസോഫ്റ്റ്‌വേര്‍ ദേശീയസമ്മേളനം, തിരുവനന്തപുരത്തു് നടന്ന സ്വതന്ത്രസോഫ്റ്റ്‌വേര്‍ സ്വതന്ത്രസമൂഹം അന്തര്‍ദ്ദേശീയസെമിനാര്‍. ഇതില്‍ വൈപുല്യംകൊണ്ടും പങ്കാളിത്തം കൊണ്ടും വലുതു് തിരുവനന്തപുരം സമ്മേളനമായിരുന്നു. സ്വതന്ത്രസോഫ്റ്റ്‌വേര്‍ പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകനായ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍, വിക്കിപീഡിയയുടെ സ്ഥാപകന്‍ ജിമ്മി വെയില്‍സ് എന്നിങ്ങനെ പ്രാമാണികരായവരുടെ പങ്കാളിത്തം എല്ലാ നിലയിലും ഒരു വന്‍സംഭവമാക്കി ആ സമ്മേളനത്തെ മാറ്റിത്തീര്‍ത്തു. അനൂപ് ജോണും കൂട്ടാളികളും ഒക്ടാബര്‍ 2നു് ആരംഭിച്ചു് നവംബര്‍ 14നു് അവസാനിപ്പിച്ച പദയാത്ര അതിന്റെ അസാധാരണത്വം കാരണം വേറിട്ട ഒരു സംഭവം തന്നെ.

തുടര്‍ന്നു വായിക്കുക...